രോഹിത്തിനെ പുറത്താക്കിയ ഡിആര്‍എസ് തീരുമാനം തെറ്റ്? വിവാദം പുകയുന്നു

ബ്രാഡ് ഹോഗ്ഗ് അടക്കമുള്ളവര്‍ രോഹിത് പുറത്തായിരുന്നില്ലെന്ന് പറയുന്നു.

Rohit Sharma,രോഹിത് ശർമ്മ, Roshit Sharma out,രോഹിത് ശർമ്മ ഔട്ട്, Rohit vs West Indies,രോഹിത് വെസ്റ്റ് ഇന്‍ഡീസ്, Rohit DRS, Rohit Not Out, ie malayalam,ഐഇ മലയാളം

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത് ശര്‍മ്മയുടെ പുറത്താകല്‍ വിവാദത്തില്‍. കെമര്‍ റോച്ചിന്റെ പന്തില്‍ കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. 18 റണ്‍സുമായാണ് രോഹിത് പുറത്തായത്.

ഫീല്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചപ്പോള്‍ ഡിആര്‍എസിലൂടെയായിരുന്നു ഔട്ട് വിധിച്ചത്.അള്‍ട്രാ എഡ്ജില്‍ പന്ത് ഉരസിയതായി തെളിഞ്ഞെങ്കിലും ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. അത്ഭുതത്തോടെയാണ് രോഹിത് മൂന്നാം അംപയറുടെ തീരുമാനത്തോട് പ്രതികരിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ തേര്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

രോഹിത്തിനെ പുറത്താക്കിയത് തെറ്റായ തീരുമാനമാണെന്ന് മുന്‍ താരങ്ങളടക്കം അഭിപ്രായപ്പെടുന്നുണ്ട്. മുന്‍ താരം ബ്രാഡ് ഹോഗ്ഗ് അടക്കമുള്ളവര്‍ രോഹിത് പുറത്തായിരുന്നില്ലെന്ന് പറയുന്നു. പുറത്തായതിന് പിന്നാലെ ഡ്രസ്സിങ് റൂമിലെത്തിയ ശേഷം രോഹിത് പുറത്താകലിന്റെ ദൃശ്യങ്ങള്‍ വീണ്ടും കാണുന്നതും നിരാശപ്പെടുന്നതിന്റേയും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ന്യൂസിലന്‍ഡിന്റെ അപരാജിത കുതിപ്പിന് പാക്കിസ്ഥാന്‍ കടിഞ്ഞാണ്‍ ഇട്ടതോടെ ഈ ലോകകപ്പിലെ തോല്‍വി അറിയാത്ത ഏക ടീം ഇന്ത്യയാണ്. ്. ജെയ്‌സണ്‍ ഹോള്‍ഡറിനം സംഘത്തിനും എതിരെ ജയിക്കാനായാല്‍ ഇന്ത്യയ സെമിയിലെത്തുമെങ്കിലും വിന്‍ഡീസിനെ എഴുതിത്തള്ളാനാകില്ല.

വിന്‍ഡീസിനെതിരെ ഇന്ത്യയുടെ പ്രധാന വെല്ലുവിളികളിലൊന്ന് എംഎസ് ധോണിയുടെ ഫോമാണ്. കഴിഞ്ഞ മത്സരത്തില്‍ 52 പന്തുകള്‍ നിന്ന് 28 റണ്‍സ് മാത്രം നേടിയ ധോണിക്കെതിരെ സച്ചിനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നാല് മത്സരങ്ങള്‍ കൂടി ബാക്കിയുള്ള സ്ഥിതിക്ക് കേദാര്‍ ജാഥവിനെ ധോണിയ്ക്ക് മുമ്പ് ഇറക്കാനുള്ള സാധ്യത കാണുന്നു. അതേസമയം ഋഷഭ് പന്തിന് അവസരം നല്‍കാനും സാധ്യതയുണ്ട്.

ലോകകപ്പില്‍ നിന്നും പുറത്തായ വിന്‍ഡീസിന് വിജയത്തോടെ അവസാനിപ്പിക്കുക എന്നതായിരിക്കും ലക്ഷ്യം. പേസ് നിരയാണ് കരീബിയന്‍ ടീമിന്റെ കരുത്ത്. ലോകകപ്പിലെ ഏറ്റവും ശക്തമായ പേസ് ബോളിങ് വിഭാഗമുള്ള ടീമുകളിലൊന്നാണ് വിന്‍ഡീസ്. അതേസമയം, ആന്ദ്രേ റസല്‍ പരുക്ക് മൂലം കളിക്കാതിരിക്കുന്നതും ബാറ്റ്‌സ്മാന്മാരുടെ ഉത്തരവാദിത്തമില്ലായ്മയും വിന്‍ഡീസിന് വെല്ലുവിളിയാണ്.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Controversy over rohit sharma dismissel against west indies272253

Next Story
‘ബല്ലാത്ത പഹയന്‍’; സച്ചിനെയും ലാറയെയും മറികടന്ന് കോഹ്‌ലി മുന്നോട്ട്Virat Kohli, വിരാട് കോഹ്ലി,India vs South Africa,ഇന്ത്യ ദക്ഷിണാഫ്രിക്ക, Cricket World Cup,ക്രിക്കറ്റ് ലോകകപ്പ്, Virat Kohli Record, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com