കാര്‍ഡിഫ്: ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 106 റണ്‍സിന്റെ വിജയം. കഴിഞ്ഞ ലോകകപ്പില്‍ തങ്ങള്‍ക്ക് നാണം കെട്ട പുറത്താകല്‍ സമ്മാനിച്ച ബംഗ്ലാദേശിനുള്ള ഇംഗ്ലണ്ടിന്റെ മറുപടിയായി മാറി ഈ വിജയം. രണ്ട് സെഞ്ചുറികള്‍ പിറന്ന മത്സരത്തില്‍ ബംഗ്ലാദേശ് പൊരുതിയാണ് വീണത്. 280 റണ്‍സിന് ബംഗ്ലാദേശ് പുറത്താക്കുകയായിരുന്നു.
സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ പ്രധാന്യം. ഷാക്കിബ് 119 പന്തില്‍ 121 റണ്‍സ് നേടി പുറത്തായി. 12 ഫോറുകളും ഒരു സിക്‌സും ഷാക്കിബ് അടിച്ചു. മുഷ്ഫിഖൂര്‍ റഹീമാണ് ഷാക്കിബിന് മികച്ച പിന്തുണ നല്‍കിയത്. 50 പന്തുകളില്‍ നിന്നും 44 റണ്‍സുമായാണ് റഹീം പുറത്തായത്. മഹമ്മദുള്ള 28 റണ്‍സും മൊസാദെക് ഹൊസൈന്‍ 26 റണ്‍സും കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിന് എത്താവുന്നതിലും അപ്പുറത്തായിരുന്നു വിജയലക്ഷ്യം.
മൂന്ന് വിക്കറ്റുകള്‍ നേടിയ ജോഫ്ര ആര്‍ച്ചറും ബെന്‍ സ്‌റ്റോക്‌സുമാണ് ഇംഗ്ലണ്ട് ബോളര്‍മാരില്‍ താരങ്ങള്‍. മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റും റഷീദും പ്ലങ്കറ്റും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
നേരത്തെ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഓപ്പണര്‍മാരായ ജെയ്‌സണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 128 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ബെയര്‍സ്‌റ്റോ 51 റണ്‍സെടുത്ത് പുറത്തായി. മെഹ്ദി ഹസന്റെ ക്യാച്ചില്‍ നായകന്‍ മഷ്‌റഫെ മൊര്‍ത്താസയാണ് ബെയര്‍സ്റ്റോയെ പുറത്താക്കിയത്. 50 പന്തില്‍ നിന്നുമാണ് ബെയര്‍സ്റ്റോ 51 റണ്‍സെടുത്തത്.
ബെയര്‍സ്റ്റോ പോയെങ്കിലും റോയി യാതൊരു കൂസലുമില്ലാതെ ക്രീസില്‍ നിലയുറപ്പിച്ചു നിന്നു കളിച്ചു. ജോ റൂട്ടുമൊത്തും റോയി കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 21 റണ്‍സാണ് റൂട്ട് നേടിയത്. മുഹമ്മദ് സെയഫുദ്ദീനാണ് റൂട്ടിനെ പുറ്തതാക്കിയത്. ഇതിനിടെ റോയി സെഞ്ചുറി നേടി. 92 പന്തിലാണ് റോയി സെഞ്ചുറി കടന്നത്. 14 ഫോറും അഞ്ച് സിക്‌സുമായി 153 റണ്‍സെടുത്ത് റോയി മടങ്ങി. മെഹ്ദി ഹസനാണ് റോയിയെ പുറത്താക്കിയത്.
അടുത്ത ഊഴം വെടിക്കെട്ട് താരം ജോസ് ബട്ട്‌ലറിനായിരുന്നു. നാല് സിക്‌സും രണ്ട് ഫോറുമായി ബംഗ്ലാദേശുകാരെ കണക്കിന് പ്രഹരിച്ച ബട്ട്‌ലര്‍ 64 റണ്‍സ് നേടി. സെയ്ഫുദ്ദീന്‍ തന്നെയാണ് ബട്ട്‌ലറിനെ പുറത്താക്കിയത്. അടുത്തായി എത്തിയത് നായകന്‍ ഇയാന്‍ മോര്‍ഗനായിരുന്നു. മമോര്‍ഗന്‍ 33 പന്തില്‍ 35 റണ#്‌സ് നേടി. വെടിക്കെട്ട് പ്രതീക്ഷിച്ച് വന്ന ബെന്‍ സ്റ്റോക്‌സ് ആറ് റണ്‍സ് മാത്രമാണെടുത്തത്. അവസാന ഓവറുകളില്‍ ക്രിസ് വോക്‌സും ലിയാം പ്ലങ്കറ്റും ചേര്‍ന്നു. ഇരുവരും തകര്‍ത്തടിച്ചു. ഒമ്പത് പന്തുകളില്‍ നിന്നും 27 റണ്‍സാണ് പ്ലങ്കറ്റ് നേടിയത്. വോക്‌സ് എട്ട് പന്തില്‍ 18 റണ്‍സ് നേടി.