ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് ശേഷം ക്രിക്കറ്റ് ലോകം ഏറെ ചെയ്തത് ധോണിയുടെ ഗ്ലൗസിവെക്കുറിച്ചായിരുന്നു. സൈമിക മുദ്രയോട് കൂടിയ ഗ്ലൗസ് അണിഞ്ഞതിന് ഒരുപോലെ വിമർശനവും പിന്തുണയും മുൻ ഇന്ത്യൻ നായകന് ലഭിച്ചു. എന്നാൽ ധോണിയുടെ ഗ്ലൗസിൽ നിന്ന് ആ ചിഹ്നങ്ങൾ മാറ്റണമെന്നായിരുന്നു ഐസിസിയുടെ ആവശ്യം. ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ.

Also Read: ആരാധകര്‍ കൈയ്യടിക്കും, പക്ഷെ ഐസിസി കണ്ണടയ്ക്കില്ല; ധോണിയുടെ ഗ്ലൗസ് പാരയായി

ലോകകപ്പിൽ തുടർന്നുള്ള മത്സരങ്ങളിലും ഗ്ലൗസണിയാൻ അനുവദിക്കണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടു. “സംഭവത്തിൽ ബിസിസിഐ ഇതിനോടകം തന്നെ ഐസിസിക്ക് കത്തയച്ച് കഴിഞ്ഞു. ഐസിസി ചട്ടപ്രകാരം മതപ്രകരമോ, സൈനിക പരമോ, കോമർഷ്യലോ ആയ ലോഗോകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ്. എന്നാൽ ഇതിൽ കോമേർഷ്യലോ മതപരമോ ആയ കാര്യങ്ങളൊന്നുമില്ലെന്ന് നമുക്ക് അറിയാം” കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അധ്യക്ഷൻ വിനോദ് റായ് പറഞ്ഞു.

ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമായിരുന്നു അത്. ബലിദാന്‍ എന്നറിയിപ്പെടുന്നതാണീ ചിഹ്നം. ഇതോടെ താരത്തിന് സോഷ്യല്‍ മീഡിയ സല്യൂട്ട് ചെയ്യുകയായിരുന്നു. രാജ്യത്തോടും സൈന്യത്തോടുമുള്ള ധോണിയുടെ ആദരവമായിരുന്നു ആ ബാഡ്ജ്. അതുകൊണ്ട് തന്നെ താരത്തെ അഭിനന്ദിക്കുയായിരുന്നു സോഷ്യല്‍ മീഡിയ.

ആര്‍മിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി. പാരാ റെജിമെന്റില്‍ ഹോണററി റാങ്കുണ്ട് എം എസ് ധോണിക്ക്. 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല ട്രെയിനിംഗും പൂര്‍ത്തിയാക്കിയിരുന്നു.

ധോണിക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി കിരൺ റിജ്ജുവും രംഗത്തെത്തി. കായിക വിഷയങ്ങളിൽ അതാത് സംഘടനകൾക്ക് അവരുടേതായ സ്വതന്ത്ര്യം ഉണ്ട്. സർക്കാർ അതിലൊന്നും ഇടപ്പെടാറില്ല. എന്നാൽ ദേശീയ വികരവുമായി ബന്ധപ്പെട്ട ഒന്നാകുമ്പോൾ രാജ്യത്തിന്റെ തൽപര്യം മനസിലോക്കേണ്ടതുണ്ടെന്ന് കിരൺ റിജ്ജു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook