ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇംന്ത്യക്കെതിരെ മികച്ച സ്കോറാണ് ഇംഗ്ലണ്ട് പടുത്തുയർത്തിയത്. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം ബാറ്റിങ് നിര ഇന്ത്യക്കെതിരെ ഫോമിലേക്ക് ഉയരുന്ന കാഴ്ചയായിരുന്നു ബെർമിങ്ഹാമിൽ. നായകൻ ഇയാൻ മോർഗൻ ഒഴിച്ച് ബാറ്റെടുത്ത ഇംഗ്ലീഷ് താരങ്ങളെല്ലാം തിളങ്ങി. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളുമാണ് മത്സരത്തിൽ പിറന്നത്.

ഒന്നാം വിക്കറ്റിൽ 160 റൺസ് കൂട്ടിച്ചേർത്ത ഓപ്പണിങ് കൂട്ടുകെട്ടാണ് ഇംഗ്ലീഷ് സ്കോറിങ്ങിന് അടിസ്ഥാനമിട്ടത്. സെഞ്ചുറി നേട്ടവുമായി ജോണി ബെയർസ്റ്റോയും അർധസെഞ്ചുറിയുമായി ജേസൺ റോയിയും ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. എന്നാൽ ഇരുവരും പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ജോ റൂട്ടും ബെൻ സ്റ്റോക്സും ഇംഗ്ലണ്ട് സ്കോർ 300 കടത്തി. ഇതിൽ തന്നെ ബൻ സ്റ്റോക്സിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

ഇന്ത്യൻ ബോളർമാരെ എല്ലാവരെയും കണക്കിന് പ്രഹരിച്ചും ഈ ഇംഗ്ലീഷ് ഓൾറൗണ്ടർ. 54 പന്തുകൾ നേരിട്ട സ്റ്റോക്സ് 79 റൺസുമായാണ് കളം വിട്ടത്. അവസാന ഓവറുകളിൽ ഇന്ത്യക്ക് പ്രധാന വെല്ലുവിളിയായതും സ്റ്റോക്സിന്റെ പ്രകടനം തന്നെ. റൺസിന് വേണ്ടി ദാഹിച്ച സ്റ്റോക്സ് മൈതാനത്ത് തന്നാൽ ആകാവുന്നതോക്കെ ചെയ്തു. ആറ് ഫോറും മൂന്ന് സിക്സും പായിച്ച് സ്റ്റോക്സ ഓട്ടത്തിലും മോശക്കാരനായില്ല. ഡബിളും ട്രിപ്പിളുമൊക്കെയായി അങ്ങനെയും കുറച്ച് റൺസ്.

ഇടംകൈയ്യൻ ബോളറും ബാറ്റ്സ്മാനുമായ ബെൻ സ്റ്റോക്സ് വലത് മാറിയും വിവിധ ഷോട്ടുകൾ പായിച്ചും കാണികളെ ത്രസിപ്പിച്ചു. യുവരാജ് സിങ് ഉൾപ്പടെയുള്ള താരങ്ങളും സ്റ്റോക്സിനെ പ്രശംസിച്ച് രംഗത്തെത്തി. സ്റ്റോക്സിന്റെ റിവേഴ്സ്സ്വീപ്പ്സിക്സ് ചിരിപ്പിക്കുന്ന ഷോട്ടായിരുന്നെന്നായിരുന്നു യുവരാജിന്റെ കമന്ര്.

ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയുടേയും രണ്ടാം പകുതിയില്‍ അടിച്ചു തകര്‍ത്ത ബെന്‍ സ്റ്റോക്‌സിന്റേയും പ്രകടനത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ടിന് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ്. അഞ്ച് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook