ലോര്‍ഡ്‌സ്: ഈ ലോകകപ്പിനിലുടനീളം രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രകടമായിരുന്നു. മത്സരത്തിനിടെ ആകാശത്ത് ബലുചിസ്ഥാനു വേണ്ടിയും കശ്മീരിന് വേണ്ടിയുമെല്ലാം സന്ദേശങ്ങളുമായി വിമാനങ്ങളെത്തിയത് നാം കണ്ടതാണ്. ഇന്നത്തെ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരം ഇതേതുടര്‍ന്ന് നോ ഫ്‌ളൈ ഏരിയയായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ലോര്‍ഡ്‌സ് ഗ്രൗണ്ടിന് പുറത്താണ് ഇത്തവണ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധമാകട്ടെ ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെയായിരുന്നു.

”ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കുക, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കുക” എന്നെഴുതിയ ബോര്‍ഡുമായി ഒരു വാന്‍ സ്‌റ്റേഡിയത്തിന് പുറത്ത് കൂടി കടന്നു പോവുകയായിരുന്നു.

ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 248 എന്ന സ്കോറിലെത്തിയത്. ഇംഗ്ലീഷ് ബോളർമാർ ആധിപത്യം പുലർത്തിയ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി ഹെൻറി നിക്കോൾസിന്റെയും പൊരുതി നിന്ന ടോം ലഥാമിന്റെയും പ്രകടനമാണ് ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook