scorecardresearch

എനിക്കിതെന്തിന്റെ കേടായിരുന്നു?; മൈതാനത്ത് ചിരിപടർത്തി ബ്രാത്ത്‌വൈറ്റിന്റെ ഫീൾഡിങ് ശ്രമം

author-image
Sports Desk
New Update
Carlos Brathwaite, കാർലോസ് ബ്രാത്ത്‌വൈറ്റ്, Cricket Videos, വിൻഡീസ്,ICC Cricket World Cup 2019,New Zealand vs West Indies,World Cup,World Cup 2019

ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിനിടയിൽ കാണികളിൽ ചിരിപടർത്തി വിൻഡീസ് താരം കാർലോസ് ബ്രാത്ത്‌വൈറ്റിന്റെ ഫീൾഡിങ് ശ്രമം. തുടക്കത്തിൽ നേരിട്ട തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിക്കാനെത്തിയ നായകൻ കെയ്ൻ വില്യംസൺ പന്ത് മിഡ് ഓഫിലേക്ക് ബൗണ്ടറി പായിച്ചു. എന്നാൽ ഫീൾഡിലുണ്ടായിരുന്ന കാർലോസ് ബ്രാത്ത്‌വൈറ്റ് പന്ത് ബൗണ്ടറിയിലെത്തിക്കില്ല എന്ന ഉറപ്പാടെ പന്തിന് പിന്നാലെ കുതിച്ചു. കൈയ്യെത്തും ദുരത്ത് പന്ത് എത്തിയതും ഡൈവ് ചെയ്ത താരം മൈതാനത്ത് അനങ്ങാൻ പറ്റാതെ കിടന്നു പോവുകയായിരുന്നു.

Advertisment
22, 2019

സ്ലൈഡ് ചെയ്യാമെന്ന പ്രതീക്ഷയോടെ ചാടിയ താരത്തിന് പക്ഷെ മുന്നോട് നീങ്ങാനായില്ല. പന്ത് ബൗണ്ടറി ലൈനിലേക്കും നീങ്ങി. എന്നാൽ ബ്രാത്ത്‌വൈറ്റിന് പിന്നാലെ എത്തിയ എവിന്‍ ലൂയിസ് ഫോര്‍ പോകാതെ തടഞ്ഞു. പക്ഷെ കിവീസ് താരങ്ങള്‍ നാല് റണ്‍സ് ഓടിയെടുത്തതോടെ ബ്രാത്ത്‌വൈറ്റിന്റെ ശ്രമം പാടെ പാഴായി.

Advertisment

നേരിട്ട ആദ്യ പന്തിൽ തന്നെ ന്യൂസിലൻഡ് ഓപ്പണമാരെ രണ്ടുപേരെയും മടക്കിയ കോട്ട്രൽ മികച്ച തുടക്കമാണ് വിൻഡീസിന് നൽകിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കെയ്ൻ വില്യംസൺ-റോസ് ടെയ്‌ലർ സഖ്യം കിവികളെ കരകയറ്റുകയായിരുന്നു. സെഞ്ചുറി നേടിയ വില്യംസണും അർധസെഞ്ചുറി തികച്ച ടെയ്‌ലറും 160 റൺസിന്റെ കൂട്ടുകെട്ടാണ് തീർത്തത്.

നായകൻ കെയ്ൻ വില്യംസണിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി മികവിൽ വിൻഡീസിനെതിരെ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് കിവികൾ സ്വന്തമാക്കിയത്. കിവികൾക്ക് വേണ്ടി നായകൻ കെയ്ൻ വില്യംസൺ സെഞ്ചുറിയും റോസ് ടെയ്‌ലർ അർധസെഞ്ചുറിയും നേടി. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർമാർ പുറത്തായതോടെ തകർച്ചയിലേക്ക് എന്ന് തോന്നിച്ച കിവികളെ ഇരുവരും ചേർന്ന് കരകയറ്റുകകയായിരുന്നു.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത നായകന്റെ തീരുമാനം ശരിവക്കുന്നതായിരുന്നു വിൻഡീസിന് വേണ്ടി ബോളിങ് ഓപ്പൻ ചെയ്യാനെത്തിയ ഷെൽഡൻ കോട്രലിന്റെ പന്തുകൾ. ആദ്യ ഓവറിൽ തന്നെ അതും നേരിട്ട ആദ്യ പന്തിൽ തന്നെ ന്യൂസിലൻഡിന്റെ രണ്ട് ഓപ്പണർമാരേയും കോട്രൽ കൂടാരം കയറ്റി. ആദ്യ ഓവറിന്റെ ഒന്നാം പന്തിലും അഞ്ചാം പന്തിലുമായാണ് മാർട്ടിൻ ഗുപ്റ്റിലും കോളിൻ മുൻറോയും മടങ്ങിയത്.

കോട്രൽ ഏൽപ്പിച്ച ഇരട്ട പ്രഹരത്തിൽ നിന്ന് കരകയറാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു കിവികൾക്ക്. എന്നാൽ മൂന്നാം വിക്കറ്റി. ഒത്തുചേർന്ന് കരുതലോടെ ബാറ്റ് വീശിയ നായകൻ കെയ്ൻ വില്യംസണും റോസ് ടെയ്‌ലറും ചേർന്ന് കിവിസ് സ്കോർബോർഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റിൽ 160 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. 95 പന്തുകളിൽ നിന്ന് 69 രൺസെടുത്ത ടെയ്‌ലറുടെ വിക്കറ്റാണ് കിവികൾക്ക് പിന്നീട് നഷ്ടമായത്. പിന്നാലെ വന്നവരും കാര്യമായി ഒന്നും ചെയ്യാതെ വന്നതോടെ നായകന്റെ പോരാട്ടം ഒറ്റക്കായി. 154 പന്തുകൾ നേരിട്ട വില്യംസൺ 148 റൺസെടുത്ത് പുറത്താവുകയായിരുന്നു.

Windies Cricket Team Cricket World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: