കൊറോണ വൈറസിന്റെ വ്യാപനത്തോടെ ശൂന്യവും നിശ്ചലവുമായി കളി മൈതനങ്ങൾ വീണ്ടും സജീവമാവുകയാണ്. ഓസ്ട്രേലിയയിൽ ക്ലബ്ബ് ക്രിക്കറ്റിനാണ് ജൂൺ ആദ്യ വാരം മുതൽ തുടക്കമാകുന്നത്. പിന്നാലെ രാജ്യാന്തര മത്സരങ്ങളും നടത്താമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജൂൺ ആറ് മുതൽ ഡാവിൻ ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ടി20 ടൂർണമെന്റായിരിക്കും കോവിഡ് കാലത്തെ ആദ്യ പ്രധാനപ്പെട്ട ടൂർണമന്റായി ആരംഭിക്കുന്നത്.

എന്നാൽ കർശന നിയന്ത്രണങ്ങളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. പന്തിന് തിളക്കാൻ കൂട്ടാൻ ഉമിനീരോ വിയർപ്പോ ഉപയോഗിക്കരുതെന്ന് താരങ്ങൾക്ക് ഡാർവിൻ ക്രിക്കറ്റ് മാനേജ്മെന്റ് നൽകിയിരിക്കുന്ന നിർദേശം. താരങ്ങളെല്ലാവരും വൈദ്യ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്.

Also Read: ഹർഭജനിട്ട് രണ്ട് കൊടുക്കാൻ ഞാൻ ഹോട്ടൽ മുറിയിലേക്ക് പോയി; അക്‌തറിന്റെ വെളിപ്പെടുത്തൽ

“പുതിയ വഴികൾ കണ്ടെത്തുന്നതിന് എല്ലാ ക്രിക്കറ്റ് ബോർഡുകളെയും സസൂക്ഷമം വീക്ഷിക്കുകയാണ് ഐസിസി. ക്രിക്കറ്റ് ഓസ്ട്രേലിയയിൽ നിന്ന് എന്ത് ചെയ്യണം, ചെയ്യരുത് എന്ന കാര്യത്തിൽ വ്യക്തമായ നിർദേശം ഞങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു.” ഡാർവിൻ ക്രിക്കറ്റ് മാനേജ്മെന്റ് ചെയർമാൻ ലാച്ലാൻ ബെയർഡ് പറഞ്ഞു.

ക്രിക്കറ്റ് നിയമങ്ങളിലും കാര്യമായ അഴിച്ച് പണികൾക്ക് ബോർഡുകൾ തയ്യാറാകുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. പന്തിൽ മെഴുക് പുരട്ടാൻ താരങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത് രാജ്യാന്തര ക്രിക്കറ്റിലും നടക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ബൗൾ ചെയ്യുന്നതിന് ബോളർമാർ പന്തിൽ തുപ്പുന്നതും തുടച്ച് മിനുക്കുന്നതും ഫീൽഡിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ കോവിഡിനു ശേഷമുള്ള ക്രിക്കറ്റ് ഫീൽഡുകളിൽ സ്ഥിതി വ്യത്യസ്തമായിരിക്കും.

Also Read; കോവിഡ് കാലത്തെ ഫുട്ബോൾ ആവേശം; ഷാൽക്കയെ തകർത്ത് ബൊറൂസിയ ഡോർട്ട്മുൺഡ്

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ എന്നുമുതല്‍ എങ്ങനെ ആരംഭിക്കുമെന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഓസ്‌ട്രേലിയയുമായി പരമ്പര നടത്തുന്നതിന് രണ്ട് ആഴ്ച ക്വാറന്റൈനില്‍ കഴിയാന്‍ ഇന്ത്യന്‍ ടീം തയ്യാറാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഇന്ത്യയുമായി അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നടത്താമെന്നുള്ള ഓസീസിന്റെ ആവശ്യം നടക്കാതെ വന്നാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് 300 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ നഷ്ടമുണ്ടാകും.

നേരത്തെ യൂറോപ്പിലെ വലിയ ഫുട്ബോൾ ലീഗുകളിൽ ഒന്നായ ബുണ്ടാസ്‌ലിഗ പുനരാരംഭിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഷാൽക്കയെ ബൊറൂസിയ ഡോർട്ട്മുൺഡ് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.മേയ് ഏഴിന് ജർമ്മൻ ചാൻസിലർ അനുമതി നൽകിയതോടെയാണ് ലീഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്. താരങ്ങളും പരിശീലകരുമടക്കം ആകെ 300 പേർക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

ഗോളാഘോഷങ്ങളും തികച്ചും പുതിയതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സാമൂഹിക അകലം പാലിച്ചായിരുന്നു താരങ്ങൾ ആഘോഷം നടത്തിയത്. കെട്ടിപിടിച്ചോ കൈകൾ കൂട്ടിയടിച്ചോയുള്ള ആഘോഷങ്ങളും പാടില്ലെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതോടൊപ്പം തന്നെ കളിക്കാർ തമ്മിലുള്ള ഹസ്തദാനവും ഫൊട്ടോ സെക്ഷനും ഒഴിവാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook