ജക്കാർത്ത: 2018 നടക്കാനിരിക്കുന്നു ഏഷ്യൻ ഗെയിംസിലെ മത്സര ഇനങ്ങളിൽ നിന്ന് ക്രിക്കറ്റ് ഒഴിവാക്കി. എഷ്യൻ ഗെയിംസിന്റെ സംഘാടകരായ ഒളിമ്പിക് കൗൺസിൽ ഓഫ് എഷ്യയാണ് ക്രിക്കറ്റ് ഗെയിംസിൽ നിന്ന് ഒഴിവാക്കിയത്. ജക്കാത്തർത്തയിൽവെച്ച് നടക്കാനിരിക്കുന്ന ഗെയിംസിൽ ക്രിക്കറ്റ് മത്സരം നടത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് അസോസിയേഷന്റെ തീരുമാനം. 491 മത്സരങ്ങൾ ഉണ്ടായിരുന്ന ഗെയിംസിൽ നിന്ന് 62 ഇനങ്ങൾ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

2014 ൽ ചൈന ആതിഥേയത്വം വഹിച്ച എഷ്യൻ ഗെയിംസിലായിരുന്നു ക്രിക്കറ്റ് ആദ്യമായി ഉൾപ്പെടുത്തിയത്. ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങിയ പ്രമുഖരാജ്യങ്ങളെല്ലാം അവരുടെ ടീമിനെ ഗെയിംസിൽ പങ്കെടുപ്പിച്ചിരുന്നു. ട്വന്റി-20 മത്സരങ്ങളാണ് ഗെയിംസിൽ ഉണ്ടായിരുന്നത്. മത്സരങ്ങൾ നടത്താനുള്ള സൗകര്യക്കുറവും ,സമയക്കുറവും കണക്കിലെടുത്താണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ക്രിക്കറ്റ് ഒഴിവാക്കാൻ കാരണം.

ക്രിക്കറ്റിനേ കൂടാതെ സ്കേറ്റ് ബോർഡിങ്ങ്, സർഫിങ്ങ്, വുഷു, പാരാഗ്ലൈഡിങ്ങ് തുടങ്ങിയ മത്സരങ്ങളും 2018ലെ ഏഷ്യൻ ഗെയിംസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ