scorecardresearch

ലോകമേ കരുതിയിരിക്കുക, റസല്‍ കൊടുങ്കാറ്റാകും; ചരിത്ര നേട്ടവുമായി വിന്‍ഡീസ് താരം

വീട്ടിലെ അവസ്ഥ മനസിലാക്കി കളി മതിയാക്കി ജോലി നോക്കാന്‍ അമ്മ സാന്ദ്രാ ഡേവിസ് ഉപദേശിക്കുമായിരുന്നു. പക്ഷെ റസല്‍ ക്രിക്കറ്റ് ഉപേക്ഷിച്ചില്ല, ക്രിക്കറ്റ് റസലിനേയും

വീട്ടിലെ അവസ്ഥ മനസിലാക്കി കളി മതിയാക്കി ജോലി നോക്കാന്‍ അമ്മ സാന്ദ്രാ ഡേവിസ് ഉപദേശിക്കുമായിരുന്നു. പക്ഷെ റസല്‍ ക്രിക്കറ്റ് ഉപേക്ഷിച്ചില്ല, ക്രിക്കറ്റ് റസലിനേയും

author-image
Sports Desk
New Update
Andre Russell,ആന്ദ്ര റസല്‍, Russell,റസല്‍, Windies,വിന്‍ഡീസ്, West Indies, Cricket World Cup, ICC World Cup, ie malayalam,

ലണ്ടന്‍: ഈ ലോകകപ്പില്‍ തരംഗമാകുമെന്ന് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരമാണ് വിന്‍ഡീസിന്റെ ആന്ദ്ര റസല്‍. ലോകകപ്പിനെത്തിയ ഓള്‍ റൗണ്ടര്‍മാരില്‍ ഏറ്റവും മികച്ചവരിലൊരാളാണ് റസല്‍. ലോകകപ്പിന് മുന്നോടിയായി നടന്ന ഐപിഎല്ലില്‍ തന്റെ ബാറ്റു കൊണ്ടും പന്തുകൊണ്ടും മൈതാനത്ത് എതിരാളികളെ റസല്‍ തകര്‍ത്തിരുന്നു. ആ മികവ് റസല്‍ ലോകകപ്പിലും ആവര്‍ത്തിക്കുമെന്നാണ് വിന്‍ഡീസ് പ്രതീക്ഷ.

Advertisment

ഇംഗ്ലണ്ട് 500 റണ്‍സ് ലക്ഷ്യം വെച്ച് ബാറ്റ് ചെയ്യുമ്പോള്‍ അവരല്ലെങ്കില്‍ പിന്നെ അത് സാധ്യമാകുന്ന മറ്റൊരു ടീം ഒരുപക്ഷെ വിന്‍ഡീസാകും. ക്രിസ് ഗെയില്‍, ആന്ദ്ര റസല്‍ എന്നീ വെടിക്കെട്ട് താരങ്ങളുടെ സാന്നിധ്യമാണ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കുന്നത്. രണ്ടുപേരും ഏതൊരു ബോളിങ് നിരയുടെ പേടി സ്വപ്‌നമാണ്. ഗെയില്‍ പഴയതു പോലെ വിനാശകാരിയല്ലെങ്കിലും ഇന്നും ഗെയിലിനെ പോലെ ബോളര്‍മാരെ ഭരിക്കുന്നൊരു ബോസ് വേറെയില്ല. റസലാകട്ടെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതും.

വന്‍ റെക്കോര്‍ഡ് നേട്ടവുമായാണ് റസല്‍ ലോകകപ്പിനെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിനുടമ എന്ന ലോക റെക്കോര്‍ഡുമായാണ് റസല്‍ വിശ്വ പോരാട്ടത്തിനെത്തിയിരിക്കുന്നത്. 130.45 ആണ് റസലിന്റെ സ്‌ട്രൈക്ക് റേറ്റ്. 52 എകദിനങ്ങള്‍ കളിച്ചിട്ടുള്ള റസല്‍ 998 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് റണ്‍സകലെ 1000 എന്ന നാഴികക്കല്ലും റസലിനായി കാത്തിരിക്കുന്നു.

പാക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡും റസലിനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ 13 പന്തുകളില്‍ നിന്നും നാല് സിക്‌സുകളടക്കം 42 റണ്‍സ് നേടിയിരുന്നു. മൂന്ന് വിക്കറ്റും റസല്‍ അന്ന് പിഴുതിരുന്നു. പാക്കിസ്ഥാനുമായുള്ള ലോകകപ്പ് മത്സരം ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പ്രതീക്ഷിച്ചത് പോലെ റസല്‍ പാക് നിരയില്‍ വിള്ളല്‍ വീഴ്ത്തി കഴിഞ്ഞിട്ടുണ്ട്. 71-4 എന്ന നിലയിലുള്ള പാക്കിസ്ഥാന്റെ രണ്ട് വിക്കറ്റുകള്‍ റസലാണ് വീഴ്ത്തിയത്.

Advertisment

ലോകം റസലിനെ ഇങ്ങനെ ആഘോഷിക്കുമ്പോള്‍ താരത്തിന്റെ ഭൂതകാലവും ചര്‍ച്ചയാവേണ്ടതുണ്ട്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു റസലിന്റെ കുടുംബം. ഇതോടെ ക്രിക്കറ്റ് പരിശീലനം അവസാനിപ്പിക്കാന്‍ താരത്തോട് ഇന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ കഴിവിലുള്ള വിശ്വാസവും അടങ്ങാത്ത പോരാട്ട വീര്യവും റസലിനെ ഇന്നു കാണുന്ന ആന്ദ്ര റസലിലേക്ക് വളര്‍ത്തുകയാണ് ചെയ്തത്.

1988 ഏപ്രില്‍ 29ന് ജമൈക്കയിലെ കിംഗ്സ്റ്റണിലാണ് റസലിന്റെ ജനനം. സ്വപ്‌നങ്ങള്‍ കാണേണ്ട സമയത്ത് ദാരിദ്രം നിറഞ്ഞ ബാല്യം. ക്രിക്കറ്റ് മൈതാനങ്ങളിലായിരുന്നു ആന്ദ്രേ റസല്‍ എല്ലാം മറന്ന് ജീവിതം ആസ്വദിച്ചത്. വീട്ടിലെ അവസ്ഥ മനസിലാക്കി കളി മതിയാക്കി ജോലി നോക്കാന്‍ അമ്മ സാന്ദ്രാ ഡേവിസ് ഉപദേശിക്കുമായിരുന്നു. പക്ഷെ റസല്‍ ക്രിക്കറ്റ് ഉപേക്ഷിച്ചില്ല, ക്രിക്കറ്റ് റസലിനേയും. 2010ല്‍ വിന്‍ഡീസ് ടീമിലേക്കുള്ള വിളിയെത്തി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ടീമില്‍. പിന്നെ എല്ലാം ചരിത്രമാണ്. വിന്‍ഡീസിന്റെ സൂപ്പര്‍ താരമായി, ട്വന്റി 20 ലീഗുകളിലെ പ്രധാന താരമായി.

Windies Cricket Team Cricket World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: