scorecardresearch

India vs Pakistan ICC World Cup 2019 Highlights : പതിവ് ആവർത്തിച്ചു; ലോകകപ്പിൽ ഇന്ത്യയോട് ജയിക്കാനാകാതെ പാക്കിസ്ഥാൻ

India vs Pakistan ICC World Cup Highlights: ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ സെഞ്ചുറിയും നായകൻ വിരാട് കോഹ്‌ലി കെ.എൽ രാഹുൽ എന്നിവർ അർധസെഞ്ചുറിയും തികച്ചു

India vs Pakistan ICC World Cup Highlights: ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ സെഞ്ചുറിയും നായകൻ വിരാട് കോഹ്‌ലി കെ.എൽ രാഹുൽ എന്നിവർ അർധസെഞ്ചുറിയും തികച്ചു

author-image
Sports Desk
New Update
'ശങ്കര്‍ ദ സ്റ്റാര്‍'; ആദ്യ ലോകകപ്പ്, ആദ്യ പന്തില്‍ തന്നെ വിക്കറ്റ്, വിജയ് ശങ്കറിന് അപൂര്‍വ്വ റെക്കോര്‍ഡ്

India vs Pakistan World Cup 2019 Highlights: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യക്ക് ലോകകപ്പിലെ മൂന്നാം ജയം. അയൽക്കാരുമായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജയം 89 റൺസിനായിരുന്നു. മഴമൂലം 40 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ 302 റൺസായിരുന്നു പാക്കിസ്ഥാൻ വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്.

Advertisment

രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഫഖർ സമാൻ ബാബർ അസം കൂട്ടുകെട്ട് പാക്കിസ്ഥാന് വിജയപ്രതീക്ഷ നൽകിയെങ്കിലും ഇരുവരും പുറത്തായതിന് പിന്നാലെ പാക്കിസ്ഥാൻ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ലോകകപ്പിലെ തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് വിജയ് ശങ്കർ താരമായത്.

നേരത്തെ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 336 റൺസെന്ന സ്കോറിലെത്തിയത്. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ സെഞ്ചുറിയും നായകൻ വിരാട് കോഹ്‌ലി കെ.എൽ രാഹുൽ എന്നിവർ അർധസെഞ്ചുറിയും തികച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം സാവധാനമായിരുന്നെങ്കിലും പിന്നീട് മത്സരത്തിൽ താളം കണ്ടെത്തിയ ഇന്ത്യൻ ബാറ്റങ് നിര പാക് ബോളർമാരെ അറിഞ്ഞ് പ്രഹരിച്ചു. ധവാന് പകരം വിജയ് ശങ്കർ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തി. മുൻ നായകൻ എം.എസ് ധോണിയൊഴികെ മറ്റെല്ലാ താരങ്ങളും ഇന്ത്യൻ ഇന്നിങ്സിൽ കാര്യമായ സംഭാവന നൽകിയ ശേഷമാണ് ക്രീസ് വിട്ടത്.

Advertisment

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിർ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്‌ലി, ഹർദിക് പാണ്ഡ്യ, എം.എസ് ധോണിയിങ്ങനെ നിർണായകമായ മൂന്ന് വിക്കറ്റുകളാണ് ആമിർ വീഴ്ത്തിയത്. ഹസൻ അലിയും വഹാബ് റിയാസും ഓരോ വിക്കറ്റും വീഴ്ത്തി.

Live Blog

India vs Pakistan LIVE cricket score ICC World Cup updates, Pak vs India latest score card. India vs Pakistan Live Cricket Score Online, ICC World Cup 2019 Live Score














Highlights

    23:45 (IST)16 Jun 2019

    മഴനിയമം പാക്കിസ്ഥാന് തിരിച്ചടിയായി. വിജയലക്ഷ്യം 40 ഓവറിൽ 302 റൺസ്

    മഴപെയ്തതോടെ ഇന്ത്യ - പാക് മത്സരത്തിൽ ഓവർ വെട്ടിക്കുറച്ചു. 40 ഓവറായി വെട്ടിക്കുറച്ച മത്സരത്തിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 302 റൺസ്

    23:42 (IST)16 Jun 2019

    India vs Pakistan Live Updates: മഴ മാറുന്നു, ടീമംഗങ്ങൾ വീണ്ടും മൈതാനത്തേക്ക്

    മഴ മാറിയതോടെ മത്സരം തുടരുന്നതിന് താരങ്ങൾ മൈതാനത്തേക്ക്

    23:31 (IST)16 Jun 2019

    India vs Pakistan Live Updates: മത്സരം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ

    23:18 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ - പാക് മത്സരത്തിനിടയിൽ വീണ്ടും മഴയെത്തിയപ്പോൾ

    22:44 (IST)16 Jun 2019

    India vs Pakistan Live Updates: രസംകൊല്ലിയായി മഴ

    ഇന്ത്യ -  പാക്കിസ്ഥാൻ മത്സരം തടസപ്പെടുത്തി വീണ്ടും മഴ

    22:39 (IST)16 Jun 2019

    വിജയ പാതത തെളിച്ച് വിജയ് ശങ്കർ. പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദും പുറത്ത്

    പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദും പുറത്ത്. ഇതോടെ പാക്കിസ്ഥാന്റെ വിക്കറ്റ് നഷ്ടം ആറായി

    22:36 (IST)16 Jun 2019

    ഇത് താനല്ലയോ അത്! സച്ചിനെ ഓര്‍മ്മിപ്പിച്ച് രോഹിത്തിന്റെ അപ്പര്‍ കട്ട്

    ഇന്നലെ പെയ്ത മഴയില്‍ തണുത്തിരിക്കുന്ന മാഞ്ചസ്റ്ററിലെ മൈതാനത്തെ പുല്‍നാമ്പുകളില്‍ അഗ്നി പടര്‍ത്തി രോഹിത് ശര്‍മ്മ. റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ കൊടുങ്കാറ്റ് കണക്കെ ആഞ്ഞു വീശുകയായിരുന്നു രോഹിത്. വെടിക്കെട്ട് ഇന്നിങ്‌സിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് സച്ചിനെ അനുസ്മരിപ്പിക്കുന്ന രോഹിത്തിന്റെ ഷോട്ടായിരുന്നു.

    22:35 (IST)16 Jun 2019

    മഴയത്തും അണയാത്ത തീയായി രോഹിത്; മാഞ്ചസ്റ്ററില്‍ റെക്കോര്‍ഡുകള്‍ കടപുഴകി വീണു

    ഐപിഎല്ലില്‍ ഫോമിലേക്ക് ഉയരാനാകാതെ ആരാധകരുടെ പഴി കേട്ട ലോകകപ്പില്‍ കത്തിക്കയറുകയാണ്. കളിച്ച മൂന്ന് കളികളിലും 50 ല്‍ കൂടുതല്‍ റണ്‍സ് നേടി, അതില്‍ രണ്ടും സെഞ്ചുറി ലോകകപ്പില്‍ ആവേശം തീര്‍ക്കുകയാണ് ഹിറ്റ്മാന്‍. പാക്കിസ്ഥാന്‍ ബോളര്‍മാരെ കൊണ്ട് ഇന്ന് മാഞ്ചസ്റ്ററിലെ ഗ്രൗണ്ടിന്റെ അളവെടുപ്പിച്ചു രോഹിത്.

    22:34 (IST)16 Jun 2019

    India vs Pakistan Live Updates: അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റുമായി ഹാർദിക് പാണ്ഡ്യ

    22:11 (IST)16 Jun 2019

    അഞ്ച് ഓവറിൽ നാല് വിക്കറ്റ്

    കഴിഞ്ഞ അഞ്ച് ഓവറിൽ മത്സരം തിരികെപിടിച്ച് ഇന്ത്യ. അവസന 30 പന്തിൽ പാക്കിസ്ഥാന് നേടാനായത് 26 റൺസ് മാത്രം, നാല് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു

    22:09 (IST)16 Jun 2019

    ബാബർ അസമിനെ പുറത്താക്കി കുൽദീപ് പാക്കിസ്ഥാന് ഇരട്ട പ്രഹരമേൽപ്പിക്കുന്നു

    22:08 (IST)16 Jun 2019

    ഫഖർ സമാനെ പുറത്താക്കിയ കുൽദീപ് യാദവ് നായകൻ വിരാട് കോഹ്‌ലിയുമൊത്ത് ആഹ്ലാദം പങ്കിടുന്നു

    22:07 (IST)16 Jun 2019

    വിക്കറ്റ്... അതേ ഓവറിലെ അടുത്ത് പന്തിൽ ഷൊയിബ് മാലിക്കിനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ

    പാക്കിസ്ഥാന് അഞ്ചാം വിക്കറ്റും നഷ്ടമായി. ഷൊയിബ് മാലിക്കിനെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താക്കി ഹാർദിക് പാണ്ഡ്യ

    22:02 (IST)16 Jun 2019

    India vs Pakistan Live Updates: ഹഫീസിനെ പുറത്താക്കി പാണ്ഡ്യ, ഇന്ത്യക്ക് നാലാം വിക്കറ്റ്

    പാക്കിസ്ഥാന്റെ ഹഫീസിനെയും പുറത്താക്കി പാണ്ഡ്യ

    21:59 (IST)16 Jun 2019

    വിക്കറ്റ് ...ഫഖർ സമാനും പുറത്ത്

    ലോകകപ്പിൽ ഫഖർ സമാനെയും പുറത്താക്കി കുൽദീപ്. മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവരുന്നു.

    21:51 (IST)16 Jun 2019

    വിക്കറ്റ് ...ബാബർ അസമും പുറത്ത്

    പാക്കിസ്ഥാന്റെ രണ്ടാം വിക്കറ്റും വീഴ്ത്തി ഇന്ത്യ. ബാബർ അസമിനെ വീഴ്ത്തി ബാബർ അസമാണ് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ നൽകിയത്

    21:43 (IST)16 Jun 2019

    പാക്കിസ്ഥാൻ @ 100

    ലോകകപ്പിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ ടീം സ്കോർ 100 കടന്നു

    21:36 (IST)16 Jun 2019

    അർധസെഞ്ചുറി തികച്ച് ഫഖർ സമാൻ

    ലോകകപ്പിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് വേണ്ടി അർധസെഞ്ചുറി തികച്ച് ഫഖർ സമാൻ

    21:35 (IST)16 Jun 2019

    India vs Pakistan Live Updates: പാക്കിസ്ഥാൻ: 87/1, ഓവർ: 20

    ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 87 റൺസെന്ന നിലയിൽ

    21:30 (IST)16 Jun 2019

    'തകര്‍ത്തടിച്ച് രാ-രോ'; സച്ചിനും സിദ്ദുവും 23 വര്‍ഷം മുമ്പ് കുറിച്ച ചരിത്രം ഇനി പഴങ്കഥ

    പാക്കിസ്ഥാനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയ്ക്ക് സ്വപ്‌ന തുല്യമായ തുടക്കം. ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 136 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 57 റണ്‍സെടുത്ത രാഹുല്‍ പുറത്തായെങ്കിലും രോഹിത് ശര്‍മ്മ ഇപ്പോഴും ക്രീസിലുണ്ട്. ഇരുവരും ഇന്ന് പഴങ്കഥയാക്കിയത് 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്.

    21:19 (IST)16 Jun 2019

    India vs Pakistan Live Updates:

    21:12 (IST)16 Jun 2019

    India vs Pakistan Live Updates: പാക്കിസ്ഥാൻ: 64/1, ഓവർ: 15

    ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 64 റൺസെന്ന നിലയിൽ

    21:12 (IST)16 Jun 2019

    India vs Pakistan Live Updates: പാക്കിസ്ഥാൻ @ 50

    ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ ടീം സ്കോർ 50 കടന്നു

    21:06 (IST)16 Jun 2019

    ആനമണ്ടത്തരം! രോഹിത് ശര്‍മ്മയെ പുറത്താക്കാനുള്ള അവസരം നശിപ്പിച്ച് പാക് താരങ്ങള്‍

    ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും നല്‍കിയത്. രണ്ടു പേരും അര്‍ധ സെഞ്ചുറി നേടി. രോഹിത് ശര്‍മ്മയാണ് തുടക്കം മുതലെ ആക്രമിച്ചു കളിച്ചത്. ഇരുവരും സെഞ്ചുറി കൂട്ടുകെട്ടിലേക്ക് കുതിക്കും മുമ്പ് തന്നെ രോഹിത്തിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം പാക്കിസ്ഥാന് ലഭിച്ചിരുന്നു. Read More

    21:04 (IST)16 Jun 2019

    21:03 (IST)16 Jun 2019

    India vs Pakistan Live Updates: ബോളിങ് ചേഞ്ചുമായി ഇന്ത്യൻ നായകൻ

    മത്സരത്തിലാദ്യമായി സ്പിന്നർമാരെ പന്ത് ഏൽപ്പിച്ച് വിരാട് കോഹ്‌ലി. മത്സരം ആരംഭിച്ച് 12 ഓവറുകൾക്ക് ശേഷമാണ് ഒറു സ്പിന്നർ ബോളിങ് എൻഡിൽ എത്തുന്നത്

    20:59 (IST)16 Jun 2019

    India vs Pakistan Live Updates: ഭുവി മടങ്ങി, ശങ്കർ അവസാനിപ്പിച്ചു

    20:54 (IST)16 Jun 2019

    വിക്കറ്റ് നേട്ടത്തിന് ശേഷം നായകൻ വിരാട് കോഹ്‌ലിയുമൊത്ത് സന്തോഷം പങ്കുവക്കുന്ന വിജയ് ശങ്കർ

    20:53 (IST)16 Jun 2019

    India vs Pakistan Live Updates: പാക്കിസ്ഥാൻ: 38/1, ഓവർ: 10

    ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 38 റൺസെന്ന നിലയിൽ

    20:41 (IST)16 Jun 2019

    India vs Pakistan Live Updates: പാക്കിസ്ഥാൻ: 29/1, ഓവർ: 8

    ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 29 റൺസെന്ന നിലയിൽ

    20:32 (IST)16 Jun 2019

    പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി

    ലോകകപ്പിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി.  ലോകകപ്പിലെ  തന്റെ  ആദ്യ പന്തിൽ വിജയ് ശങ്കർ വിക്കറ്റ് സ്വന്താമാക്കി

    20:03 (IST)16 Jun 2019

    India vs Pakistan Live Updates: മഴമാറി മത്സരം പുനരാരംഭിച്ചു

    ലോകകപ്പിൽ ഇന്ത്യ - പാക് മത്സരം പുനരാരംഭിച്ചു. ഇന്ത്യക്ക് വേണ്ടി ആദ്യ ഓവർ ചെയ്യുന്നത് ഭുവനേശ്വർ കുമാർ

    19:59 (IST)16 Jun 2019

    India vs Pakistan Live Updates: വീണ്ടും മഴ

    മത്സരം തടസപ്പെടുത്തി വീണ്ടും മാഞ്ചസ്റ്ററിൽ മഴ

    19:57 (IST)16 Jun 2019

    India vs Pakistan Live Updates: പാക്കിസ്ഥാൻ മറുപടി ബാറ്റിങ്ങിന്

    ലോകകപ്പിൽ ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരാൻ പാക്കിസ്ഥാൻ. പാക്കിസ്ഥാന് വേണ്ടി ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് ഇമാം ഉൾ ഹഖും, ഫഖർ സമാനും

    19:51 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ ഫീൾഡിങ്ങിന്

    ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ മൈതാനത്ത് ഫീൾഡ് ഒരുക്കുന്നു

    19:49 (IST)16 Jun 2019

    India vs Pakistan Live Updates: മുൻ നിരയുടെ മുന്നേറ്റം

    19:34 (IST)16 Jun 2019

    India vs Pakistan Live Updates: പാക്കിസ്ഥാന് വിജയലക്ഷ്യം 337 റൺസ്

    ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 336 റൺസ്.  സെഞ്ചുറി നേടിയ രോഹിത് ശർമ്മയ്ക്ക് അർധസെഞ്ചുറികളുമായി നായകൻ വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക ഉയരുകയായിരുന്നു

    19:16 (IST)16 Jun 2019

    India vs Pakistan Live Updates: വിരാടും വീണു

    പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. 77 രൺസെടുത്ത നായകൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് നഷ്ടമായത്.

    19:09 (IST)16 Jun 2019

    India vs Pakistan Live Updates: മഴ മാറി, മത്സരം പുനരാരംഭിച്ചു

    ലോകകപ്പിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം പുനരാരംഭിച്ചു. മഴ മാറിയതോടെ മത്സരം തുടരാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.  റൺസുമായി നായകൻ കോഹ്‌ലിയും മൂന്ന് റൺസുമായി വിജയ് ശങ്കറുമാണ് ക്രീസിൽ.

    18:17 (IST)16 Jun 2019

    India vs Pakistan Live Updates: മഴ വില്ലനാകുന്നു

    ലോകകപ്പിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന് വില്ലനായി മഴ. മത്സരം നിർത്തിവച്ചു

    18:13 (IST)16 Jun 2019

    ഏറ്റവും കുറവ് ഇന്നിങ്സുകളിൽ നിന്ന് 11000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കോഹ്‌ലി

    18:11 (IST)16 Jun 2019

    11000 റൺസ് തികച്ച കോഹ്‌ലിക്ക് ആശംസകളുമായി സുരേഷ് റെയ്ന

    18:10 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ @ 300

    പാക്കിസ്ഥാനെതിരെ ഇന്ത്യൻ സ്കോർ 300 കടന്നു

    18:08 (IST)16 Jun 2019

    India vs Pakistan Live Updates: വിക്കറ്റ്... ധോണിയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി

    ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. ഒരു റൺസെടുത്ത ധോണിയെ ആമിറാണ് പുറത്തായത്.

    18:07 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ : 298/3, ഓവർ : 45

    45 ഓവറുകൾ അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 298 റൺസെന്ന നിലയിൽ. നായകൻ വിരാട് കോഹ്‌ലിയും മുൻ നായകൻ ധോണിയുമാണ് ക്രീസിൽ.

    18:04 (IST)16 Jun 2019

    India vs Pakistan Live Updates: ഏകദിന ക്രിക്കറ്റിൽ 11000 റൺസ് തികച്ച് കോഹ്‌ലി

    ഏകദിന ക്രിക്കറ്റിൽ 11000 റൺസ് തികച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. പാക്കിസ്ഥാനെതിരായ മത്സരത്തിനിടയിലാണ് കോഹ്‌ലി നാഴികകല്ല് പിന്നിട്ടത്

    18:01 (IST)16 Jun 2019

    India vs Pakistan Live Updates: വിക്കറ്റ്

    തകർപ്പനടികളുമായി ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ ഹാർദിക് പാണ്ഡ്യ പുറത്ത്.  19 പന്തിൽ 26 റൺസെടുത്ത പാണ്ഡ്യയെ ആമിർ ബാബർ അസമിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു

    17:58 (IST)16 Jun 2019

    India vs Pakistan Live Updates: നായകൻ വിരാട് കോഹ്‌ലിക്കും അർധസെഞ്ചുറി

    പാക്കിസ്ഥാനെതിരെ അർധസെഞ്ചുറി തികച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും. 51 പന്തിൽ നിന്നാണ് കോഹ്‌ലി അർധശതകം തികച്ചത്

    17:56 (IST)16 Jun 2019

    India vs Pakistan Live Updates: ഗബ്ബാർ ഷോയ്ബ് മാലിക്കിനോട് പറഞ്ഞതെന്ത്?

    17:45 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ : 248/2, ഓവർ : 40

    40 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 248 റൺസെന്ന നിലയിൽ. നായകൻ വിരാട് കോഹ്‌ലിയും ഹാർദിക് പാണ്ഡ്യയുമാണ് ക്രീസിൽ

    17:37 (IST)16 Jun 2019

    India vs Pakistan Live Updates: വിക്കറ്റ് ... രോഹിത് ശർമ്മയും പുറത്ത്. ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായിി

    പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. 140 റൺസെടുത്ത രോഹിത്താണ് പുറത്തായത്.  ഇന്ത്യക്ക് മികച്ച അടിത്തറ പാകിയ ശേഷമാണ് ഹിറ്റ്മാൻ ക്രീസ് വിട്ടത്

    17:35 (IST)16 Jun 2019

    17:20 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ : 206/1, ഓവർ : 35

    35 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന നിലയിൽ.

    17:19 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ @ 200

    പാക്കസ്ഥാനെതിരെ ഇന്ത്യൻ ടീം സ്കോർ 200 കടന്നു

    17:13 (IST)16 Jun 2019

    India vs Pakistan Live Updates: കഴിഞ്ഞ പത്ത് ഓവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 67 റൺസ്

    പാക്കിസ്ഥാനെതിരെ 21 മുതൽ 30 വരെയുള്ള ഓവറുകളിൽ ഇന്ത്യ 67 റൺസ് സ്വന്തമാക്കി. ഇതിനിടയിൽ കെ.എൽ രാഹുലിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി

    17:03 (IST)16 Jun 2019

    India vs Pakistan Live Updates: രോഹിത്തിന് ലോകകപ്പിലെ രണ്ടാം സെഞ്ചുറി

    പാക്കിസ്ഥാനെതിരെ രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി. 85 പന്തിൽ  9 ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെയാണ് രോഹിത്തിന്റെ സെഞ്ചുറി.

    16:57 (IST)16 Jun 2019

    India vs Pakistan Live Updates: നായകൻ കോഹ്‌ലി

    16:51 (IST)16 Jun 2019

    ലോകറെക്കോർഡിന് 57 റൺസകലെ വിരാട് കോഹ്‌ലി

    ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ലോകറെക്കോർഡിന് തൊട്ടരികെയാണ്. ലോകകപ്പിൽ അതിവേഗം 11000 റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്‌‌ലിയെ കാത്തിരിക്കുന്നത്. ഈ ലോക റെക്കോർഡ് സ്വന്തമാക്കാൻ കോഹ്‌ലിക്ക് വേണ്ടത് 57 റൺസ് മാത്രമാണ്.

    16:50 (IST)16 Jun 2019

    India vs Pakistan Live Updates: വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് രോഹിത്

    മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലിക്ക് ഒപ്പം ഇന്ത്യയെ മുന്നോട്ട് നയിച്ച് രോഹിത് ശർമ്മ

    16:37 (IST)16 Jun 2019

    India vs Pakistan Live Updates: വിക്കറ്റ്...കെ.എൽ രാഹുൽ പുറത്ത്. ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

    ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.  57 റൺസെടുത്ത കെ.എൽ രാഹുലാണ് പുറത്തായത്. വഹാബ് റിയാസിന്റെ പന്തിൽ ബാബർ അസമിന് ക്യാച്ച് നൽകിയാണ് രാഹുൽ കൂടാരം കയറിയത്. 

    16:35 (IST)16 Jun 2019

    India vs Pakistan Live Updates: ഓപ്പണിങ്ങിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രാഹുൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്

    16:26 (IST)16 Jun 2019

    India vs Pakistan Live Updates: രാഹുല്‍ അർധ സെഞ്ചുറി

    രോഹിത് ശർമ്മയ്ക്ക് പിന്നാലെ കെഎല്‍ രാഹുലും അർധ സെഞ്ചുറി പിന്നിട്ടു. 

    16:22 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ : 105/0, ഓവർ : 20

    20  ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 105 റൺസെന്ന നിലയിൽ.

    16:16 (IST)16 Jun 2019

    India vs Pakistan Live Updates: തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യൻ ഓപ്പണർമാർ

    16:10 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ @ 100

    പാക്കിസ്ഥാനെതിരെ ഇന്ത്യൻ സ്കോർ 100 കടന്നു. 17.3 ഓവറിലാണ് ഇന്ത്യ സെഞ്ചുറി തികച്ചത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 17.3 ഓവറിൽ  വിക്കറ്റ് നഷ്ടപ്പെടാതെ 100 റൺസെന്ന നിലയിൽ. 

    16:08 (IST)16 Jun 2019

    India vs Pakistan Live Updates: ലോകകപ്പിലെ തന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറി പ്രകടനവുമായി രോഹിത് ശർമ്മ

    16:04 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ : 87/0, ഓവർ : 15

    15 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 87 റൺസെന്ന നിലയിൽ.  രോഹിത്തിനൊപ്പം രാഹുലും താളം കണ്ടെത്തിയതോടെ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ് ഇന്ത്യ.

    15:53 (IST)16 Jun 2019

    India vs Pakistan Live Updates: രോ'ഹിറ്റ്'...പാക്കിസ്ഥാനെതിരെ അർധസെഞ്ചുറി തികച്ച് രോഹിത്

    പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ഓപ്പണർ രോഹിത് ശർമ്മക്ക് അർധസെഞ്ചുറി. 34 പന്തിൽ നിന്ന് നാല് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെയാണ് രോഹിത് അർധസെഞ്ചുറി തികച്ചത്

    15:47 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ : 53/0, ഓവർ : 10

    പത്ത് ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 53 റൺസെന്ന നിലയിൽ. 14 റൺസെടുത്ത രാഹുലും 37 റൺസുമായി രോഹിത്തുമാണ് ക്രീസിൽ

    15:37 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ : 42/0, ഓവർ : 8

    എട്ട് ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 42 റൺസെന്ന നിലയിൽ.

    15:36 (IST)16 Jun 2019

    India vs Pakistan Live Updates: ബോളിങ് മാറ്റം

    ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ ബോളിങ്ങിൽ മാറ്റം. മുഹമ്മദ് ആമിറിനും ഹസൻ അലിക്കും പിന്നാലെ വഹാബ് റിയാസും ബോളിങ് എൻഡിലേക്ക് എത്തുന്നു

    15:31 (IST)16 Jun 2019

    India vs Pakistan Live Updates: രൺവീർ സിങ് മാഞ്ചസ്റ്ററിൽ

    15:28 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്നിങ്സിലെ ആദ്യ സിക്സും രോഹിത്തിന്റെ ബാറ്റിൽ നിന്ന്

    ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് രോഹിത്തിന്റെ ബാറ്റിൽ നിന്ന്.  ഹസൻ അലി എറിഞ്ഞ ആറാം ഓവറിലെ അവസാന പന്താണ് രോഹിത് സിക്സർ പായിച്ചത്

    15:26 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ : 20/0, ഓവർ : 5

    അഞ്ച് ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 20 റൺസെന്ന നിലയിൽ. രോഹിത് ശർമ്മയുടെ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമാകുന്നത്

    15:21 (IST)16 Jun 2019

    India vs Pakistan Live Updates: മാഞ്ചസ്റ്ററിലെ മൈതാനത്തിന് പുറത്തെ കച്ചവടം

    publive-image

    15:14 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ : 11/0, ഓവർ : 3

    മൂന്ന് ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 11 റൺസെന്ന നിലയിൽ. ഓപ്പണിങ്ങിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രാഹുലിന് ഇന്ത്യൻ സ്കോറിങ്ങിൽ കാര്യമായ സംഭാവന നൽകാൻ സാധിക്കുന്നില്ല. 

    15:11 (IST)16 Jun 2019

    India vs Pakistan Live Updates: ക്രിക്കറ്റും, സ്നേഹവും, സമാധാനവും വളരട്ടെ

    15:08 (IST)16 Jun 2019

    India vs Pakistan Live Updates: ഹസൻ അലിയെ ബൗണ്ടറി പായിച്ച് ഇന്ത്യൻ അക്കൗണ്ട് ഓപ്പൻ ചെയ്യുന്നു രോഹിത്

    ഹസൻ അലി എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി ഇന്ത്യൻ അക്കൗണ്ട് ഓപ്പൻ ചെയ്തിരിക്കുകയാണ് രോഹിത് ശർമ്മ. 

    15:06 (IST)16 Jun 2019

    India vs Pakistan Live Updates: ആദ്യ ഓവറിൽ റൺസ് ഒന്നും നേടാനാകതെ ഇന്ത്യ

    പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിർ എറിഞ്ഞ ആദ്യ ഓവറിൽ ഇന്ത്യക്ക് റൺസൊന്നും നേടാനായില്ല. ആമിറിന്റെ ആറ് പന്തും കെ.എൽ രാഹുലിന് ഒന്നും ചെയ്യാൻ സാധിച്ചില്ല

    15:01 (IST)16 Jun 2019

    India vs Pakistan Live Updates: ആദ്യ പന്തുമായി മുഹമ്മദ് ആമീർ

    പാക്കിസ്ഥാന് വേണ്ടി ആദ്യ ഓവറെറിയുന്നത് മുഹമ്മദ് ആമിർ

    15:01 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യൻ ഓപ്പണർമാർ ക്രീസിലേക്ക്

    ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നതിന് കെ.എൽ രാഹുലും രോഹിത് ശർമ്മയും ക്രീസിൽ. ഇതാദ്യമായാണ് ഇരുവരും ഏകദിനത്തിൽ ഒരു മത്സരം ഓപ്പൻ ചെയ്യുന്നത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് ധവാൻ ടീമിൽ നിന്ന് മാറിനിൽക്കുന്നതോടെയാണ് രാഹുലിന് സ്ഥാനക്കയറ്റം ലഭിച്ചത്.

    14:58 (IST)16 Jun 2019

    India vs Pakistan Live Updates: മത്സരത്തിന് ഇനി മിനിറ്റുകൾ മാത്രം

    14:55 (IST)16 Jun 2019

    India vs Pakistan Live Updates: ദേശീയ ഗാനത്തിനായി ടീമുകൾ മൈതാനത്തേക്ക്

    യുദ്ധമല്ല മത്സരമാണെന്ന് പരുമ്പോഴും അയൽക്കാരുടെ പോരാട്ടത്തിന് വലിയ വാശി തന്നെയാണുള്ളത്. ലോകകപ്പ് പോലൊരു വേദിയിലേക്ക് എത്തുമ്പോൾ അതിന്റെ വീറും വാശിയും കൂടും. മത്സരത്തിന് മുന്നോടിയായി സ്വന്തം രാജ്യത്തിന്റെ ദേശീയ ഗാനത്തിനായി ടീമുകൾ മൈതാനത്തേക്ക് എത്തി

    14:53 (IST)16 Jun 2019

    India vs Pakistan Live Updates: ഏകദിനത്തിൽ ആദ്യമായി രോഹിത് - രാഹുൽ ഓപ്പണിങ് കൂട്ടുകെട്ട്

    ധവാന് പകരക്കാരനായി രാഹൽ ഓപ്പണിങ്ങിൽ എത്തുമ്പോൾ പുതിയ ചരിത്രമാണ് പിറക്കുന്നത്. ഏകദിന ഫോർമാറ്റിൽ ഇതാദ്യമായാണ് രാഹുൽ രോഹിത്തിനൊപ്പം ഓപ്പണിങ് ചെയ്യാനെത്തുന്നത്.

    14:49 (IST)16 Jun 2019

    India vs Pakistan Live Updates: താരങ്ങളെത്തി, കാണികളും...ഇനി അങ്കം

    14:47 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യ പ്ലെയിങ് XI

    ഇന്ത്യ പ്ലെയിങ് XI: രോഹിത് ശർമ്മ, കെ.എൽ രാഹുൽ, വിരാട് കോഹ്‌ലി, വിജയ് ശങ്കർ, കേദാർ ജാദവ്, എം.എസ് ധോണി, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ

    14:44 (IST)16 Jun 2019

    India vs Pakistan Live Updates: ധവാന് പകരക്കാരൻ ശങ്കർ

    ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ധവാന് പകരം ഓൾറൗണ്ടർ വിജയ് ശങ്കർ ടീമിലിടം പിടിച്ചു. കെ.എൽ രാഹുൽ ഓപ്പണറാകുമ്പോൾ നാലാം നമ്പരിൽ പാണ്ഡ്യയോ ശങ്കറോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

    14:34 (IST)16 Jun 2019

    India vs Pakistan Live Updates: ടോസ് പാക്കിസ്ഥാന്

    ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - പാക് പോരാട്ടത്തിൽ ടോസ് പാക്കിസ്ഥാന്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാൻ നായകൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

    14:33 (IST)16 Jun 2019

    India vs Pakistan Live Updates: ടോസ് ടൈം

    ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിൽ ടോസിനായി നായകന്മാർ മൈതാനത്ത്

    14:31 (IST)16 Jun 2019

    India vs Pakistan Live Updates: മോദി മാസ്ക് അഴിച്ച് മാറ്റണമെന്ന് സുരക്ഷ ഉദ്യോഗസ്ഥർ

    ലോകകപ്പിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം കാണാൻ മോദി മാസ്ക്കുമായി എത്തിയ ഇന്ത്യ ആരാധകരോട് അത് നീക്കണമെന്ന് സുരക്ഷ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു

    14:30 (IST)16 Jun 2019

    India vs Pakistan Live Updates: ലോകകപ്പിലും മോദി

    publive-image

    14:05 (IST)16 Jun 2019

    India vs Pakistan Live Updates: 'അതൊക്കെയൊരു കാലം'; പാക്കിസ്ഥാനെതിരായ മത്സരങ്ങൾ ഓർത്തെടുത്ത് ഇന്ത്യൻ നായകൻ കോഹ്‌ലി

    14:02 (IST)16 Jun 2019

    India vs Pakistan Live Updates: 'ഇന്ത്യ മഴയത്ത് അലിയില്ല': മാഞ്ചസ്റ്ററില്‍ മഴ കളിച്ചാല്‍ നഷ്ടം പാക്കിസ്ഥാന് മാത്രം

    ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം അങ്കത്തിനിറങ്ങുമ്പോള്‍ മഴയുടെ കളി ഇന്നും തുടരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. മഴമൂലം നാല് മത്സരങ്ങളാണ് ലോകകപ്പില്‍ ഇതുവരെ ഉപേക്ഷിച്ചത്. ചിലത് മഴനിയമം മൂലം മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരവും മഴനിയമം അനുസരിച്ചായിരുന്നു വിജയത്തിലെത്തിയത്.

    13:48 (IST)16 Jun 2019

    India vs Pakistan Live Updates: ചാച്ചയും സുധീരുമെത്തി, ഇന്ത്യ - പാക് പോരാട്ടത്തിന് മാഞ്ചസ്റ്റർ തയ്യാർ

    13:43 (IST)16 Jun 2019

    India vs Pakistan Live Updates: 'ഇതൊരു യുദ്ധമല്ല, ഒരാള്‍ ജയിക്കും, ഒരാള്‍ തോല്‍ക്കും'; ഇന്ത്യ-പാക് പോരാട്ടത്തെ കുറിച്ച് വസീം അക്രം

    ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ക്രിക്കറ്റ് മത്സരം യുദ്ധമായി കണക്കാക്കുന്ന ആരാധകരുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുളള ശത്രുതയെ കളിക്കളത്തിലേക്കും വലിച്ചിഴച്ചാണ് അത്തരമൊരു പ്രതീതി ഉണ്ടാക്കുന്നത്. എന്നാല്‍ ഇന്ത്യ- പാക് മത്സരം യുദ്ധമല്ലെന്ന് പറയുകയാണ് പാക് മുന്‍ ഇതിഹാസ താരം വസീം അക്രം. ഇരു ഭാഗത്തേയും ആരാധകര്‍ സമാധാനപരമായി കളി ആസ്വദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. Read More

    13:40 (IST)16 Jun 2019

    India vs Pakistan Live Updates: പാക്കിസ്ഥാന് മുന്നിൽ തോൽവിയറിയാത്ത ഇന്ത്യ

    13:38 (IST)16 Jun 2019

    India vs Pakistan Live Updates: ഇന്ത്യാ-പാക് പോരാട്ടം എവിടെ?, എപ്പോള്‍?, മഴ പെയ്യുമോ?; അറിയേണ്ടതെല്ലാം

    ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. മാഞ്ചസ്റ്ററാണ് മത്സരവേദി. Read More

    13:35 (IST)16 Jun 2019

    India vs Pakistan Live Updates: അങ്കത്തിനൊരുങ്ങി മാഞ്ചസ്റ്റർ

    13:33 (IST)16 Jun 2019

    India vs Pakistan Live Updates: സ്വാഗതം

    ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം

    India vs Pakistan LIVE cricket score ICC World Cup updates, Pak vs India latest score card: ശിഖർ ധവാനില്ലെങ്കിലും മറ്റുതാരങ്ങളെല്ലാം അരയും തലയും മുറുക്കി തന്നെയാകും മൈതാനത്തെത്തുക. രോഹിതും കോഹ്‍ലിയും ധോണിയുമെല്ലാം പാക് ബോളര്‍മാരെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. ഭുവനേശ്വറും ബുംറയും പാക് നിരയെ തകര്‍ക്കാന്‍ പോന്നവര്‍ തന്നെ. ഇന്ന് ധവാന് പകരം ലോകേഷ് രാഹുല്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ വിജയ് ശങ്കറായിരിക്കും കളിക്കാനിറങ്ങുക. ഇന്ത്യന്‍ നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

    india vs pakistan rain,ഇന്ത്യ പാക്കിസ്ഥാന്‍ മഴ, manchester rain,മാഞ്ചസ്റ്റർ മഴ, manchester weather, മാഞ്ചസ്റ്റർ കാലാവസ്ഥ,manchester weather report, manchester weather today, manchester weather 16th june, india vs pakistan, india vs pakistan match weather forecast, weather, weather today, weather report manchester, ind vs pak world cup 2019, india vs pakistan world cup, india vs pakistan match, manchester weather on sunday

    മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്. എന്നാല്‍ ബാറ്റിങ് നിര സ്ഥിരത പുലര്‍ത്താത്തത് വെല്ലുവിളിയാണ്. മുഹമ്മദ് അമിറിന്റെയും വഹാബ് റിയാസിന്റെയും പന്തുകളെയാകും ഇന്ത്യ കൂടുല്‍ ഭയക്കുക. മഴ വില്ലനാകിങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.

    Read More: ICC Cricket World Cup 2019: ആരേയും തോല്‍പ്പിക്കും ആരോടും തോല്‍ക്കും; പ്രവചനാതീതം പാക്കിസ്ഥാന്‍

    ഇന്ത്യ കളിച്ച മൂന്നില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ ഒന്ന് മഴയില്‍ ഒലിച്ചുപോയി. ന്യൂസിലന്‍ഡിനെതിരെ നോട്ടിങ്ഹാമില്‍ നടക്കേണ്ടിയിരുന്ന കളിയാണ് നടക്കാതെ പോയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനം നടത്താനിറങ്ങാതിരുന്നതും ഉജ്ജ്വലഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്കും ഇന്ത്യയെ നേരിയ തോതില്‍ വിഷമമുണ്ടാക്കുന്നു.

    പാക്കിസ്ഥാന്‍ കളിച്ച നാല് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ജയിച്ചത്. രണ്ടെണ്ണം തോറ്റപ്പോള്‍ ഒന്ന് മഴയില്‍ ഉപേക്ഷിച്ചു. വിന്‍ഡീസിനോടും ഓസ്‌ട്രേലിയയോടും തകര്‍ന്ന പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ശ്രീലങ്കക്കെതിരായ കളിയാണ് മഴയില്‍ ഉപേക്ഷിച്ചത്. സ്ഥിരത പ്രകടിപ്പിക്കുന്നില്ല എന്നതാണ് അവരുടെ പ്രശ്‌നം. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍ എന്നിവര്‍ക്ക് പുറമെ ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍, വഹാബ് റിയാസ് എന്നിവരടങ്ങിയ ബൗളര്‍മാരും തരക്കേടില്ല. എന്നാല്‍ ചോരുന്ന കൈകളാണ് പാക്കിസ്ഥാന്റെ പ്രശ്‌നം. കഴിഞ്ഞ മത്സരങ്ങളില്‍ നിരവധി തവണയാണ് പാക്കിസ്ഥാന്‍ താരങ്ങള്‍ ക്യാച്ച് വിട്ടുകളഞ്ഞത്.

    Cricket World Cup 2019 India Vs Pakistan

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: