scorecardresearch

സിക്സ് വേട്ടയിലും ഗെയ്‌ലാട്ടം; ലോകകപ്പ് വേദിയിൽ റെക്കോർഡ് നേട്ടവുമായി വിൻഡീസ് താരം

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായാണ് ക്രിസ് ഗെയ്ൽ മാറിയത്

chris gayle, ക്രിസ് ഗെയ്ൽ, world cup, ലോകകപ്പ്, most sixes in world cup, ഏറ്റവും കൂടുതൽ സിക്സുകൾ, cricket records, windies vs pakistan, iemalayalam

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് വിൻഡീസ് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കി. ബോളിങ്ങിൽ ഓഷേൻ തോമസും ബാറ്റിങ്ങിൽ ക്രിസ് ഗെയ്‍ലും നടത്തിയ മിന്നും പ്രകടനമാണ് വിൻഡീസിന് ജയം അനായാസമാക്കിയത്. മത്സരത്തിൽ ലോകകപ്പ് ചരിത്രത്തിലെ മറ്റൊരു നാഴിക കല്ല് കൂടി ഗെയ്ൽ പിന്നിട്ടു. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായാണ് ക്രിസ് ഗെയ്ൽ മാറിയത്.

ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ സിക്സുകളെന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എ.ബി.ഡിവില്യേഴ്സിന്റെ പേരിലായിരുന്നു. 37 സിക്സുകളാണ് എ.ബി.ഡിവില്യേഴ്സ് പറത്തിയത്. ആ റെക്കോർഡ് ക്രിസ് ഗെയ്ൽ മറികടന്നത് പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ.

മത്സരത്തിന് മുമ്പ് ക്രിസ് ഗെയ്‌ലിന് ചരിത്ര നേട്ടത്തിനായി വേണ്ടിയിരുന്നത് രണ്ട് സിക്സുകൾ. അതായത് അദ്ദേങത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 36 സിക്സുകൾ. പാക്കിസ്ഥാനെതിരെ മൂന്ന് സിക്സുകൾ പായിച്ച് ചരിത്രതാളിൽ ഒരുപടി മുന്നിലെത്തി ക്രിസ്റ്റഫർ ഗെയ്ൽ എന്ന ക്രിസ് ഗെയ്ൽ. പാക്കിസ്ഥാന്റെ ഹസൻ അലിയെ അടുത്തടുത്ത പന്തുകളിൽ ബൗണ്ടറി കടത്തിയായിരുന്നു ഗെയ്‌ലിന്റെ റെക്കോർഡ് പ്രകടനം. ഇതോടെ ഗെയ്‌ലിന്റെ ലോകകപ്പിലെ സിക്സുകളുടെ എണ്ണം 39 ആയി. എ.ബി. ഡിവില്യേഴ്സിന്റെ പേരിൽ 37 സികസും മൂന്നാമതുള്ള മുൻ ഓസിസ് നായകൻ റിക്കി പോണ്ടിങ്ങിന്റെ പേരിൽ 31 സിക്സുമാണുള്ളത്.

കഴിഞ്ഞ ഐപിഎല്ലിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഗെയ്ൽ സിക്സുകളുടെ എണ്ണത്തിൽ ലീഗിലും റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 300സിക്സുകൾ തികയ്ക്കുന്ന ആദ്യ താരമായാണ് ക്രിസ് ഗെയ്ൽ മാറിയത്. ഐപിഎല്ലിൽ ക്ങ്സ് ഇലവൻ പഞ്ചാബ് താരമാണ് ക്രിസ് ഗെയ്ൽ.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ സിക്സുകളെന്ന റെക്കോർഡിൽ രണ്ടാം സ്ഥാനത്ത് ക്രിസ് ഗെയ്‌ലിന്റെ പേരാണ്. 317 സിക്സുകളാണ് ക്രിസ് ഗെയ്ൽ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഒന്നാമതുള്ള പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയുടെ അക്കൗണ്ടിൽ 351 സിക്സുകളുമുണ്ട്.

പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ ക്രിസ് ഗെയ്ൽ അർധസെഞ്ചുറി തികക്കുകയും ചെയ്തിരുന്നു. 34 പന്തിൽ 50 റൺസാണ് ഗെയ്ൽ അടിച്ചെടുത്ത്. മൂന്ന് സിക്സുകൾക്ക് പുറമെ ആറ് ബൗണ്ടറികളും ഗെയ്ൽ ഇന്നിങ്സിന് മാറ്റുകൂട്ടി.

ഗെയ്‌ലിന്റെ അർധസെഞ്ചുറി മികവിൽ ഏഴ് വിക്കറ്റിനാണ് വിൻഡീസ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാൻ ഉയർത്തിയ 106 റൺസെന്ന ചെറിയ സ്കോർ വിൻഡീസ് അനായാസം മറികടക്കുകയായിരുന്നു. ബോളിങ്ങിലും ബാറ്റിങ്ങിലും സമ്പൂർണ ആധിപത്യം തുടരുകയാണ് വിൻഡീസ് നിര.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Chris gayle most sixes in world cup windies

Best of Express