ICC World Cup 2019, Australia vs Afghanistan Match Preview:ലോകകപ്പിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയും അട്ടിമറി വീരന്മാരായ അഫ്ഗാനിസ്ഥാനും നേർക്കുനേർ. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ കിരീടം നിലർനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. മറുവശത്ത് അഫ്ഗാനിസ്ഥാനാകട്ടെ ലോകകപ്പിലേക്കുള്ള തങ്ങളുടെ രണ്ടാം വരവിൽ ടൂർണമെന്റിലെ അട്ടിമറിക്കാരാകുമെന്ന് തെളിയിച്ച് കഴിഞ്ഞു.
Also Read: കരീബിയൻ കാറ്റിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ; പാക് പടയ്ക്ക് നാണംകെട്ട റെക്കോർഡ്
ചുരുങ്ങിയ സമയം കൊണ്ട് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തങ്ങളുടെ സാനിധ്യം അറിയിച്ച ടീമാണ് അഫ്ഗാനിസ്ഥാൻ. സന്നാഹ മത്സരത്തിൽ പാക്കിസ്ഥാനെ തകർത്താണ് അഫ്ഗാനിസ്ഥാൻ വരവ് അറിയിച്ചത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ടിലും ജയിക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചു.
Also Read: ശ്രീലങ്കൻ ദ്വീപ് കീഴടക്കാൻ കിവികൾ; രണ്ടാം കിരീടം തേടി ദ്വീപുകാർ
ലോകകപ്പ് യോഗ്യത മത്സരങ്ങൾ ജയിച്ച ടീമിനെ അതേപോലെ നിലനിർത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ബാറ്റിങ്ങിൽ ടീമിന്റെ പ്രധാന കരുത്ത് മുഹമ്മദ് ഷെഹ്സാദും, റഹമത്ത് ഷായും, ഹഷ്മത്തുള്ള ഷാഹിദിയും മുൻ നായകൻ അസ്ഗർ അഫ്ഗാനുമാണ്. ഓപ്പണറായി എത്തുന്ന മുഹമ്മദ് ഷെഹ്സാദിന്റെ അഗ്രസീവ് താളത്തിന് ഒപ്പം പിടിക്കാൻ അസ്ഗറിനും റഹ്മത്തിനുമായാൽ അഫ്ഗാനെ ചെറിയ സ്കോറിൽ തളയ്ക്കുക എതിരാളികൾക്ക് അത്ര എളുപ്പമല്ല.
Also Read: സിക്സ് വേട്ടയിലും ഗെയ്ലാട്ടം; ലോകകപ്പ് വേദിയിൽ റെക്കോർഡ് നേട്ടവുമായി വിൻഡീസ് താരം
മുൻനിര തകരുന്നടുത്ത് പ്രതിരോധം തീർക്കൻ ഒരുപറ്റം ഓൾറൗണ്ടർമാരാണ് അഫ്ഗാൻ ടീമിലുള്ളത്. മുഹമ്മദ് നബി തന്നെയാണ് ഇക്കുട്ടത്തിൽ പ്രധാനി. ഗുൽബാദിനും സമിയുള്ളയും അഫ്താബ് അലാമും എല്ലാം കൂട്ടത്തിൽ കേമാന്മാർ തന്നെ. നബിയെ പോലെ തന്നെ ബാറ്റിങ്ങും ബോളിങ്ങും ഒരുപോലെ ചെയ്യാൻ സാധിക്കുന്ന താരമാണെങ്കിലും റാഷിദ് ഖാനെ ബോളിങ്ങിന്റെ പൂർണ്ണ ചുമതല ഏൽപ്പിക്കാനാണ് സാധ്യത. ഏകദിന ബോളിങ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരനും ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരനുമാണ് നിലവിൽ റാഷിദ്.
സ്മിത്തിന്റെയും വാർണറുടെയും മടങ്ങി വരവ് തന്നെയാണ് കങ്കാരുക്കളെ സംബന്ധിച്ചടുത്തോളം പ്രധാന കരുത്തുകളിൽ ഒന്ന്. പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും തിരിച്ചെത്തുന്നത് കങ്കാരുക്കളുടെ വീര്യം കൂട്ടുന്നു. ഇരുവർക്കുമൊപ്പം നായകൻ ആരോൺ ഫിഞ്ചും ഉസ്മാൻ ക്വാജയും ചേരുന്നതോടെ മുൻനിര ശക്തം. വാർണർ ഐപിഎല്ലിൽ പുറത്തെടുത്ത മിന്നും പ്രകടനം ലോകകപ്പ് വേദിയിലും ആവർത്തിക്കുമെന്നാണ് കരുതുന്നത്. സന്നാഹ മത്സരത്തിൽ തനിക്കെതിരെ കൂകിയ ഇംഗ്ലീഷ് കാണികൾക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകിയാണ് സ്മിത്ത് ലോകകപ്പ് തുടങ്ങിയത്.
പേസും സ്പിന്നും ഒരേപോലെ ശക്തമായ ബോളിങ് നിരയാണ് ഓസ്ട്രേലിയയുടെ മറ്റൊരു കരുത്ത്. പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും പേസ് ഉത്തരവാദിത്വം കൈയ്യടക്കുമ്പോൾ സ്പിൻ ഡിപ്പാർട്മെന്റിൽ ആദം സാമ്പയും നഥാൻ ലിയോണുമാണ് ഉള്ളത്. സാമ്പയാകും ഓസ്ട്രേലിയയുടെ ബോളിങ് ഇന്നിങ്സ് ഓപ്പൻ ചെയ്യുക എന്ന സൂചന നായകൻ നൽകി കഴിഞ്ഞു.