ബെര്‍മിങ്‌ഹാം: ലോകകപ്പ്‌ ക്രിക്കറ്റിന്റെ രണ്ടാം സെമിഫൈനല്‍ ഇന്ന്. ആദ്യ ലോകകപ്പ്‌ സ്വപ്‌നം കാണുന്ന ആതിഥേയരായ ഇംഗ്ലണ്ടിന്‌ എതിരാളികള്‍ ചിരവൈരികളായ ഓസ്‌ട്രേലിയ.

മൂന്ന് മണിക്ക് വാർ‌വിക്ഷയർ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ സെമിയിൽ ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിൽ എത്തി. പ്രാഥമിക ഘട്ടത്തിൽ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു. ലോകകപ്പിൽ ഇതുവരെ കിരീടം ഉയർത്താത്ത രാജ്യമാണ് ഇംഗ്ലണ്ട്. ഇത്തവണ ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ്.

Read More: India vs New Zealand Highlights: ജഡേജയുടെ പോരാട്ടത്തിനും രക്ഷിക്കാനായില്ല; ഇന്ത്യയെ തകർത്ത് ന്യൂസിലന്‍ഡ് ഫെെനലില്‍

ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഓസ്‌ട്രേലിയക്കായിരുന്നു ജയം. അന്ന്‌ 64 റണ്‍സിനാണ്‌ അവര്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ചത്‌. ആ തോല്‍വിക്ക്‌ സെമിവേദിയില്‍ പകരം വീട്ടാനാകും ഇംഗ്ലണ്ടിന്റെ ശ്രമം. മികച്ച തുടക്കത്തിനു ശേഷം തുടര്‍തോല്‍വികളുമായി പുറത്താകലിന്റെ വക്കിലെത്തിയ ഇംഗ്ലണ്ട്‌ അവസാന രണ്ടു മത്സരങ്ങളിലെ ജീവന്മരണ പോരാട്ടത്തിനു ശേഷമാണ്‌ സെമിയില്‍ കടന്നത്‌.

നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ ഓസീസിന്‌ പരുക്കാണ്‌ ഭീഷണി. മിച്ചല്‍ മാര്‍ഷിനു പുറമേ മധ്യനിര താരം ഉസ്‌മാന്‍ ക്വാജ, ഓള്‍റൗണ്ടര്‍ മാര്‍ക്കസ്‌ സ്‌റ്റോയ്‌നിസ്‌ എന്നിവരും പരുക്കിന്റെ പിടിയിലാണ്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook