ലോര്‍ഡ്‌സ്: ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ്. മുന്‍നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ ഉസ്മാന്‍ ഖ്വാജ മധ്യനിരയെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തു നില്‍പ്പാണ് ഓസ്‌ട്രേലിയയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍മാരായയ ഡേവിഡ് വാര്‍ണര്‍ 16 റണ്‍സും ആരോണ്‍ ഫിഞ്ച് എട്ട് റണ്‍സുമെടുത്ത് പുറത്തായതോടെ ഓസ്‌ട്രേലിയ തുടക്കത്തിലെ പതറി. പിന്നാലെ വന്ന സ്റ്റീവ് സ്മിത്ത് പുറത്തായപ്പോഴും ഖ്വാജ ഒരു വശത്ത് ഉറച്ചു നില്‍ക്കുകയായിരുന്നു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 21 റണ്‍സും വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ റണ്‍ ഒന്നും എടുക്കാതേയും മടങ്ങി. എന്ന അലക്‌സ് കാരേയുമൊത്ത് ഖ്വാജ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ പന്തില്‍ പുറത്താകുമ്പോല്‍ കാരെ 72 പന്തില്‍ 71 റണ്‍സ് നേടിയിരുന്നു. 88 റണ്‍സെടുത്ത ഖ്വാജയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താകുന്നത്. ഖ്വാജയേയും സ്റ്റാര്‍ക്കിനേയും ബെഹ്‌റന്‍ഡോഫിനേയും പുറത്താക്കി ബോള്‍ട്ട് ഹാട്രിക് നേടി. രണ്ട് വിക്കറ്റുമായി ലോക്കി ഫെര്‍ഗൂസനും ജിമ്മി നീഷാമും തിളങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook