scorecardresearch

ഒന്നെങ്കില്‍ കമന്ററി അല്ലെങ്കില്‍ ഔദ്യോഗിക പദവി; രണ്ടും ഒരുമിച്ച് വേണ്ടെന്ന് ബിസിസിഐ

സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ അടക്കമുള്ളവർ വെട്ടില്‍

സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ അടക്കമുള്ളവർ വെട്ടില്‍

author-image
Sports Desk
New Update
bcci,ബിസിസിഐ, sachin,സച്ചിന്‍, ganguly,ഗാംഗുലി, laxman, ലക്ഷ്മണ്‍,ethics committee, commentry, world cup, ie malayalam,

ന്യൂഡല്‍ഹി: ഒന്നെങ്കില്‍ ബിസിസിഐയുടെ ഔദ്യോഗിക പദവി അല്ലെങ്കില്‍ ലോകകപ്പ് കമന്ററി, ഒരേസമയം രണ്ട് പണി വേണ്ടെന്ന് ബിസിസിയുടെ എത്തിക്‌സ് കമ്മിറ്റി. ബിസിസിഐയുടെ സുപ്രീം കോടതി അംഗീകരിച്ച നിയമം പാലിക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി. എത്തിക്‌സ് കമ്മിറ്റി തലവന്‍ ഡികെ ജെയിനാണ് ഈ ഉത്തരവ് ഇറക്കിയത്.

Advertisment

ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടക്കം ഈ നിയമം പാലിക്കേണ്ടി വരും. മറ്റ് കമന്റേറ്റര്‍മാര്‍ക്കും ഈ നിയമം ബാധകമാണ്. ഏത് പദവിയാണ് സ്വീകരിക്കുന്നതെന്ന് ഓരോരുത്തര്‍ക്കും സ്വയം തീരുമാനിക്കാം.

സുനില്‍ ഗവാസ്‌കര്‍, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, സഞ്ജയ് മഞ്ചരേക്കര്‍, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയവരും ലോകകപ്പ് കമന്ററി ടീമിലുണ്ട്. ഇതോടെ ഐപിഎല്‍ ടീം, ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷനുകള്‍, കോച്ചിങ്, കമന്ററി തുടങ്ങിയ നിലകളില്‍ മാറി മാറിയുളള ഇടപെടലുകള്‍ നടക്കില്ല.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്റേറ്ററിനൊപ്പം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനുമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്ക് മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസസ് ഹൈദരാബാദ് എന്നിവയില്‍ പ്രാതിനിധ്യമുണ്ട് അതോടൊപ്പം സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്ററി ടീമിലുമുണ്ട്. ഇതിന് അനുവദിക്കില്ലെന്നാണ് ബിസിസിഐയുടെ പുതിയ തീരുമാനം. മൂന്ന് പേരും ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗങ്ങളുമാണ്.

Advertisment
Sourav Ganguly Bcci Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: