വിവാദങ്ങൾക്ക് അവസാനം കുറിച്ച് എം.എസ് ധോണി. ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ എം.എസ് ധോണി ഇറങ്ങിയത് സൈനിക മുദ്ര ഇല്ലാത്ത ഗ്ലൗസും അണിഞ്ഞ്. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസണിഞ്ഞ് ധോണി കളിച്ചത് വിവാദമായിരുന്നു.
MS Dhoni removed #BalidaanBadge logo from his glove but not from his heart pic.twitter.com/0JFx6CmKid
— DHONIsm™ (@DHONIism) June 9, 2019
സൈനിക മുദ്രയോട് കൂടിയ ഗ്ലൗസ് അണിഞ്ഞതിന് ഒരുപോലെ വിമർശനവും പിന്തുണയും മുൻ ഇന്ത്യൻ നായകന് ലഭിച്ചു. എന്നാൽ ധോണിയുടെ ഗ്ലൗസിൽ നിന്ന് ആ ചിഹ്നങ്ങൾ മാറ്റണമെന്നായിരുന്നു ഐസിസിയുടെ ആവശ്യം. ഇതിനെതിരെ ബിസിസിഐ രംഗത്തെത്തിയെങ്കിലും ഐസിസി നിലപാടിൽ മാറ്റമുണ്ടായില്ല.
Also Read: ഓസ്ട്രേലിയൻ ബോളർമാരെ തല്ലിതകർത്ത് ഇന്ത്യൻ ബാറ്റിങ് നിര; വിജയലക്ഷ്യം 353 റൺസ്
ലോകകപ്പിൽ തുടർന്നുള്ള മത്സരങ്ങളിലും വിവാദ ഗ്ലൗസണിയാൻ അനുവദിക്കണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടു. എന്നാൽ ഐസിസി തീരുമാനത്തിൽ നിന്ന് പിന്മാറില്ലായെന്ന് വ്യക്തമായതോടെ ബിസിസിഐ സിഒഎ നിലപാട് മയപ്പെടുത്തുകയായിരുന്നു. ഐസിസിയുടെ നിയമങ്ങളെ ബിസിസിഐ ബഹുമാനിക്കുമെന്നും അനുസരിക്കുമെന്നും സിഒഎ തലവന്‍ വിനോദ് റായി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ധവാന്റെ സെഞ്ചുറി; ലോകകപ്പ് റെക്കോർഡ് തിരുത്തിയെഴുതി ഇന്ത്യhttps://t.co/Dshfq7iwxC
— IE Malayalam (@IeMalayalam) June 9, 2019
അതേസമയം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ വ്യക്തമായ ആധിപത്യം തുടരുകയാണ്. ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ഓസ്ട്രേലിയക്കെതിരെ ലോകകപ്പിൽ ഇന്ത്യക്ക് മികച്ച സ്കോർ. ധവാനൊപ്പം മുന്നേറ്റ നിര മുഴുവൻ തിളങ്ങിയ മത്സരത്തിൽ 352 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. നായകൻ കോഹ്ലിയും ഓപ്പണർ രോഹിത് ശർമ്മയും അർധസെഞ്ചുറി കണ്ടെത്തിയ മത്സരത്തിൽ ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരെല്ലാം ഇന്ത്യൻ ടീം സ്കോറിൽ വ്യക്തമായ സംഭാവന നൽകി. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 352 റൺസെന്ന സ്കോറിലെത്തിയത്.