ലണ്ടന്‍: ലോകകപ്പിലെ ടീം പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യന്‍ ടീമില്‍ നിന്നും രണ്ട് പേര്‍ മാത്രമാണ് ലോകകപ്പ് ടീമിലിടം നേടിയത്. ഓപ്പണര്‍ രോഹിത് ശര്‍മ്മയും പേസര്‍ ജസ്പ്രീത് ബുംറയും. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ടീമിലിടം നേടിയില്ല. സമീപകാലത്ത് കോഹ് ലി ഇല്ലാതെ ഐസിസിയുടെ ടീം ലിസ്റ്റ് എന്നത് അപൂര്‍വ്വമായൊരു കാഴ്ചയാണ്.
ടൂര്‍ണമെന്റിലെ താരവും ന്യൂസിലന്‍ഡ് നായകനുമായ കെയ്ന്‍ വില്യംസണ്‍ ആണ് ലോകകപ്പ് ടീമിന്റെയും നായകന്‍. ഫൈനല്‍ കളിച്ച ടീമുകളില്‍ നിന്നും ആറ് പേരാണ് ലോകകപ്പ് ടീമിലിടം നേടിയത്. ലോകകപ്പുയര്‍ത്തിയ ഇംഗ്ലണ്ട് ടീമില്‍ നിന്നുമാണ് കൂടുതല്‍ താരങ്ങളും. നാല് പേരാണ് ഇംഗ്ലണ്ടില്‍ നിന്നും ലോകകപ്പ് ടീമിലെത്തിയത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിന്റെ രണ്ട് താരങ്ങള്‍ ടീമിലുണ്ട്.
ഓള്‍ റൗണ്ട് പ്രകടനത്തിലൂടെ ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച ഷാക്കിബ് അല്‍ ഹസനും ടീമിലിടം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും രണ്ട് പേര്‍ ടീമിലെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍. സൂപ്പര്‍ ഓവറിലെ ഇംഗ്ലണ്ട് ഹീറോ ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്‌സും ടീമിലുണ്ട്. 12-ാമനായി ട്രെന്റ് ബോള്‍ട്ടാണ് ടീമിലിടം നേടിയത്.
ലോകകപ്പ് ഇലവന്‍
രോഹിത് ശര്‍മ്മ, ജെയ്‌സന്‍ റോയി, കെയ്ന്‍ വില്യംസണ്‍, ഷാക്കിബ് അല്‍ ഹസന്‍, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ലോക്കി ഫെര്‍ഗൂസന്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.
Your #CWC19 Team of the Tournament! pic.twitter.com/6Y474dQiqZ
— ICC (@ICC) July 15, 2019