ബലിദാന്‍ അടയാളം: ഒടുവില്‍ വാശി വിട്ട് ബിസിസിഐ, അടുത്ത കളിക്ക് ധോണി ഇറങ്ങുക ചിഹ്നം മറച്ചു കൊണ്ട്

പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസണിഞ്ഞ് ധോണി കളിച്ചതാണ് വിവാദമായത്.

icc world cup 2019, cricket world cup, ind vs SA, ms dhoni, army insignia dagger, ms dhoni gloves dagger, ms dhoni para military force dagger, ms dhoni army rank, viral news, cricket news, sports news, indian express"

മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിയുടെ ഗ്ലൗസിനെ സംബന്ധിച്ച വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സിഒഎ. ഐസിസിയുടെ നിയമങ്ങളെ ബിസിസിഐ ബഹുമാനിക്കുമെന്നും അനുസരിക്കുമെന്നും സിഒഎ തലവന്‍ വിനോദ് റായി. ഇന്നലെ ധോണിയെ വിവാദ ഗ്ലൗസ് ധരിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിസി വഴങ്ങിയില്ല.

”ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ഞങ്ങള്‍ ഐസിസിയുടെ നിയമങ്ങള്‍ പാലിക്കും. നിയമത്തിനെതിരെ പോകാന്‍ താല്‍പര്യമില്ല” വിനോദ് റായി പറഞ്ഞു. ധോണി താരങ്ങളുടെ ജഴ്‌സിയുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചതായി ഐസിസി കണ്ടെത്തിയിരുന്നു.

”ഇതൊരു മതപരമായതോ വാണിജ്യപരമായതോ ആയ വിഷയമല്ല. ഐസിസി അനുവദിക്കുന്നില്ലെങ്കില്‍ അത് പാലിക്കുക തന്നെ ചെയ്യും. ഇതില്‍ ദേശീയതയുമായി ബന്ധമില്ല. വ്യക്തിപരമായൊരു സന്ദേശം മാത്രമായിരുന്നു അത്. അത്രയേയുള്ളൂ. അതിനാല്‍ ഐസിസി പറയുന്നത് പോലെ ചെയ്യും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ധോണി ഗ്ലൗസിലെ ലോഗോയ്ക്ക് മുകളില്‍ ടേപ്പ് ഒട്ടിച്ചായിരിക്കും അടുത്ത മത്സരത്തിനിറങ്ങുക എന്നാണ് അറിയുന്നത്.

പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസണിഞ്ഞ് ധോണി കളിച്ചതാണ് വിവാദമായത്. സംഭവത്തില്‍ ധോണിയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗത ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ഐസിസിയുടെ ജോലി ക്രിക്കറ്റ് ശരിയായ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് മാത്രമാണെന്നും അല്ലാതെ ആരൊക്കെ ഗ്ലൗസ് ധരിക്കുന്നുണ്ടോ അതില്‍ എന്തെങ്കിലും അടയാളമുണ്ടോ എന്നു നോക്കലുമല്ലെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

”ക്രിക്കറ്റ് ശരിയായ രീതിയില്‍ നടത്തുകയാണ് ഐസിസിയുടെ പണി. അല്ലാതെ ആരൊക്കെ ഗ്ലൗസില്‍ എന്തൊക്കെ ലോഗോ ഒട്ടിക്കുന്നുവെന്ന് നോക്കലല്ല”ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണം. ധോണിയുടെ ഗ്ലൗസില്‍ നിന്നും ചിഹ്നം എടുത്തുമാറ്റാന്‍ ഐസിസി ബിസിസിഐയോടെ ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ ബോളിങ് സൗഹൃദപരമായ പിച്ചുകള്‍ ഉണ്ടാക്കുന്നതിലാണ് ഐസിസി ശ്രദ്ധിക്കേണ്ടതെന്നും എല്ലാ മത്സരത്തിലും 300 കൂടുതല്‍ സ്‌കോര്‍ വരുന്ന രീതിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ ഗ്ലൗസുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു.

”ഐസിസി നോക്കേണ്ട കാര്യം എല്ലാ മത്സരങ്ങളിലും 300-400 ടോട്ടല്‍ ഉണ്ടാകരുതെന്നാണ്. ഐസിസിയുടെ പണി ബാറ്റ്‌സ്മാന്മാരെ മാത്രം സഹായിക്കുന്ന പിച്ചുകള്‍ക്ക് പകരം ബോളര്‍മാരേയും സഹായിക്കുന്ന പിച്ചുകളുണ്ടാക്കണം. ലോഗോയ്ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണ്” ഗംഭീര്‍ പറഞ്ഞു.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Bcci will follow icc norms says coa chief vinod ray266007

Next Story
‘കടുവകളെ കൂട്ടിലടച്ച വേട്ടക്കാരന്‍’; റോയിച്ചന്‍ ഇടിച്ചിട്ടത് അമ്പയറെ മാത്രമല്ല, ഒരുപിടി റെക്കോര്‍ഡുകളുംJason Roy, Jason Roy Umpire, Jason Roy Century,eng vs ban, live score, eng vs ban live score, england vs bangladesh, england vs bangladesh live score, live cricket score, cricket, live cricket online, live cricket streaming, cricket score, cricket, world cup, world cup 2019, england vs bangladesh live score, england vs bangladesh live streaming, england vs bangladesh live cricket, england vs bangladesh world cup 2019,eng vs ban live streaming, eng vs ban live online, cwc 2019, cwc live score, eng vs ban live cricket streaming, eng vs ban world cup 2019, eng vs ban world cup live, live eng vs ban, hotstar live cricket, hotstar live, live hotstar, star sports, ഇംഗ്ലണ്ട്, ലോകകപ്പ്, ബംഗ്ലാദേശ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X