മാഞ്ചസ്റ്റര്‍: ഓള്‍ഡ്ട്രാഫോഡില്‍ ന്യൂസിലന്‍ഡിനെതിരെ 18 റണ്‍സിന് പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ മുന്‍ നായകന് എം.എസ്.ധോണിയുടെ വീഡിയോ വൈറലാവുകയാണ്. റണ്‍ ഔട്ടായി പുറത്തായതിന് ശേഷം തിരിച്ചു നടക്കുന്ന ധോണിയുടെ വീഡിയോയാണ് വൈറലാകുന്നത്. ധോണി കരഞ്ഞുകൊണ്ടാണ് മടങ്ങിയതെന്നാണ് ആരാധകര്‍ പറയുന്നത്.
കളിക്കളത്തിന് അകത്തും പുറത്തും തന്റെ വികാരങ്ങളെ അടക്കി നിര്‍ത്തുന്ന ധോണി കരഞ്ഞെങ്കില്‍ അത് അത്രമാത്രം ഹൃദയവേദനയുള്ളത് കൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ കരയുന്ന ധോണിയെ കാണാന്‍ സാധിക്കില്ലെന്ന് ആരാധകര്‍ പറയുന്നു. പിന്നാലെ താരത്തെ ആശ്വസിപ്പിച്ച് നിരവധി പേരാണ് പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
U gave us everythings..haar seh lenge bt this is not acceptable..#Dhoni pic.twitter.com/SiQIuYuo2n
— Vicky Malhotra (@VickyMa35005186) July 10, 2019
You know what MS Dhoni’s greatest achievement is ?
That at 5 for 3, 1.25 billion people still believed.#CWC19 #INDvNZ pic.twitter.com/GMACgu2IGE— राणाजी (@RANAJI__5) July 10, 2019
That was really hard to watch, He actually cried #Dhoni pic.twitter.com/kYekW3oGu8
— Blah Blah (@dahlek_) July 10, 2019
Hi i am Pakistani
i am so sad after watching this moment #dhoni Crying
this is The Heart break moment for me @msdhoni your a Champion Most love and respect Pakistan #SirJadeja #TeamIndia#CWC19 #SemiFinal1 #NZvsIND
Yah main dil sy bol rha hun pic.twitter.com/7EoGizKETi— Ahsan Tariq (@UrduPoetryV) July 10, 2019
Seriously now I can't controlling the tears Dhoni
Rounga karke kabhi nahi socha
It Hurts to see MS crying pic.twitter.com/myqfOKqWqv— . (@VinayakPerumal1) July 10, 2019
This breaks my heart into pieces
Today we saw a 38yr old man crying 1st time on field for
Never seen him that sad in his career, you can hate him as much as you want, but he took my heart. Retweet if you cried when he got out.
We love you, #ThankYouMSD.#Dhoni #MSDhoni pic.twitter.com/Qw5PW4hufa
— Abhinav (@abhiihey) July 11, 2019
Don't cry Legend.
Wherever you will be we will always support you.Love you Dhoni 3000 times.#ThankYouMSD #MSDhoni #INDvsNZ pic.twitter.com/4O7xw2zQ48
— I'mHarsh (@Thekumarharsh) July 11, 2019
അതേസമയം, ധോണിയുടെ പുറത്താകല്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വിവാദമായി മാറിയിരിക്കുകയാണ്. റിങ്ങിന് പുറത്ത് ആറ് ഫീല്ഡര്മാരുണ്ടായിരുന്നുവെന്നും അതിനാല്‍ ധോണി പുറത്തായ പന്ത് നോ ബോള്‍ വിളിക്കേണ്ടിയിരുന്ന പന്താണെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ ആരോപിക്കുന്നത്. നിയമപ്രകാരം തേര്‍ഡ് പവര്‍പ്ലേയില്‍ പരമാവധി അഞ്ച് ഫീല്‍ഡര്‍മാര്‍ക്കാണ് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നില്‍ക്കാനാവുക. ഈ പിഴവ് അമ്പയര്‍മാര്‍ കാണാതെ പോവുകയായിരുന്നു.
അമ്പയര്‍മാരുടെ അശ്രദ്ധയ്ക്കെതിരെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. അമ്പയര്‍ നോ ബോള്‍ വിളിച്ചിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറിയേനെ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. അടുത്ത പന്ത് ഫ്രീ ഹിറ്റാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ധോണി രണ്ടാമത്തെ റണ്ണിനായി ഓടില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook