ലീഡ്‌സ്: ഒരിക്കല്‍ കൂടി ആരാധകരുടേയും സോഷ്യല്‍ മീഡിയയുടേയും ട്രോളുകള്‍ക്ക് ഇരയായി അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നയിബ്. ഇത്തവണ മോശം ഫീല്‍ഡിങ്ങാണ് താരത്തിന് വിനയായത്.

വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിന്റെ അവസാന ഓവറിലായിരുന്നു സംഭവം. ബൗണ്ടറി ലൈനിന് അരികിലായിരുന്നു നയിബ് ഫീല്‍ഡ് ചെയ്തിരുന്നത്. കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് സിക്‌സ് ലക്ഷ്യമാക്കി പന്ത് അടിച്ചുയര്‍ത്തി. എന്നാല്‍ കൃത്യമായി കണക്ട് ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ പന്ത് ഉയര്‍ന്ന് പൊന്തി നയിബിന്റെ കൈകളിലേക്ക്. ക്യാച്ചെടുക്കാനായി തയ്യാറെടുത്ത നയിബ് മുകളിലേക്ക് നോക്കിയതും സൂര്യ പ്രകാശം കാരണം കണ്ണ് തുറക്കാന്‍ പോലും സാധിച്ചില്ല.

സൂര്യപ്രകാശത്തില്‍ നിന്നും രക്ഷ നേടാന്‍ നയിബ് തല കുനിച്ച് കൈ കൊണ്ട് മുഖം പൊത്തി. ഇതിനിടെ പന്ത് നയിബിന്റെ പിന്നില്‍ വന്ന് വീണു. ഒന്ന് ബൗണ്‍സ് ചെയ്ത് ബൗണ്ടറി ലൈനും കടന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ അക്കൗണ്ടിലേക്ക് നാല് റണ്‍സ്. ഇതോടെ അഫ്ഗാന്‍ നായകനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ക്യാപ്റ്റനെന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട ആളാണ് ഇതുപോലെ ഒട്ടും പ്രൊഫഷണലല്ലാതെ കളിക്കുന്നതൊണ് ആരോപണം. നിങ്ങള്‍ ശരിക്കും അഫ്ഗാനിസ്ഥാന്റെ നായകനാണോ എന്നും ചിലര്‍ ചോദിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook