ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയൻ ലെഗ് സ്‌പിന്നർ ആദം സാമ്പ പന്ത് ചുരണ്ടിയതായി സംശയം. മത്സരത്തിനിടയിലെ സാമ്പയുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. വീഡിയോയിൽ സാമ്പ ഓരോ പന്തെറിയുന്നതിന് മുമ്പും പോക്കറ്റിൽ കൈയ്യിടുന്നതും എന്തോ ഉപയോഗിച്ച് ബോളിൽ ഉരക്കുന്നതും കാണാം.

എന്നാൽ സംഭവത്തിൽ ഇതുവരെ ഐസിസി പ്രതികരിച്ചട്ടില്ല. ഓസീസ് ടീമിനെ പിടിച്ചുലച്ച പന്ത് ചുരുണ്ടൽ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് മറ്റൊരു ഓസിസ് താരംകൂടി ആരോപണ വിധേയനാകുന്നത്. അതും ലോകകപ്പ് പോലുള്ള ഒരു വേദിയിൽ. മുൻ ഓസിസ് നായകൻ സ്റ്റീവ് സ്മിത്ത് ഉപനായകൻ ഡേവിഡ് വാർണർ എന്നിവർ ഒരു വർഷത്തെ വിലക്കാണ് പന്ത് ചുരണ്ടൽ വിവാധത്തെ തുടർന്ന് നേരിട്ടത്.

അതേസമയം ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ഓസ്ട്രേലിയക്കെതിരെ ലോകകപ്പിൽ ഇന്ത്യക്ക് മികച്ച സ്കോർ. ധവാനൊപ്പം മുന്നേറ്റ നിര മുഴുവൻ തിളങ്ങിയ മത്സരത്തിൽ 352 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. നായകൻ കോഹ്‌ലിയും ഓപ്പണർ രോഹിത് ശർമ്മയും അർധസെഞ്ചുറി കണ്ടെത്തിയ മത്സരത്തിൽ ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരെല്ലാം ഇന്ത്യൻ ടീം സ്കോറിൽ വ്യക്തമായ സംഭാവന നൽകി. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 352 റൺസെന്ന സ്കോറിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook