scorecardresearch

മോര്‍ഗനും കിട്ടിയോ ധോണിയുടെ കോച്ചിങ് ?; റണ്ണൗട്ട് കണ്ട് കണ്ണ് തള്ളി ക്രിക്കറ്റ് ലോകം

ഇതൊന്നും ധോണിക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല തനിക്കും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍

ഇതൊന്നും ധോണിക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല തനിക്കും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍

author-image
Sports Desk
New Update
Eion Morgan, ഇയാന്‍ മോർഗന്‍, Morgan Run out, Morgan Dhoni, england vs South africa, cricket world cup, wc2019, world cup first match, eng vs sa, ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക, ലോകകപ്പ്, ലോകകപ്പ് 2019, iemalayalam

വിക്കറ്റിന് പിന്നില്‍ ഇന്നും ലോകത്തെ ഏറ്റവും മികച്ച താരം എംഎസ് ധോണിയാണ്. മിന്നല്‍ സ്റ്റമ്പിങ്ങുകളിലൂടേയും തിരിഞ്ഞു പോലും നോക്കാതെ റണ്ണൗട്ട് ചെയ്തുമൊക്കെ ധോണി ഒരുപാട് ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ധോണിക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല തനിക്കും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍.

Advertisment

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലായിരുന്നു ഇയാന്‍ മോര്‍ഗന്റെ മാസ്മരിക പ്രകടനം. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 27-ാം ഓവര്‍. വാന്‍ഡെറും പ്രിറ്റോറിയസും ക്രീസില്‍. പ്ലങ്കറ്റ് എറിഞ്ഞ പന്തില്‍ സിംഗിളിന് ശ്രമം. വിക്കറ്റിന് അരികിലേക്ക് ഓടിയെത്തിയ മോര്‍ഗന് സ്‌റ്റോക്‌സ് പന്തെറിഞ്ഞു കൊടുത്തു. തിരിഞ്ഞു നോക്കാന്‍ മോര്‍ഗന് സമയമുണ്ടായിരുന്നില്ല. നിന്ന നില്‍പ്പില്‍ മോര്‍ഗന് പ്രിറ്റോറിയസിന്റെ സ്റ്റമ്പ് ഇളക്കി. ഒരു റണ്‍സുമായി ദക്ഷിണാഫ്രിക്കന്‍ താരം മടങ്ങി.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 104 റണ്‍സിന്റെ വിജയം. 312 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 207 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ജോഫ്ര ആര്‍ച്ചറുടെ ബോളിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് വന്‍ വിജയമൊരുക്കിയത്.

ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ആറ് ഫോറും രണ്ട് സിക്സുമടക്കം 68 റണ്‍സാണ് ഡികോക്ക് നേടിയത്. തുടക്കത്തില്‍ പരുക്കേറ്റ് അംല മടങ്ങിയതും പോര്‍ട്ടിയാസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി. നായകന്‍ ഡുപ്ലെസിസ് അഞ്ച് റണ്‍സ് മാത്രമാണെടുത്തത്. അംല മടങ്ങിയപ്പോള്‍ വന്ന മാര്‍ക്ക്രം 11 റണ്‍സാണെടുത്തത്.

Advertisment

Read More: 'നിങ്ങള്‍ക്കിത് വിശ്വസിക്കാമോ...!'; എക്കാലത്തേയും മികച്ച ക്യാച്ചുമായി സ്റ്റോക്‌സ്

കളി കൈവിട്ടെന്ന് കരുതിയപ്പോള്‍ മധ്യനിരയില്‍ വാന്‍ ഡെര്‍ ഡസന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഊര്‍ജം പകര്‍ന്നു. ഒരു സിക്സ്, നാല് ഫോര്‍ എന്നിങ്ങനെ അടിച്ച ഡസന്‍ അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ പുറത്തായി. വാലറ്റത്ത് ഫെഹ്ലുക്വായോ 24 റണ്‍സുമായി ഡെസന് പിന്തുണ നല്‍കി.

മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. ബാറ്റിങ്ങില്‍ തിളങ്ങിയ സ്റ്റോക്സ് പന്തുകൊണ്ടും താരമായി. രണ്ട് പേരെയാണ് സ്റ്റോക്സ് പുറത്താക്കിയത്. മാസ്മരികമായൊരു ക്യാച്ചും സ്റ്റോക്സ് എടുത്തിരുന്നു. ലിയാം പ്ലങ്കറ്റും രണ്ട് വിക്കറ്റ് വീഴ്ത്തി. ആദില്‍ റാഷിദും മോയിന്‍ അലിയും ഓരോ വിക്കറ്റ് വീഴ്ത്തി.

Cricket World Cup Eoin Morgan England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: