scorecardresearch

World Cup 2019 Final Eng vs NZ Highlights: ലോർഡ്സിന്റെ മണ്ണിൽ ഇംഗ്ലണ്ടിന്റെ കിരീടധാരണം; കണ്ണീരണിഞ്ഞ് കിവികൾ

World Cup 2019 Final Eng vs NZ Highlights: സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്

World Cup 2019 Final Eng vs NZ Highlights: ലോർഡ്സിന്റെ മണ്ണിൽ ഇംഗ്ലണ്ടിന്റെ കിരീടധാരണം; കണ്ണീരണിഞ്ഞ് കിവികൾ

World Cup 2019 Final Eng vs NZ Highlights: ലോകകപ്പിൽ ഇനി പുതിയ തമ്പുരാക്കന്മാർ. ചരിത്രത്തിലാധ്യമായി ഇംഗ്ലണ്ടിന് കിരീടം. കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം ഫൈനലിലും കിരീടം നഷ്ടപ്പെടുത്തി കിവികൾ നാട്ടിലേക്ക്.

Also Read: വിശ്വകിരീടം തറവാട്ടുകാർക്ക്; നന്ദി ന്യൂസിലന്‍ഡ്, ഇതുപോലൊരു ഫെെനലിന്…

ചെറിയ വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന പ്രതീക്ഷയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് തകർത്തടിച്ച് തുടങ്ങിയെങ്കിലും ജേസൺ റോയ് പുറത്തായതോടെ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു. കാര്യമായ സംഭാവന നൽകാൻ കഴിയാതെ ജോ റൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ട് പതറി. ബെയർസ്റ്റോയുടെയും മോർഗന്റെയും പോരാട്ടം പെട്ടന്ന് തന്നെ അവസാനിച്ചു.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ബെൻ സ്റ്റോക്സ് ജോസ് ബട്‌ലർ സഖ്യം ഇംഗ്ലണ്ട് പ്രതീക്ഷകൾക്ക് ജീവവായു നൽകി. ബെൻ സ്റ്റോക്സ വിക്കറ്റ് കാത്തപ്പോൾ സ്കോറിങ്ങിന്റെ വേഗത കൂട്ടിയത് ജോസ് ബട്‌ലറായിരുന്നു. ഇരുവരും അർധസെഞ്ചുറി തികച്ചതോടെ ഇംഗ്ലണ്ട് വിജയലക്ഷ്യത്തിലേക്ക് കുതിച്ചു. എന്നാൽ അർധസെഞ്ചുറിക്ക് പിന്നാലെ ബട്‌ലർ മടങ്ങി. വീണ്ടും സാധ്യതകൾ സമാസമം. 49-ാം ഓവറിൽ പ്ലങ്കറ്റും ആർച്ചറും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ സാധ്യതകൾ സ്റ്റോക്സിന്റെ തോളിലായി.

Also Read: ‘ഔട്ട് ഔട്ടല്ലെന്നും നോട്ട് ഔട്ട് ഔട്ടാണെന്നും’; അമ്പയറിങ്ങില്‍ ധര്‍മ്മസേനയ്ക്ക് വന്‍ പിഴവ്, ട്രോള്‍ മഴ

അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 15 റൺസ്. ആദ്യ രണ്ട് പന്തും ലോങ് ഓണിലേക്ക് തട്ടിയ സ്റ്റോക്സ് റൺസിനായി ശ്രമിച്ചില്ല. മൂന്നാം പന്ത് സിക്സർ പായിച്ച് സ്റ്റോക്സ് മൂന്ന് പന്തിൽ ഒമ്പത് റൺസെന്നാക്കി വിജയലക്ഷ്യം കുറച്ചു.നാലാം പന്തിൽ രണ്ട് റൺസിനായി ഓടുന്നതിനിടയിൽ ഗപ്റ്റിലിന്റെ ത്രോ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക്. വിജയലക്ഷ്യം രണ്ട് പന്തിൽ മൂന്നായി ചുരുങ്ങി. അഞ്ചാം പന്തിൽ ഡബിളിന് ശ്രമിച്ച ആദിൽ റഷിദ് റൺഔട്ട്. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് അവസാന പന്തിലും ഡബിളിന് ശ്രമിച്ച ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. മത്സരം സമനിലയിൽ.

Also Read: ലോകകപ്പ് ഫൈനലിനിടെ മൈതാനത്തേക്ക് ആരാധിക ഓടിക്കയറി; കാരണം ഇതാണ്

സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനെത്തിയത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ബട്ലറും സ്റ്റോക്സും. ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ രണ്ട് ബൗണ്ടറി ഉൾപ്പടെ 15 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനെത്തിയ ന്യൂസിലൻഡിന് വേണ്ടി നീഷം ഒരു സിക്സ് ഉൾപ്പടെ 13 റൺസ് അടിച്ചെടുത്തു. അവസാന പന്തിൽ വീണ്ടും രണ്ട് റൺസ് വിജയലക്ഷ്യം. ഡബിളിനോടിയ ഗപ്റ്റിലിനെ പുറത്താക്കി വീണ്ടും സമനില. കൂടുതൽ ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു.

Also Read: ‘മീശയെ മുറുക്ക്’; മോര്‍ഗനെ പറന്നു പിടിച്ച് ഫെര്‍ഗൂസന്‍, ഈ ക്യാച്ചിന് പൊന്നും വില

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 248 എന്ന സ്കോറിലെത്തിയത്. ഇംഗ്ലീഷ് ബോളർമാർ ആധിപത്യം പുലർത്തിയ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി ഹെൻറി നിക്കോൾസിന്റെയും പൊരുതി നിന്ന ടോം ലഥാമിന്റെയും പ്രകടനമാണ് ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കം ആദ്യ ഘട്ടത്തിൽ ലഭിച്ചിരുന്നു. എന്നാൽ 19 റൺസുമായി മാർട്ടിൻ ഗപ്റ്റിൽ മടങ്ങിയതിന് പിന്നാലെ ന്യൂസിലൻഡ് സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു. ഇംഗ്ലീഷ് താരങ്ങൾ നിരന്തരം വിക്കറ്റ് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതോടെ സാവധാനമായിരുന്നു വില്യംസണും നിക്കോൾസും ബാറ്റ് വീശിയത്. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും രക്ഷപ്രവർത്തനം ഏറ്റെടുത്തു. എന്നാൽ 30 റൺസുമായി നായകനും പിന്നാലെ തന്നെ നിക്കോൾസും പുറത്തായത് കിവികൾക്ക് തിരിച്ചടിയായി. 55 റൺസുമായാണ് നിക്കോൾസ് ക്രീസ് വിട്ടത്.

Also Read: കണ്ടാലല്ലേ അടിക്കാന്‍ പറ്റൂ…; ലോകകപ്പിലെ അതിവേഗ പന്തെറിഞ്ഞ് മാര്‍ക്ക് വുഡ്

പിന്നാലെ എത്തിയ റോസ് ടെയ്‌ലറും സംഘവും പൊരുതി നോക്കിയെങ്കിലും ടീം സ്കോറിൽ കാര്യമായ ചലനമുണ്ടായില്ല. 15 റൺസുമായി ടെയ്‌ലർ മടങ്ങിയതിന് പിന്നാലെ ടോം ലഥാമും ജെയിംസ് നിഷമും ചേർന്ന് സ്കോർബോർടഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും നിഷമിനെ പുറത്താക്കി പ്ലങ്കറ്റ് ഇംഗ്ലണ്ടിന് വീണ്ടും ആധിപത്യം നൽകി. അതേസമയം ക്രീസിൽ നിലയുറപ്പിച്ച ലഥാം ഗ്രാൻഡ്ഹോമിനെ കൂട്ടുപിടിച്ച് ടീം സ്കോർ ഉയർത്തി.

എന്നാൽ അർധസെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ ലഥാം വീണു. പിന്നാലെ മാറ്റ് ഹെൻറിയും. ഇതോടെ ന്യൂസിലൻഡ് ഇന്നിങ്സ് 241 റൺസിൽ അവസാനിച്ചു.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ ലിയാം പ്ലങ്കറ്റ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്രാ ആർച്ചറിനും മാർക് വുഡിനുമാണ് അവശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ. റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാണിക്കാൻ ഇംഗ്ലീഷ് ബോളർമാർ തമ്മിലായിരുന്നു മത്സരം.

Live Blog

World Cup 2019 Final LIVE, England vs New Zealand Score: ഇംഗ്ലണ്ട് – ന്യൂസിലൻഡ് ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്റെ തത്സമയ വിവരണം


00:10 (IST)15 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ഇംഗ്ലണ്ട് ചാമ്പ്യന്മാർ

23:47 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനെത്തിയത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ബട്ലറും സ്റ്റോക്സും

സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനെത്തിയത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ബട്ലറും സ്റ്റോക്സും. ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ രണ്ട് ബൗണ്ടറി ഉൾപ്പടെ 15 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.

23:46 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: മത്സരം സൂപ്പർ ഓവറിലേക്ക്

മത്സരം സമനിലയായതോടെ ഫലത്തിനായി സൂപ്പർ ഓവറിലേക്ക്

23:18 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: വിക്കറ്റ്…

വിജയലക്ഷ്യം പൂർത്തിയാക്കും മുമ്പ് പ്ലങ്കറ്റും മടങ്ങി

23:14 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 218/6 ഓവർ: 48

48 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന നിലയിൽ

23:06 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: വിക്കറ്റ്…വോക്സും പുറത്ത്

ഇംഗ്ലണ്ടിന് ആറാം വിക്കറ്റും നഷ്ടമാകുന്നു. ക്രിസ് വോക്സാണ് പുറത്തായത്

23:04 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 203/5 ഓവർ: 46

46 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന നിലയിൽ

23:02 (IST)14 Jul 2019

വിക്കറ്റ്….

ലക്ഷ്യം പൂർത്തികരിക്കാനാകാതെ ജോസ് ബട്‌ലർ പുറത്ത്

22:53 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 189/4 ഓവർ: 44

44 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെന്ന നിലയിൽ

22:52 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ബെൻ സ്റ്റോക്സ @ 50

ബെൻ സ്റ്റോക്സും അർധസെഞ്ചുറി തികയ്ക്കുന്നു

22:50 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ജോസ് ബട്‌ലർ @ 50

ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറിന് അർധസെഞ്ചുറി. 53 പന്തിൽ നിന്നാണ് താരം അർധശതകം തികച്ചത്

22:46 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 183/4 ഓവർ: 43

43 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെന്ന നിലയിൽ

22:38 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 173/4 ഓവർ: 41

41 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെന്ന നിലയിൽ

22:35 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ക്രീസിൽ നിലയുറപ്പിച്ച് സ്റ്റോക്സും ബട്‌ലറും

22:33 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 170/4 ഓവർ: 40

40 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിൽ

22:18 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: കൈയ്യെത്തും ദൂരത്തെ വിജയലക്ഷ്യം

കലാശപോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ട് ജയം 82 പന്തിൽ 94 റൺസ് അകലെ

22:11 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 141/4 ഓവർ: 35

35 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിൽ

22:08 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 137/4 ഓവർ: 34

34 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിൽ

22:01 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ക്രിക്കറ്റ് ആവേശത്തിൽ ലണ്ടൻ നഗരം

22:00 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 129/4 ഓവർ: 33

33 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെന്ന നിലയിൽ

21:53 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 119/4 ഓവർ: 31

31 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിൽ

21:53 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: മോർഗനെ പുറത്താക്കിയ ഫെർഗ്യൂസന്റെ ക്യാച്ച്

21:49 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 115/4 ഓവർ: 30

30 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെന്ന നിലയിൽ

21:46 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 111/4 ഓവർ: 29

29 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിൽ

21:43 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 106/4 ഓവർ: 28

28 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിൽ

21:41 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ഇംഗ്ലണ്ട് @ 100

ന്യൂസിലൻഡിനെതിരെ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ടീം സ്കോർ 100 കടന്നു

21:37 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 98/4 ഓവർ: 27

27 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിൽ

21:34 (IST)14 Jul 2019

വിക്കറ്റ്…ഇയാൻ മോർഗൻ പുറത്ത്…

നായകനും പുറത്ത്…ഇംഗ്ലണ്ട് പതറുന്നു…

21:10 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 75/3 ഓവർ: 21

21 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിൽ

21:07 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 73/3 ഓവർ: 20

20 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിൽ

21:05 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: വെടിക്കെട്ടിന് സ്റ്റോക്സ്

ജോണി ബെയർസ്റ്റോ പുറത്തായതിന് പിന്നാലെ ബെൻ സ്റ്റോക്സ് ക്രീസിൽ

21:03 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: മൂന്നാമനും മടങ്ങി

ബെയർസ്റ്റോയെ മടക്കി ഫെർഗ്യൂസൺ. ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റും നഷ്ടമായി

21:00 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 66/2 ഓവർ: 19

19 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിൽ

20:59 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ലോകകപ്പിൽ ഇത് രണ്ടാം തവണ മാത്രമാണ് റോയി 50 റൺസ് തികയ്ക്കാതെ പുറത്താകുന്ന

20:58 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 63/2 ഓവർ: 18

18 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിൽ

20:55 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: വിക്കറ്റ്

20:53 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 60/2 ഓവർ: 17

17 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിൽ

20:48 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: വിക്കറ്റ്…മറ്റ് വഴികളില്ലാതെ റൂട്ട് പുറത്ത്

ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ വിക്കറ്റും നഷ്ടമായി

20:46 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 59/1 ഓവർ: 16

16 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസെന്ന നിലയിൽ

20:34 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 42/1 ഓവർ: 13

13 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 42 റൺസെന്ന നിലയിൽ

20:32 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 39/1 ഓവർ: 12

12 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിൽ

20:31 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: തുടർച്ചയായ മൂന്നാം ഓവറും മെയ്ഡിൻ

അടുത്ത ഓവറും മെയിഡിനാക്കി ഹെൻറി. മത്സരത്തിൽ തുടർച്ചയായി ഇത് മൂന്നാം ഓവറാണ് മെയ്ഡിനാക്കപ്പെടുന്നത്.

20:27 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 39/1 ഓവർ: 11

11 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിൽ

20:27 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: തുടർച്ചയായ രണ്ടാം ഓവറും മെയ്ഡിൻ

ഗ്രാൻഡ്ഹോം എറിഞ്ഞ ഓവറിലും റൺസ് കണ്ടെത്താനാകാതെ ഇംഗ്ലണ്ട്

20:25 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 39/1 ഓവർ: 10

പത്ത് ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിൽ

20:25 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: പത്താം ഓവർ മെയ്ഡിനാക്കി മാറ്റ് ഹെൻറി

മാറ്റ് ഹെൻറി എറിഞ്ഞ പത്താം ഓവറിൽ റൺസ് കണ്ടെത്താനാകാതെ ഇംഗ്ലണ്ട് താരങ്ങൾ,

20:22 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 39/1 ഓവർ: 9

ഒമ്പത് ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിൽ

20:19 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ജേസൺ റോയിയുടെ വിക്കറ്റെടുത്ത ഹെൻറിയുടെ ആഘോഷം

20:17 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 34/1 ഓവർ: 8

എട്ട് ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിൽ

20:15 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 33/1 ഓവർ: 7

ഏഴ് ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിൽ

20:09 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 28/1 ഓവർ: 6

ആറ് ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിൽ

20:08 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ജോ റൂട്ട് ക്രീസിൽ

ജേസൺ റോയ് പുറത്തായതിന് പിന്നാലെ ജോ റൂട്ട് ക്രീസിൽ

20:07 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി

ന്യൂസിലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ജേസൺ റോയിയാണ് പുറത്തായത്. 

20:04 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 24/0 ഓവർ: 5

അഞ്ച് ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 24 റൺസെന്ന നിലയിൽ

20:02 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ഇതുവഴിയെ…

20:00 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 16/0 ഓവർ: 4

നാല് ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 16 റൺസെന്ന നിലയിൽ

19:55 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 12/0 ഓവർ: 3

മൂന്ന് ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 12 റൺസെന്ന നിലയിൽ

19:52 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 5/0 ഓവർ: 2

രണ്ട് ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ച് റൺസെന്ന നിലയിൽ

19:52 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ഹെൻറിയെ ബൗണ്ടറി പായിച്ച് റോയി

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ബൗണ്ടറി നേടി ജേസൺ റോയ്

19:50 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: നന്ദി…

19:48 (IST)14 Jul 2019

World Cup 2019 Final LIVE : ഇംഗ്ലണ്ട്: 1/0 ഓവർ: 1

ഒരു ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ ഒരു റൺസെന്ന നിലയിൽ

19:47 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ആദ്യ പന്തിൽ തന്നെ വിക്കറ്റ് ചാൻസ്

ഇംഗ്ലണ്ടിനെ ആദ്യ പന്തിൽ തന്നെ സമ്മർദ്ദത്തിലാക്കി ന്യൂസിലൻഡ്. ജേസൺ റോയിയെ പുറത്താക്കാൻ ട്രെന്റ് ബോൾട്ടിന്റെ ശ്രമം.

19:42 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിന്

ന്യൂസിലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിന്. ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് ജേസൺ റോയിയും ജോണി ബെയർസ്റ്റോയും

19:40 (IST)14 Jul 2019

കണ്ടാലല്ലേ അടിക്കാന്‍ പറ്റൂ…; ലോകകപ്പിലെ അതിവേഗ പന്തെറിഞ്ഞ് മാര്‍ക്ക് വുഡ്

ശക്തമായ ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിനെ ലോകകപ്പിന് തൊട്ട് മുമ്പ് വരെ എതിരളികളുടെ പേടി സ്വപ്‌നമാക്കിയത്. എന്നാല്‍ ബാറ്റു കൊണ്ടെന്ന പോലെ തന്നെ പന്തുകൊണ്ട് ഇംഗ്ലണ്ട് അതിശക്തരാണെന്ന് അവര്‍ ലോകകപ്പില്‍ തെളിയിച്ചു. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ്, ഇതിന് പുറമെ ബെന്‍ സ്റ്റോക്‌സ് എന്ന ഓള്‍ റൗണ്ടറും ചേര്‍ന്നതോടെ ഇംഗ്ലണ്ട് കംപ്ലീറ്റ് ടീമായി മാറി.

19:25 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ന്യൂസിലൻഡ് ഇന്നിങ്സ്

19:14 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ഇംഗ്ലണ്ടിന് വിജയലക്ഷ്യം 242 റൺസ്

ന്യയൂസിലൻഡിനെതിര ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം

19:13 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: വിക്കറ്റ്…ഹെൻറിയെ മടക്കി ആർച്ചർ

അവസാന ഓവറിലും വിക്കറ്റെടുത്ത് ഇംഗ്ലീഷ് ബോളിങ് നിര. ഹെൻറിയുടെ വിക്കറ്റ് തെററിപ്പിച്ച് ആർച്ചർ

19:08 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: അവസാന ഓവർ

ന്യൂസിലൻഡ് ഇന്നിങ്സിലെ അവസാന ഓവറിലേക്ക് മത്സരം. പന്തുമായി ജോഫ്രാ ആർച്ചർ

19:07 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 238/6 ഓവർ: 49

49 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെന്ന നിലയിൽ

19:04 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ടോം ലഥാമും പുറത്ത്

ന്യൂസിലൻഡിന് ഏഴാം വിക്കറ്റ് നഷ്ടമായി

19:00 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 225/6 ഓവർ: 48

48 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിൽ

18:56 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 219/6 ഓവർ: 47

47 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിൽ

18:54 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: വിക്കറ്റ്…കൂടാരം കയറി ഗ്രാൻഡ്ഹോം

അവസാന ഓവറുകളിൽ ന്യൂസിലൻഡിന് വീണ്ടും വിക്കറ്റ് നഷ്ടം.  ഗ്രാൻഡ്ഹോമാണ് പുറത്തായത്.

18:49 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 214/5 ഓവർ: 46

46 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെന്ന നിലയിൽ

18:46 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 211/5 ഓവർ: 45

45 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന നിലയിൽ

18:41 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 204/5 ഓവർ: 44

44 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെന്ന നിലയിൽ

18:38 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ന്യൂസിലൻഡ് ടീം സ്കോർ 200 കടന്നു

ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് ടീം സ്കോർ 200 കടന്നു

18:36 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 196/5 ഓവർ: 43

43 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെന്ന നിലയിൽ

18:32 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: പത്ത് ഓവറിൽ 42 റൺസ് വഴങ്ങി ന്യൂസിലൻഡിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ പ്ലങ്കറ്റ്

18:31 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 186/5 ഓവർ: 42

42 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെന്ന നിലയിൽ

18:25 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 181/5 ഓവർ: 41

41 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിൽ

18:22 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 179/5 ഓവർ: 40

40 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന നിലയിൽ

18:18 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 173/5 ഓവർ: 39

39 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെന്ന നിലയിൽ

18:16 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: വിക്കറ്റ്…നിലയുറപ്പിക്കാനാകാതെ നീഷമും

മത്സരത്തിൽ കിവികൾക്ക് അവരുടെ അഞ്ചാം വിക്കറ്റ് നഷ്ടമായി. നീഷമിനെ പ്ലങ്കറ്റ് നായകൻ ഇയാൻ മോർഗന്റെ കൈകളിൽ എത്തിക്കുകയായിരുന്നു

18:11 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 165/4 ഓവർ: 38

38 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെന്ന നിലയിൽ

18:09 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: നീഷാം…

18:07 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 159/4 ഓവർ: 37

37 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെന്ന നിലയിൽ

18:04 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 153/4 ഓവർ: 36

36 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെന്ന നിലയിൽ

17:58 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ന്യൂസിലൻഡ് @ 150

ഫൈനൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡ് ടീം സ്കോർ 150 കടന്നു

17:54 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 141/4 ഓവർ: 34

34 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിൽ

17:52 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: റോസ് ടെയ്‌ലറെ വീഴ്ത്തി മാർക് വുഡ്

ന്യൂസിലൻഡിന് നാലാം വിക്കറ്റും നഷ്ടമായി. ക്രീസിൽ നിലയുറപ്പിക്കുകയായിരുന്ന റോസ് ടെയ്‌ലറെ മാർക് വുഡ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു

17:48 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 141/3 ഓവർ: 33

33ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിൽ

17:42 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 134/3 ഓവർ: 32

32 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെന്ന നിലയിൽ

17:41 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: ക്യാപ്ഷൻ ദിസ്

17:37 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 130/3 ഓവർ: 31

31 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിൽ

17:32 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 126/3 ഓവർ: 30

30 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെന്ന നിലയിൽ

17:29 (IST)14 Jul 2019

World Cup 2019 Final LIVE, England vs New Zealand Score: നിക്കോൾസിന്റെ വിക്കറ്റ്

17:28 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 123/3 ഓവർ: 29

29 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിൽ

17:24 (IST)14 Jul 2019

World Cup 2019 Final LIVE : ന്യൂസിലൻഡ്: 122/3 ഓവർ: 28

28 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ

17:23 (IST)14 Jul 2019

‘കോടികളുടെ’ സ്വപ്നം; ഇന്ത്യയുടെ പുറത്താകലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നഷ്ടം കോടികള്‍

ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ പുറത്താകല്‍ കോടിക്കണക്കിന് ഹൃദയങ്ങളെ ആണ് തകര്‍ത്തത്. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഇന്ത്യയുടെ പുറത്താക്കല്‍ കാരണം ഉണ്ടായിട്ടുണ്ട്. ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് ഇന്ത്യയുടെ പുറത്താക്കലുണ്ടാക്കിയിരിക്കുന്നത് 15 കോടിയോളം രൂപയുടെ നഷ്ടമാണെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതോടെ ടൂര്‍ണമെന്റിനോടുള്ള ആളുകളുടെ സമീപത്തിലും തണുപ്പാണെന്നും ഇത് ടിവി വ്യുവര്‍ഷിപ്പിപ്പിലും പരസ്യ വരുമാനത്തിലും ഇടിവുണ്ടാക്കിയിട്ടുണ്ടെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് തോറ്റാണ് ഇന്ത്യ സെമിയില്‍ പുറത്താകുന്നത്.

World Cup 2019 Final Eng vs NZ Live Score: കണക്കിലും കളിയിലും തുല്യ ശക്തികളുടെ പോരാട്ടം. ആതിഥേയരെന്ന ആനുകൂല്യം ഇംഗ്ലണ്ടിന് നേരിയ മുന്‍തൂക്കം നല്‍കുന്നു. ഇരു ടീമുകളും ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയത് 90 തവണ. ഇതില്‍ 43 തവണയും ജയിച്ചത് ന്യൂസിലാന്‍ഡ്. ഇംഗ്ലണ്ട് ജയിച്ചത് 41 തവണ. സമീപകാല പ്രകടനങ്ങളില്‍ ന്യൂസിലാന്‍ഡിനേക്കാള്‍ ഒരുപടി മുന്നിലാണ് ഇംഗ്ലണ്ട്.

ക്രിക്കറ്റിന്‍റെ തറവാട്ടുകാരാണെങ്കിലും ഇതുവരെയും ലോകകപ്പില്‍ മുത്തമിടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. കലാശപോരാട്ടത്തിന് തന്നെ അവര്‍ അര്‍ഹത നേടിയത് 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992ലാണ്. അന്ന് പാക്കിസ്ഥാനോട് 22 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ ടീമിന് പിന്നെ ഇതുവരെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ സെമിയില്‍ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത ഓയന്‍ മോര്‍ഗനും സംഘവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിലും സെമി ഫൈനലിലും നേടിയ ആധികാരിക ജയങ്ങള്‍ ന്യൂസിലന്റ് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ അതിജീവിച്ചാണ് ന്യൂസിലാന്‍ഡ് എത്തുന്നത്. നന്നായി തുടങ്ങുകയും പിന്നീട് നിറം മങ്ങുകയും ചെയ്ത ടീം റണ്‍ റേറ്റിന്റെ ആനുകൂല്യത്തിലാണ് പാകിസ്താനെ മറികടന്ന് സെമിയില്‍ എത്തിയത്. ആവേശകരമായ മത്സരത്തില്‍ ഇന്ത്യയെ മറികടന്ന് തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനല്‍ യോഗ്യത നേടി.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: England vs new zealand cricket world cup final 2019 live updates

Best of Express