സിഡ്നി: കളിക്കളത്തിലെ കയ്യാങ്കളികൾ ക്രിക്കറ്റിൽ വളരെക്കുറവാണ്. പ്രകോപനവും ചീത്തവിളിയും മാത്രമാണ് പലപ്പോഴും നാം കണ്ടിട്ടുള്ളത്. എന്നാൽ കളിക്കളത്തിൽ ക്രിക്കറ്റ് താരങ്ങൾ തമ്മിൽതല്ലുന്ന കാഴ്ചയ്ക്കും ലോകം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഓസ്ട്രേലിയൻ ആഭ്യന്തര ലീഗിലെ യാക്കന്‍ദാന്‍ദാത്ത്, എസ്‌കഡേല്‍ ക്ലബ് താരങ്ങളാണ് തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരു ടീമിലേയും താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. സംഭവം ഇങ്ങനെ യാക്കന്‍ദാന്‍ദാത്ത് ബോളര്‍ മിക്ക് വാള്‍ക്കര്‍ എസ്‌കഡേല്‍ ബാറ്റ്‌സ്മാന്‍ ജെ ഹോഡ്കിന്‍റെ വിക്കറ്റ് എടുത്തു. എന്നാല്‍ ആഹ്ളാദ പ്രകടനം കൈവിട്ടു.

പിന്നീട് ഇരുടീമുകളും തമ്മിലുള്ള കൈയ്യാങ്കളിയായി ഇത് മാറി. കളിക്കളത്തില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ നടപടി എടുത്തു എന്നാണ് റിപ്പോര്‍ട്ട്. നടപടി നേരിട്ടവര്‍ക്ക് അടുത്ത ജനുവരി ഒന്ന് വരെ ക്രിക്കറ്റില്‍ വിലക്കാണ്. സംഭവത്തില്‍ ഇരു ക്ലബുകളും ദുഃഖം രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ