scorecardresearch

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു

67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്

67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bishan Singh Bedi | passed away

ബിഷൻ സിങ് ബേദി അന്തരിച്ചു | ഫൊട്ടോ: Abhinav Saha

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിങ് ബേദി (77) അന്തരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടങ്കയ്യൻ ഓഫ് സ്പിന്നർമാരിൽ ഒരാളായാണ് അദ്ദേഹത്തെ ലോകം വിലയിരുത്തുന്നത്. 1967 മുതൽ 1979 വരെ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്ടനുമായിട്ടുണ്ട്. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ഇന്ത്യയ്ക്കായി 266 വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിൻ മജീഷ്യനാണ് അദ്ദേഹം. 10 ഏകദിനങ്ങളില്‍ കളിച്ച ബേദി രാജ്യത്തിനായി ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്.

Advertisment

ഏരപ്പള്ളി പ്രസന്ന, ഭഗവത് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ ബൗളർമാർ വിപ്ലവം തീര്‍ത്ത ഒരു സുവർണ തലമുറയുടെ ഭാഗമായിരുന്നു അദ്ദേഹം. ഈ നാൽവർ സംഘമാണ് 1966 മുതൽ 1978 വരെയുള്ള ഇന്ത്യൻ സ്പിൻ ആക്രമണത്തിന്റെ കുന്തമുനകളായിരുന്നത്. 1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരായ, ഇന്ത്യയുടെ ആദ്യ ഏകദിന ജയത്തിലും അദ്ദേഹം പങ്കാളിയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 14 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു. 1990ൽ ന്യൂസിലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജരായിരുന്നു ബേദി. മനീന്ദർ സിങ്, മുരളി കാർത്തിക് എന്നിവരെപ്പോലുള്ള നിരവധി പ്രതിഭാധനരായ സ്പിന്നർമാരുടെ ദേശീയ സെലക്ടറും ഉപദേശകനുമായിരുന്നു അദ്ദേഹം. ബേദിയുടെ ശിക്ഷണത്തിലാണ് ഇവരെല്ലാം ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്.

Advertisment

1946 സെപ്തംബര്‍ 25ന് പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച ബേദി ഇടംകൈയന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറായിരുന്നു. 1971ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര ജയത്തില്‍ അജിത് വഡേക്കറുടെ അഭാവത്തില്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: അഞ്ജു, മകൻ: അംഗദ്, മകൾ: നേഹ.

Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: