ബ്രിസ്റ്റോള്‍: ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിങ് തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് ശ്രീലങ്ക മത്സരത്തെ അനുസ്മരിപ്പിക്കും വിധം മൂന്നാം പന്തില്‍ തന്നെ അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടായി. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഷെഹ്സാദിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കുകയായിരുന്നു. പിന്നാലെ അഫ്ഗാന് രണ്ടാം വിക്കറ്റും നഷ്ടമായി.ഹസ്റത് സസലിനെയാണ് അഫ്ഗാന് നഷ്ടമായത്. റണ്ണൊന്നും എടുക്കാത്ത താരത്തെ കമ്മിന്‍സാണ് പുറത്താക്കിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അഫ്ഗാനിസ്ഥാന് 11-2 എന്ന നിലയിലാണ്.
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ കിരീടം നിലര്നിര്ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. മറുവശത്ത് അഫ്ഗാനിസ്ഥാനാകട്ടെ ലോകകപ്പിലേക്കുള്ള തങ്ങളുടെ രണ്ടാം വരവില്‍ ടൂര്‍ണമെന്റിലെ അട്ടിമറിക്കാരാകുമെന്ന് തെളിയിച്ച് കഴിഞ്ഞു.
Alos Read: കരീബിയന്‍ കാറ്റില്‍ കൂപ്പുകുത്തി പാക്കിസ്ഥാന്; പാക് പടയ്ക്ക് നാണംകെട്ട റെക്കോര്‍ഡ്
ചുരുങ്ങിയ സമയം കൊണ്ട് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ സാനിധ്യം അറിയിച്ച ടീമാണ് അഫ്ഗാനിസ്ഥാന്. സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്താണ് അഫ്ഗാനിസ്ഥാന് വരവ് അറിയിച്ചത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ടിലും ജയിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചു.
Alos Read: ശ്രീലങ്കന്‍ ദ്വീപ് കീഴടക്കാന്‍ കിവികള്‍; രണ്ടാം കിരീടം തേടി ദ്വീപുകാര്‍
ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ജയിച്ച ടീമിനെ അതേപോലെ നിലനിര്‍ത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്. ബാറ്റിങ്ങില്‍ ടീമിന്റെ പ്രധാന കരുത്ത് മുഹമ്മദ് ഷെഹ്സാദും, റഹമത്ത് ഷായും, ഹഷ്മത്തുള്ള ഷാഹിദിയും മുന്‍ നായകന് അസ്ഗര്‍ അഫ്ഗാനുമാണ്.
Alos Read: സിക്സ് വേട്ടയിലും ഗെയ്ലാട്ടം; ലോകകപ്പ് വേദിയില്‍ റെക്കോര്‍ഡ് നേട്ടവുമായി വിന്‍ഡീസ് താരം
മുന്‍നിര തകരുന്നിടുത്ത് പ്രതിരോധം തീര്‍ക്കന്‍ ഒരുപറ്റം ഓള്‍റൗണ്ടര്‍മാരാണ് അഫ്ഗാന് ടീമിലുള്ളത്. മുഹമ്മദ് നബി തന്നെയാണ് ഇക്കുട്ടത്തില്‍ പ്രധാനി. ഗുല്‍ബാദിനും സമിയുള്ളയും അഫ്താബ് അലാമും എല്ലാം കൂട്ടത്തില്‍ കേമാന്മാര്‍ തന്നെ. നബിയെ പോലെ തന്നെ ബാറ്റിങ്ങും ബോളിങ്ങും ഒരുപോലെ ചെയ്യാന്‍ സാധിക്കുന്ന താരമാണെങ്കിലും റാഷിദ് ഖാനെ ബോളിങ്ങിന്റെ പൂര്‍ണ്ണ ചുമതല ഏല്‍പ്പിക്കാനാണ് സാധ്യത. ഏകദിന ബോളിങ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരനും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനുമാണ് നിലവില്‍ റാഷിദ്.
സ്മിത്തിന്റെയും വാര്‍ണറുടെയും മടങ്ങി വരവ് തന്നെയാണ് കങ്കാരുക്കളെ സംബന്ധിച്ചടുത്തോളം പ്രധാന കരുത്തുകളില്‍ ഒന്ന്. പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തുന്നത് കങ്കാരുക്കളുടെ വീര്യം കൂട്ടുന്നു. ഇരുവര്‍ക്കുമൊപ്പം നായകന് ആരോണ്‍ ഫിഞ്ചും ഉസ്മാന് ക്വാജയും ചേരുന്നതോടെ മുന്‍നിര ശക്തം. വാര്‍ണര്‍ ഐപിഎല്ലില്‍ പുറത്തെടുത്ത മിന്നും പ്രകടനം ലോകകപ്പ് വേദിയിലും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. സന്നാഹ മത്സരത്തില്‍ തനിക്കെതിരെ കൂകിയ ഇംഗ്ലീഷ് കാണികള്‍ക്ക് സെഞ്ചുറിയിലൂടെ മറുപടി നല്‍കിയാണ് സ്മിത്ത് ലോകകപ്പ് തുടങ്ങിയത്.
പേസും സ്പിന്നും ഒരേപോലെ ശക്തമായ ബോളിങ് നിരയാണ് ഓസ്ട്രേലിയയുടെ മറ്റൊരു കരുത്ത്. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും പേസ് ഉത്തരവാദിത്വം കൈയ്യടക്കുമ്പോള്‍ സ്പിന്‍ ഡിപ്പാര്‍ട്മെന്റില്‍ ആദം സാമ്പയും നഥാന്‍ ലിയോണുമാണ് ഉള്ളത്. സാമ്പയാകും ഓസ്ട്രേലിയയുടെ ബോളിങ് ഇന്നിങ്സ് ഓപ്പന്‍ ചെയ്യുക.