ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ കണ്ട് ഷൈജു ദാമോദരന്‍ ‘നിങ്ങള്‍ക്കിത് വിശ്വസിക്കാമോ..നിങ്ങള്‍ക്കിത് വിശ്വസിക്കാമോ!’ എന്ന് അലറി വിളിച്ചത് മലയാളികള്‍ ഒരിക്കലും മറക്കില്ല. സമാനമായൊരു അമ്പരപ്പിന് ക്രിക്കറ്റ് ലോകവും സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ആ ക്യാച്ച് കണ്ട് ഷൈജുവിനെ പോലെ കമന്റേറ്റര്‍ വിളിച്ചു പറഞ്ഞു, ‘ഒരിക്കലുമില്ല, ഒരിക്കലുമില്ല. ഇത് സാധ്യമല്ല’ എന്ന്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ ബെന്‍ സ്റ്റോക്‌സ് പറന്നെടുത്ത ക്യാച്ച് കണ്ട് ക്രിക്കറ്റ് ലോകമാകെ ഞെട്ടിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചെന്നാണ് സ്‌റ്റോക്‌സിന്റെ മായിക പ്രകടനത്തെ ലോകമിപ്പോള്‍ വിശേഷിപ്പിക്കുന്നത്.
Read More: ICC World Cup 2019: തീഗോളമായി ആര്‍ച്ചറുടെ പന്തുകള്‍; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ആന്‍ഡിലെ ഫേലൂക്വായോയെയാണ് സ്റ്റോക്‌സ് പുറത്താക്കിയത്. സ്പിന്നര്‍ ആദില്‍ റഷീദിന്റെ പന്തില്‍ സിക്സറിനായിരുന്നു ആന്‍ഡിലെയുടെ ശ്രമം. എന്നാല്‍ പിന്നോട്ടോടി ബൗണ്ടറി ലൈനിരികില്‍ വച്ച് സ്റ്റോക്സ് വായുവില്‍ മലക്കം മറിഞ്ഞ് മനോഹരമായി പന്ത് പിടിയിലൊതുക്കുകയായിരുന്നു. ഒറ്റകൈയില്‍ പാറിപ്പറന്നൊരു വിസ്മയ ക്യാച്ച്. ബാറ്റു കൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിലും ഒരുപോലെ തിളങ്ങിയ സ്‌റ്റോക്‌സ് തന്നെയാണ് കളിയിലെ താരവും.
What a catch from Ben Stokes! #ENGvSA pic.twitter.com/wpdI7UnJfQ
— Pete Ransom (@PeteRansom) May 30, 2019
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 104 റണ്‍സിന്റെ വിജയം. 312 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 207 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ജോഫ്ര ആര്‍ച്ചറുടെ ബോളിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് വന്‍ വിജയമൊരുക്കിയത്.
ഓപ്പണ്‍ ക്വിന്റണ്‍ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ആറ് ഫോറും രണ്ട് സിക്‌സുമടക്കം 68 റണ്‍സാണ് ഡികോക്ക് നേടിയത്. തുടക്കത്തില്‍ പരുക്കേറ്റ് അംല മടങ്ങിയതും പോര്‍ട്ടിയാസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി. നായകന്‍ ഡുപ്ലെസിസ് അഞ്ച് റണ്‍സ് മാത്രമാണെടുത്തത്. അംല മടങ്ങിയപ്പോള്‍ വന്ന മാര്‍ക്ക്രം 11 റണ്‍സാണെടുത്തത്.
Also Read: ‘ത്രിമൂര്‍ത്തികള്‍ ഒത്തുചേര്‍ന്നു, ഇത്തവണ കമന്ററി ബോക്‌സില്‍’; ഹൃദയം തൊട്ട് സെവാഗിന്റെ ട്വീറ്റ്
കളി കൈവിട്ടെന്ന് കരുതിയപ്പോള്‍ മധ്യനിരയില്‍ വാന്‍ ഡെര്‍ ഡസന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഊര്‍ജം പകര്‍ന്നു. ഒരു സിക്‌സ്, നാല് ഫോര്‍ എന്നിങ്ങനെ അടിച്ച ഡസന്‍ അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ പുറത്തായി. വാലറ്റത്ത് ഫെഹ്‌ലുക്വായോ 24 റണ്‍സുമായി ഡെസന് പിന്തുണ നല്‍കി. ഒടുവില്‍ അംല തിരികെ വന്നെങ്കിലും ജയം അസാധ്യമായിരുന്നു.
മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. ബാറ്റിങ്ങില്‍ തിളങ്ങിയ സ്‌റ്റോക്‌സ് പന്തുകൊണ്ടും താരമായി. രണ്ട് പേരെയാണ് സ്റ്റോക്‌സ് പുറത്താക്കിയത്. മാസ്മരികമായൊരു ക്യാച്ചും സ്റ്റോക്‌സ് എടുത്തിരുന്നു. ലിയാം പ്ലങ്കറ്റും രണ്ട് വിക്കറ്റ് വീഴ്ത്തി. ആദില്‍ റാഷിദും മോയിന്‍ അലിയും ഓരോ വിക്കറ്റ് വീഴ്ത്തി.
Ben Stokes has just taken one of the greatest catches you will EVER see!
Video coming soon #WeAreEngland #CWC19 pic.twitter.com/7wZtHdyWrP
— ICC (@ICC) May 30, 2019