/indian-express-malayalam/media/media_files/uploads/2022/11/suresh-raina.jpg)
മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന അബുദാബി ടി10 ലീഗ് ഫ്രാഞ്ചൈസിയായ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സില്‍ ചേര്‍ന്നതായി ലീഗിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു. ''ലോകകപ്പ് ജേതാവ് @ImRaina @TeamDGladiators നായി കരാര്‍ ഒപ്പുവച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ കളിക്കാരിലൊരാളായ റെയ്ന ആദ്യമായി അബുദാബി ടി 10-ല്‍ അണിനിരക്കും, ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ കഴിയില്ല, ''ട്വീറ്റില്‍ പറയുന്നു.റെയ്നയ്ക്കൊപ്പം ആന്ദ്രെ റസ്സല്‍, നിക്കോളാസ് പൂരന്‍, ജേസണ്‍ റോയ്, ഒഡീന്‍ സ്മിത്ത്, തസ്‌കിന്‍ അഹമ്മദ് എന്നിവരും പ്രതിഭകളാണ് ഗ്ലാഡിയേറ്റേഴ്സ് ടീമിലുണ്ട്.
World Cup winner @ImRaina has signed for the @TeamDGladiators 🙌🇮🇳
— T10 Global (@T10League) November 1, 2022
One of India's all time finest white-ball players, Raina will line up in the #AbuDhabiT10 for the first time and we can't wait 🔥#InAbuDhabi#CricketsFastestFormatpic.twitter.com/7FGP5TWk89
സെപ്റ്റംബറില്‍ റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലെ ടി20 ലീഗുകളില്‍ കളിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അടുത്തിടെ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ത്യ ലെജന്‍ഡ്സിന് വേണ്ടി കളിച്ചു.
13 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 18 ടെസ്റ്റുകളിലും 226 ഏകദിനങ്ങളിലും 78 ടി20 മത്സരങ്ങളിലും റെയ്ന ഇന്ത്യയെ പ്രതിനിധീകരിച്ചു. ചുരുങ്ങിയ കാലം ടീം നായകനെന്ന ബഹുമതിയും താരത്തിന് ലഭിച്ചു. ഇന്ത്യക്കായി 226 ഏകദിനങ്ങളില്‍ നിന്ന് 5615 റണ്‍സും 78 ടി20യില്‍ നിന്ന് 1605 റണ്‍സുമാണ് റെയ്ന നേടിയത്. ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ റെയ്ന, കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്. കൂടാതെ ഇന്ത്യയ്ക്ക് പുറത്ത് സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിലും ഇടം നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.