ബെര്‍മിങ്ഹാം: കളിക്കിടെ പന്ത് കൊണ്ട് ഓസീസ് താരം അലക്സ് കാരിയ്ക്ക് പരുക്ക്. ഓസീസ് ഇന്നിങ്സിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടാണ് കാരിക്ക് പരുക്കേറ്റത്.
ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറേയും ആരോണ്‍ ഫിഞ്ചിനേയും നഷ്ടപ്പെട്ടിരുന്നു അപ്പോള്‍. പിന്നാലെ വന്ന പീറ്റര്‍ ഹാന്സ്കോമ്പും പുറത്തായതോടെ സ്മിത്തിന് കൂട്ടാളിയായി കാരിയെത്തി. ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി കാരിയെ നേരത്തെ ഇറക്കുകയായിരുന്നു.
Bad bounce to Alex Carey #ENGvsAUS #CWC19 pic.twitter.com/IPsJp6jNHG
— PTI TOME CAT (@PTITOMECAT) July 11, 2019
സ്കോര്‍ 19-3 എന്ന അവസ്ഥയില്‍ നില്‍ക്കെയാണ് ആര്‍ച്ചറുടെ പന്ത് കാരിയുടെ ഹെല്‍മെറ്റില്‍ വന്ന് കൊള്ളുന്നത്. പന്തിന്റെ ആഘാതത്തില്‍ ഹെല്‍മറ്റ് തെറിച്ചു പോയി. ഉടനെ തന്നെ കാരി സ്റ്റമ്പിലേക്ക് വീഴുന്നതില്‍ നിന്നും തടയാനായി കാരി ഹെല്‍മറ്റ് ക്യാച്ച് ചെയ്തു. അതുകൊണ്ട് ഹിറ്റ് വിക്കറ്റാകുന്നതില് നിന്നും രക്ഷപ്പെട്ടു.
എന്നാല്‍ ഏറുകൊണ്ട് താരത്തിന്റെ താടിക്ക് പരുക്കേല്‍ക്കുകയും ചോരയൊലിക്കുകയും ചെയ്തു. ഉടനെ തന്നെ മെഡിക്കല്‍ സംഘം കളിക്കളത്തിലെത്തി താരത്തിന് വേണ്ട ശുശ്രൂഷ നല്കിയ ശേഷമാണ് കാരി കളി തുടര്‍ന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook