ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ ഓവറിനും അപ്പുറം കടന്നാണ് ന്യൂസിലന്‍ഡിനെ ഇംഗ്ലണ്ട് കീഴടക്കി കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരെ 242 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 241 റണ്‍സിന് എല്ലാവരും പുറത്തായി. അവസാന ബോളില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് രണ്ടാമത്തെ റണ്‍സിനായുള്ള ശ്രമത്തില്‍ അവസാന വിക്കറ്റും നഷ്ടമായി. തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. സൂപ്പര്‍ ഓവറിൽ ഇംഗ്ലണ്ട് നേടിയത് 15 റൺസ്. 16 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് നേടിയത് 15 റൺസ്. ഇതോടെയാണ് മൽസരം ടൈയിലായത്. ഇതോടെ കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍മാര്‍ ആവുകയായിരുന്നു.
എന്നാൽ മത്സരം സൂപ്പർ ഓവറിൽ ടൈ ആയാൽ ഏറ്റവുമധികം ബൗണ്ടറികൾ നേടിയ ടീം ജേതാക്കളാകുമെന്ന ഐസിസിയുടെ നിയമത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നുകഴിഞ്ഞു. ആരാധകരും മുൻതാരങ്ങളുമാണ് ഈ നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഡീൻ ജോൺസ്, മുഹമ്മദ് കെയ്ഫ്, ബ്രെട്ട് ലീ എന്നിവരും വിമർശനം ഉന്നയിച്ചിട്ടുണ്ട്.
Read More: വിശ്വകിരീടം തറവാട്ടുകാർക്ക്; നന്ദി ന്യൂസിലന്‍ഡ്, ഇതുപോലൊരു ഫെെനലിന്…
Difficult to digest this more boundary rule. Something like sudden death- continuous super overs till a result is a better solution. Understand, wanting a definite winner but sharing a trophy is better than deciding on more boundaries. Very tough on New Zealand. #EngVsNZ
— Mohammad Kaif (@MohammadKaif) July 14, 2019
ക്രിക്കറ്റ് എന്നത് ബാറ്റ്സ്മാന്റെ മാത്രം കളിയല്ലെന്നാണ് ആരാധകര്‍ ഓർമിപ്പിക്കുന്നത്. ബൗണ്ടറികളേക്കാള്‍ നിര്‍ണായകമാകുന്ന വിക്കറ്റുകള്‍ ഉള്ളപ്പോള്‍ ഐസിസിയുടെ കണക്കുകൂട്ടല്‍ മണ്ടത്തരമാണെന്നാണ് വാദം ഉയര്‍ന്നത്. സോഷ്യൽ മീഡിയയിലും ക്രിക്കറ്റ് ലോകത്തും ഇത് സംബന്ധിച്ച ചര്‍ച്ച ഉയർന്നു കഴിഞ്ഞു. എന്നാല്‍ ഐസിസി ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
86 റണ്‍സില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറുന്ന ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്സും ചേര്‍ന്നാണ് കര കയറ്റിയത്. ഇരുവരും അർധ സെഞ്ചുറികള്‍ നേടി. ആവേശരകമായ അവസാന സൂപ്പര്‍ ഓവര്‍. ജിമ്മി നീഷമും മാര്‍ടിന്‍ ഗപ്റ്റിലും ക്രീസില്‍. ന്യൂസിലൻഡും 15 റണ്‍സ് എടുത്തു. പക്ഷെ, ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍. ലോക്കി ഫെര്‍ഗുസന്‍, നീഷാം എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഗ്രാന്‍റ്ഹോം, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. വില്യംസണും (30) നിക്കോള്‍സും (55) അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ ടോം ലാതമും (47) മാത്രമാണ് ന്യൂസിലൻഡ് നിരയില്‍ ഭേദപ്പെട്ട സ്കോര്‍ നേടിയത്.