/indian-express-malayalam/media/media_files/uploads/2023/10/4.jpg)
ടി20 ക്രിക്കറ്റിനൊപ്പം ബേസ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, സ്ക്വാഷ്, ലാക്രോസ് എന്നീ നാല് പുതിയ കായിക ഇനങ്ങളും 2028 ഒളിമ്പിക്സിൽ ഉൾപ്പെടുത്തും. PHOTO: X/ ICC
നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. മുംബൈയിൽ ഇന്ന് ചേർന്ന ഐഒസി സെഷൻ ബോർഡിന്റെ ശുപാർശ കമ്മിറ്റി വോട്ടിനിട്ടാണ് കമ്മിറ്റി പാസാക്കുകയായിരുന്നു. അഞ്ചിൽ മൂന്ന് പേർ ക്രിക്കറ്റിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തും വോട്ട് ചെയ്തു.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ബോർഡ് വെള്ളിയാഴ്ച തന്നെ ശുപാർശയ്ക്ക് അംഗീകാരം നൽകിയിരുന്നു. ആതിഥേയരായ അമേരിക്ക ഉൾപ്പെടെ ആറ് ടീമുകളാകും ഒളിമ്പിക്സ് ടി20യിൽ ഇടംപിടിക്കുക. അഞ്ച് വർഷത്തിനകം സ്ക്വാഷിനെ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
128 വർഷങ്ങൾക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരിച്ചുവരുന്നത്. 1900ലാണ് ക്രിക്കറ്റ് താരങ്ങൾ അവസാനമായി ഒളിമ്പിക്സിൽ കളിച്ചത്. ടി20 ക്രിക്കറ്റിനൊപ്പം ബേസ്ബോൾ, ഫ്ലാഗ് ഫുട്ബോൾ (നോൺ-കോണ്ടാക്ട് അമേരിക്കൻ ഫുട്ബോൾ), സ്ക്വാഷ്, ലാക്രോസ് എന്നീ നാല് പുതിയ കായിക ഇനങ്ങളും 2028ൽ നടക്കുന്ന ഒളിമ്പിക്സിൽ ഉൾപ്പെടുത്തും.
താൻ ടി20 ക്രിക്കറ്റിന്റെ ആരാധകനാണെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു. "ക്രിക്കറ്റിന് അനുകൂലമായി സംസാരിക്കുന്നത് വഴി കൂടുതൽ അന്താരാഷ്ട്ര പ്രാതിനിധ്യം നേടും. ഒളിമ്പിക് ഗെയിംസിൽ കളിക്കാൻ കഴിയുന്ന ഒരു ഫോർമാറ്റ് ടി20യാണ്. ഇത് കൂടുതൽ രാജ്യങ്ങൾക്ക് താൽപ്പര്യമുള്ള ഒരു ഫോർമാറ്റാണ്. ക്രിക്കറ്റിനോടുള്ള താൽപര്യം അത് കളിക്കുന്ന രാജ്യങ്ങളിൽ മാത്രമല്ല, ഇന്ത്യൻ വംശജരുള്ള യുഎസ്എയിലും വർധിക്കുന്നുണ്ട്. അതിനാൽ നിങ്ങൾക്ക് അവിടെ വലിയ സാധ്യതകളുണ്ട്. ഒളിമ്പിക് കമ്മിറ്റി ഐസിസിയുമായി ചേർന്ന് പ്രവർത്തിക്കും. ഏതെങ്കിലും രാജ്യത്തിന്റെ വ്യക്തിഗത ക്രിക്കറ്റ് അധികാരികൾക്കൊപ്പം അല്ല. ഐസിസിയുടെ സഹകരണത്തോടെ ക്രിക്കറ്റിനെ കൂടുതൽ ജനപ്രിയമാക്കാൻ ശ്രമിക്കും," തോമസ് ബാച്ച് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us