scorecardresearch
Latest News

അകത്ത് കളി, പുറത്ത് കയ്യാങ്കളി; ഏറ്റുമുട്ടിയ അഫ്ഗാന്‍-പാക് ആരാധകരെ ഒഴിപ്പിച്ചു

സംഭവം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

അകത്ത് കളി, പുറത്ത് കയ്യാങ്കളി; ഏറ്റുമുട്ടിയ അഫ്ഗാന്‍-പാക് ആരാധകരെ ഒഴിപ്പിച്ചു

ലീഡ്‌സ്: മൈതാനത്ത് അഫ്ഗാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും താരങ്ങള്‍ ബാറ്റു കൊണ്ടും പന്തുകൊണ്ടും ഏറ്റുമുട്ടുമ്പോള്‍ പുറത്ത് ആരാധകരുടെ തമ്മിലടി. മത്സരം തുടങ്ങും മുമ്പ് പരസ്പരം മുദ്രാവാക്യം വിളിച്ച് തുടങ്ങിയ പ്രശ്‌നം വലിയ അടിയായി മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് കൂട്ടരേയും ഗ്യാലറിയില്‍ നിന്നും ഒഴിപ്പിച്ചു.

സ്റ്റേഡിയത്തിന് പുറത്ത് നിന്ന് ആരംഭിച്ച സംഘര്‍ഷം ഗ്യാലറിയിലും തുടര്‍ന്നതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപ്പെട്ടത്. ഇതിനിടെ ടിക്കറ്റ് എടുക്കാതെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനും ശ്രമമുണ്ടായി. സംഭവം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് 228 റണ്‍സിന്റെ വിജയലക്ഷ്യം. മധ്യനിരയുടെ ചെറുത്തു നില്‍പ്പാണ് അഫ്ഗാന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റുമായി തിളങ്ങിയ ഷഹീന്‍ അഫ്രീദിയാണ് അഫ്ഗാന്റെ നട്ടെല്ലൊടിച്ചത്.

റഹ്മത്ത് ഷായും ഗുല്‍ബാദിന്‍ നയിബും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് അഫ്ഗാന് നല്‍കിയത്. ഷാ 35 റണ്‍സും നയിബ് 15 റണ്‍സുമെടുത്തു. ഷായെ ഇമാദും നയിബിനെ ഷഹീനുമാണ് പുറത്താക്കിയത്. പിന്നാലെ വന്ന ഹഷ്മത്തുള്ളയെ ആദ്യ പന്തില്‍ തന്നെ ഷഹീന്‍ മടക്കി. എന്നാല്‍ മധ്യനിര ശക്തമായി ചെറുത്തു നിന്നു.

ഇക്രം അലി 24 റണ്‍സെടുത്ത് ഇമാദിന്റെ പന്തില്‍ പുറത്തായി. എന്നാല്‍ അസ്ഗര്‍ അഫ്ഗാന്‍ 35 പന്തില്‍ 42 റണ്‍സുമായി തകര്‍ത്തടിച്ചു. 16 റണ്‍സെടുത്ത നബിയെ വഹാബ് റിയാസ് പുറത്താക്കി. നജീബുള്ള സദ്രാന്‍ 42 റണ്‍സെടുത്ത് നില്‍ക്കെ ഷഹീന്റെ പന്തില്‍ പുറത്തായി. 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചത് അഫ്ഗാന്റെ ചെറുത്തു നില്‍പ്പിന്റെ ഫലമാണ്. ഒമ്പത് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്.

നാല് വിക്കറ്റുകളാണ് ഷഹീന്‍ അഫ്രീദി വീഴ്ത്തിയത്. രണ്ട് വിക്കറ്റുകള്‍ വീതമെടുത്ത വഹാബ് റിയാസും ഇമാദ് വസീമും മികച്ച പിന്തുണ നല്‍കി.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Fans assault each other during pakistan vs afghanistan