scorecardresearch

'ഈ നിയമം പരമ വിഡ്ഢിത്തരം'; കിവീസിന് കപ്പ് നിഷേധിച്ച നിയമത്തിനെതിരെ രോഹിത്തും യുവിയും

ന്യൂസിലന്‍ഡിന് ലോകകപ്പ് നിഷേധിച്ച ഐസിസിയുടെ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരെ വിമര്‍ശനവുമായി താരങ്ങള്‍

ന്യൂസിലന്‍ഡിന് ലോകകപ്പ് നിഷേധിച്ച ഐസിസിയുടെ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരെ വിമര്‍ശനവുമായി താരങ്ങള്‍

author-image
Sports Desk
New Update
new zealand new new zealand

മുംബൈ: ന്യൂസിലന്‍ഡിന് ലോകകപ്പ് നിഷേധിച്ച ഐസിസിയുടെ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരെ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ താരങ്ങളായ ഗൗതം ഗംഭീറും മുഹമ്മദ് കെയ്ഫും യുവരാജ് സിങ്ങും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും രംഗത്ത്.

Advertisment

ലോര്‍ഡ്‌സില്‍ ഫൈനലില്‍ രണ്ട് ടീമും സമനിലയിലെത്തിയതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറിലും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഫൈനല്‍ സമനിലയാകുന്നതും സൂപ്പര്‍ ഓവറിലേക്ക് നീങ്ങുന്നതും. ഇംഗ്ലണ്ട് സിക്‌സും ഫോറുമടക്കം 26 ബൗണ്ടറികളും ന്യൂസിലന്‍ഡ് 17 ബൗണ്ടറികളുമായിരുന്നു നേടിയിരുന്നത്. ഇതാണ് ന്യൂസിലന്‍ഡിന് വിനയായത്.

''എനിക്ക് മനസിലാകുന്നില്ല, ഇതുപോലൊരു മത്സരത്തില്‍ എങ്ങനെയാണ് ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ കണ്ടെത്തുന്നതെന്ന്. മണ്ടന്‍ നിയമം. സമനിലയാകണമായിരുന്നു. രണ്ട് ടീമിനേയും അഭിനന്ദിക്കുന്നു. രണ്ടു പേരും വിജയികളാണ്'' എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഗംഭീര്‍ രംഗത്തെത്തിയത്.

Advertisment

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും നിയമത്തിലുള്ള തന്റെ അതൃപ്തി രേഖപ്പെടുത്തി. ക്രിക്കറ്റിലെ ചില നിയമങ്ങള്‍ ഗൗരവ്വമായി തന്നെ പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. മുന്‍ താരങ്ങളായ യുവരാജും കെയ്ഫും കപ്പ് പങ്കിടണമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. നിമയത്തെ അംഗീകരിക്കാനാകില്ലെന്ന് യുവി പറഞ്ഞു. വീണ്ടും സൂപ്പര്‍ ഓവര്‍ എറിയാമായിരുന്നുവെന്ന് കെയ്ഫ് അഭിപ്രായപ്പെട്ടു.

Cricket World Cup Yuvraj Singh Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: