മാഞ്ചസ്റ്റര്‍: കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് ഇന്ന് ലോകകപ്പ് സാക്ഷ്യം വഹിക്കും. മാഞ്ചസ്റ്ററിലെ എമിറേറ്റ്‌സ് ഓള്‍ഡ് ട്രാഫോഡിലിലാണ് മത്സരം അരങ്ങേറുക. യൂറോപ്പിലെ കരുത്തരായ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹോമാണ് ഓള്‍ഡ് ട്രാഫോഡ്. ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ചരിത്രമുറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗ്രൗണ്ടിലെത്തിയിരിക്കുകയാണ് വിരേന്ദര്‍ സെവാഗ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ തട്ടകത്തിലെത്തിയ സെവാഗിന്റെ രസകരമായ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
Cristiano Ronaldo, Virender Sehwag, CR7, Viru,World Cup 2019, ലോകകപ്പ് 2019, Cricket, ക്രിക്കറ്റ്, India v/s Pakistan, ഇന്ത്യ-പാക്കിസ്ഥാന്‍, cricket, ക്രിക്കറ്റ്, rain, മഴ, india vs pakistan, india vs pakistan match 2019, india vs pakistan live match, india vs pakistan live score, india vs pakistan live telecast, india vs pakistan scorecard, ind vs pak, ind vs pak 2019, world cup 2019, icc wc 2019
ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഏറെ സന്തോഷമാകുമെന്നാണ് സെവാഗ് പറഞ്ഞിരിക്കുന്നത്. കാരണം എന്തെന്നോ, ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ഇതുവരെ ആറ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആറിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഇന്ന് ജയിക്കാനായാല്‍ അത് ഏഴാകും. ക്രിസ്റ്റ്യാനോയുടെ ജഴ്‌സി നമ്പറും ഏഴാണ്. രസകരമായ ഈ കമന്റിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണെറ്റഡിന്റെ ജഴ്‌സിയില്‍ കളിക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രത്തോടൊപ്പമാണ് സെവാഗ് തന്റെ സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read More: India vs Pakistan World Cup Match Live Updates: കാത്തിരുന്ന കളി ഇന്ന്; ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം വൈകിട്ട് മൂന്നിന്

ഇത്തവണയും പാക്കിസ്ഥാന് മത്സരം വിട്ടുകൊടുക്കാന്‍ വിരാട് കോഹ്‌ലിയും കൂട്ടരും തയ്യാറല്ല. ലോകകപ്പിലെ പ്രതാപം നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ടീം തന്നെയാണ് ഇംഗ്ലണ്ടിലുള്ളത്.

ധവാനില്ലെങ്കിലും മറ്റുതാരങ്ങളെല്ലാം അരയും തലയും മുറുക്കി തന്നെയാകും മൈതാനത്തെത്തുക. രോഹിതും കോഹ്‌ലിയും ധോണിയുമെല്ലാം പാക് ബോളര്‍മാരെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. ഭുവനേശ്വറും ബുംറയും പാക് നിരയെ തകര്‍ക്കാന്‍ പോന്നവര്‍ തന്നെ. ഇന്ന് ധവാന് പകരം ലോകേഷ് രാഹുല്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ വിജയ് ശങ്കറായിരിക്കും കളിക്കാനിറങ്ങുക. ഇന്ത്യന്‍ നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

Also Read: IND vs PAK World Cup 2019: ‘ഇന്ത്യ മഴയത്ത് അലിയില്ല’: മാഞ്ചസ്റ്ററില്‍ മഴ കളിച്ചാല്‍ നഷ്ടം പാക്കിസ്ഥാന് മാത്രം

മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്. എന്നാല്‍ ബാറ്റിങ് നിര സ്ഥിരത പുലര്‍ത്താത്തത് വെല്ലുവിളിയാണ്. മുഹമ്മദ് ആമിറിന്റെയും വഹാബ് റിയാസിന്റെയും പന്തുകളെയാകും ഇന്ത്യ കൂടുല്‍ ഭയക്കുക. മഴ വില്ലനായില്ലെങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook