ധർമ്മശാലയിലേറ്റ കനത്ത ആഘാതത്തില്‍ നിന്നും കരകയറി രണ്ടാം ഏകദിനത്തില്‍ ഇന്ത്യ. നായകന്‍ രോഹിത് ശര്‍മ്മയുടേയും ശിഖര്‍ ധവാന്റേയും ശ്രേയസ് അയ്യറുടേയും മികവില്‍ ഇന്ത്യ നാല് വിക്കറ്റിന് 392 റണ്‍സ് നേടി. രോഹിത് ഇരട്ട സെഞ്ചുറി നേടി (208) പുറത്താകാതെ നിന്നു. ശിഖര്‍ ധവാന്‍ 68 റണ്‍സെടുത്ത് പുറത്തായി. ധോണി ശ്രേയസ് അയ്യര്‍ 88 റണ്‍സെടുത്ത് പുറത്തായി. ധോണി ഏഴ് റണ്‍സെടുത്തു. പാണ്ഡ്യ 8 റണ്‍സെടുത്തു.

ഈ മത്സരത്തിലും തോറ്റാൽ സ്വന്തം മണ്ണിലെ പരമ്പര പരാജയമെന്ന നാണക്കേടിന് വഴിയൊരുക്കുമെന്നതിനാൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം കടുത്ത സമ്മർദ്ദത്തിലാണ്.

പേസ് ബോളിങ്ങിനെ കണക്കറ്റു പിന്തുണച്ച ധർമ്മശാലയിൽ ഇന്ത്യ വെറും 112 റൺസിന് ആൾ ഔട്ടായത് ടീം മാനേജ്മെന്റിനെയും ആരാധകരെയും ഒന്നുപോലെ വിഭ്രമിപ്പിച്ചിരുന്നു. ഈ തോൽവി ഇന്ത്യയുടെ കണ്ണ് തുറപ്പിക്കുമെന്നാണ് വിരാടിൽ നിന്ന് താത്കാലികമായി നായക പദവി ഏറ്റെടുത്ത രോഹിത് ശർമ്മ മൽസരശേഷം പറഞ്ഞത്.

ഇന്ത്യൻ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ബോളർമാർ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യടെസ്റ്റിന്റെ ആദ്യദിനം കാഴ്ചവച്ച ബോളിങ് പ്രകടനത്തിന്റെ തുടർച്ചയാണ് ധർമ്മശാലയിൽ കണ്ടത്. 12 ഏകദിനങ്ങൾ തുടർച്ചയായി തോറ്റ ലങ്കൻ ടീമിൽ നിന്ന് അപ്രതീക്ഷിതമായ ആക്രമണമുണ്ടായപ്പോൾ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര പകച്ചുപോവുകയായിരുന്നു. 65 റൺസെടുത്ത മുൻ നായകൻ ധോണി മാത്രമാണ് പിടിച്ചു നിന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook