scorecardresearch
Latest News

കൂവി വിളിക്കുന്ന കാണികള്‍ക്കിടയില്‍ നിന്നും ഓട്ടോഗ്രാഫിനായി ആരാധകന്‍; വാര്‍ണറുടെ പ്രതികരണം

കാണികളുടെ ഇടയില്‍ നിന്നൊരു ആരാധകന്‍ താരത്തോട് ഓട്ടോ ഗ്രാഫ് ചോദിക്കുകയായിരുന്നു.

കൂവി വിളിക്കുന്ന കാണികള്‍ക്കിടയില്‍ നിന്നും ഓട്ടോഗ്രാഫിനായി ആരാധകന്‍; വാര്‍ണറുടെ പ്രതികരണം

ബ്രിസ്റ്റോള്‍: തന്നെ കൂവി വിളിക്കുന്ന കാണികള്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ചു നിന്ന് പൊരുതിയാണ് ഓസ്‌ട്രേലിയ്ക്ക് വിജയം നേടി കൊടുത്തത്. ഒടുവില്‍ ഏഴ് വിക്കറ്റിന് ടീമിന് വിജയമൊരുക്കി അര്‍ധ സെഞ്ചുറിയുമായി വാര്‍ണര്‍ മടങ്ങുമ്പോള്‍ ഗ്യാലറി കൂവലിന് പകരം കൈയ്യടികളിലേക്ക് മാറിയിരുന്നു.

പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് വിലക്ക് ലഭിച്ച വാര്‍ണറുടേയും സ്മിത്തിന്റെ തിരിച്ചു വരവ് വേദിയാണ് ലോകകപ്പ്. എന്നാല്‍ താരങ്ങള്‍ക്ക് ഇതുവരെ കാണികളില്‍ നിന്നും ലഭിക്കുന്നത് കൂസലും അസഭ്യവുമൊക്കെയാണ്. അതിനെല്ലാം പ്രകടനം കൊണ്ട് ഇരുവരും മറുപടി പറയുന്നുമുണ്ട്. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും താരങ്ങള്‍ക്കു നേരെ കാണികളുടെ കൂവലുണ്ടായിരുന്നു.

പക്ഷെ ഇതിനിടയിലും ചിലര്‍ വാര്‍ണറിന് പിന്തുണയുമായെത്തിയിരുന്നു. അത്തരത്തിലൊരു കാഴ്ചയാണിത്. കളിക്കിടെ ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുകയായിരുന്നു വാര്‍ണര്‍. പിന്നില്‍ നിന്നും കാണികളുടെ ഇടയില്‍ നിന്നൊരു പയ്യന്‍ താരത്തോട് ഓട്ടോ ഗ്രാഫ് ചോദിക്കുകയായിരുന്നു. യാതൊരു മടിയും കൂടാതെ വാര്‍ണര്‍ ആരാധകന് അരികിലെത്തി ഓട്ടോഗ്രാഫ് നല്‍കി മടങ്ങി. തനിക്കും കാണികള്‍ക്കും ഇടയില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് വാര്‍ണറുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Among boos a kid asks for warners autograph263796