ഓസ്ട്രേലിയക്കെതിരായ ഏകദിനങ്ങളിൽ പ്രകടനം പുറത്തെടുക്കാൻ പ്രയാസപ്പെട്ട ഇന്ത്യൻ ബൗളിങ് നിരയ്ക്ക് ഈ പരാജയം പുതിയ കാര്യങ്ങൾ പഠിക്കുന്നതിന്റെ ഭാഗം കൂടിയായി മാറിയെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ. ജസ്പ്രീത് ബുംറയും കമ്പനിയും ഇതുവരെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായി ബന്ധപ്പെട്ട് കഠിനമായ പാഠങ്ങൾ പഠിക്കുകയായിരുന്നെന്നും ബാറ്റിംഗ് സൗഹൃദ ഓസ്ട്രേസിയൻ പിച്ചുകളിൽ വിക്കറ്റുകൾ നേടാൻ പ്രയാസമുണ്ടെന്നതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയിൽ ഇറങ്ങുന്നതിന് മുമ്പ് ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാർ ആദ്യ രണ്ട് ഏകദിനങ്ങളിൽ റൺസ് വിട്ടുകൊടുത്തു, മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞതോടെ 2-0ന് പരമ്പരയിൽ ലീഡ് നേടാനും ആതിഥേയർക്ക് കഴിഞ്ഞു.
ബുംറയും മുഹമ്മദ് ഷമിയും ഓസീസ് ടീം ബാറ്റ്സ്മാൻമാർക്കുനേർക്ക് സാധാരണ പ്രകടനം മാത്രം കാഴ്ചവച്ചു.
“അവർ കഷ്ടപ്പെടുകയാണെന്ന് നിങ്ങൾ പറയുമ്പോൾ ഞാൻ അത് സമ്മതിക്കില്ല. ഇത് വേറെ അവസ്ഥയിലാണ്, വേറെ ഫോർമാറ്റ് ആണ്. ഇത്തരത്തിലുള്ള മികച്ച ബാറ്റിംഗ് വിക്കറ്റിൽ കളിക്കുമ്പോൾ എങ്ങനെ മികച്ച രീതിയിൽ കളിക്കാമെന്ന് ഞങ്ങൾ ആലോചിക്കുകയാണ്, അത് ഞങ്ങൾ പഠിക്കുകയാണ്, ”രണ്ടാം ഏകദിനത്തിൽ ഇന്ത്യ 51 റൺസിന് തോറ്റതിന് ശേഷം മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
Read More: സാരമില്ല, ആവശ്യത്തിനു പാഡുണ്ട്; വയറിൽ തൊട്ടുനോക്കാനെത്തിയ രാഹുലിനെ തിരിച്ചിടിച്ച് ഫിഞ്ച്, വീഡിയോ
“വൈറ്റ്-ബോൾ ക്രിക്കറ്റിൽ, പതിവായി വിക്കറ്റ് നേടേണ്ടത് അത്യാവശ്യമാണ്, അപ്പോൾ മാത്രമേ നിങ്ങൾക്ക് റൺ റേറ്റ് നിയന്ത്രിക്കാൻ കഴിയൂ… വിക്കറ്റ് നേടുന്നതിന് ഞങ്ങൾ ഞങ്ങളുടെ തന്ത്രം കണ്ടെത്തണം, കൂടാതെ ബാറ്റിംഗ് യൂണിറ്റ് 30-40 റൺസ് പങ്കാളിത്തം എങ്ങനെ നീട്ടണം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്,” അദ്ദേഹം വിലയിരുത്തി.
ഓസ്‌ട്രേലിയൻ ബൗളർമാർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും രാഹുൽ പറഞ്ഞു.
“ഞങ്ങൾ വേണ്ടത്ര പൊരുത്തപ്പെടുന്നില്ല. ബൗളിംഗ് ഗ്രൂപ്പിന് വേഗത്തിൽ പൊരുത്തപ്പെടാനുള്ള ഒരു പഠന ഘട്ടമാണിത്. ”
ഈ വർഷം ആദ്യം ന്യൂസിലാന്റിൽ പോലും ബുദ്ധിമുട്ടിയ ബുംറയെ സംബന്ധിച്ചിടത്തോളം ഇത് ഒരു മോശം ഘട്ടമാണോയെന്ന ചോദ്യത്തിന്, സ്പീഡ്സ്റ്റർ ശക്തമായി തിരിച്ചെത്തുമെന്ന് രാഹുൽ പറഞ്ഞു.
“മൈതാനത്ത് ജസ്പ്രീത് തീക്ഷ്ണനും മത്സരസ്വഭാവിയുമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ സെറ്റപ്പിൽ അദ്ദേഹം വളരെയധികം പ്രാധാന്യമുള്ളയാളാണ്, ജസ്പ്രീത്തിന്റെ മൂല്യം നമുക്കറിയാം. ഒരു ചാമ്പ്യൻ കളിക്കാരൻ തിരിച്ചുവന്ന് നമുക്ക് വേണ്ടി വിക്കറ്റ് നേടുന്ന സമയമാണിത്,” രാഹുൽ പറഞ്ഞു.
“ന്യൂസിലാന്റിലും ഓസ്ട്രേലിയയിലും പിച്ചുകൾ ബാറ്റ് ചെയ്യാൻ അനുകൂലമാണ്, ബൗളർമാർക്ക് വിക്കറ്റ് ലഭിക്കില്ലെന്ന് നിങ്ങൾക്ക് കാണാം, അത് സ്വീകാര്യമാണ്,” അദ്ദേഹം വ്യക്തമാക്കി.
Read More: സ്റ്റീവ് സ്‌മിത്ത് അഥവാ ‘ഇന്ത്യൻ മർദ്ദകൻ’
ടീമിന് ഇതിനകം പരമ്പര നഷ്ടമായിട്ടുണ്ടെങ്കിലും മനോവീര്യത്തെ ബാധിച്ചിട്ടില്ലെന്ന് രാഹുൽ പറഞ്ഞു.
“ക്യാമ്പിലെ മാനസികാവസ്ഥ ഇപ്പോഴും വളരെ പോസിറ്റീവ് ആണ്, ചിലപ്പോൾ എതിരാളികൾ മികച്ച ക്രിക്കറ്റ് കളിച്ചുവെന്ന് അംഗീകരിക്കാൻ ഒരു ടീം എന്ന നിലയിൽ നിങ്ങൾ പഠിക്കേണ്ടതുണ്ട്. ഇത് അവരുടെ ഹോം മത്സരത്തിലെ അവസ്ഥകളാണ്. വളരെ സത്യസന്ധമായി, വളരെക്കാലത്തിനുശേഷം ഞങ്ങൾ 50 ഓവർ ക്രിക്കറ്റ് കളിച്ചു.”
“ഞങ്ങൾ ധാരാളം കാര്യങ്ങൾ ശരിയായി ചെയ്യുന്നു, അത്തരം മനോഹരമായ ബാറ്റിംഗ് വിക്കറ്റുകളിൽ എങ്ങനെ മികച്ച രീതിയിൽ പന്തെറിയാമെന്ന് പഠിക്കേണ്ടതുണ്ട്. ഞങ്ങൾ ഒരുപാട് തെറ്റുകൾ ചെയ്‌തിട്ടില്ല, കഴിവുകളും പ്രയോഗവും ശ്രദ്ധിച്ച് ഞങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്, ”അദ്ദേഹം പറഞ്ഞു.
ഇരുടീമുകളും നിരവധി ക്യാച്ചുകൾ വിട്ടുകളയുകയും മോശം ഫീൽഡിംഗിന് നിരവധി ഉദാഹരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. വളരെക്കാലത്തിനുശേഷം ഗൗരവമുള്ള ജനക്കൂട്ടത്തിന് മുന്നിൽ കളി നടക്കുന്നതിനാലാകാം അതെന്നാണ് രാഹുൽ പറഞ്ഞത്.
ആഗോള തലത്തിൽ കോവിഡ്-19 ഭീഷണി കാരണം എട്ട് മാസം മുമ്പ് പൂർണ്ണമായും വിലക്കപ്പെട്ടതിന് ശേഷം നടന്ന ഈ പരമ്പരയിൽ ആരാധകർ ആദ്യമായി സ്റ്റേഡിയത്തിലെത്തിയിരുന്നു.
Read More: ധോണിയുടെ “കഴിവിന്റെയും സ്വഭാവത്തിന്റെയും” അഭാവം ഇന്ത്യൻ ടീമിനുണ്ടെന്ന് മൈക്കൽ ഹോൾഡിങ്ങ്
“അത് സംഭവിക്കുന്നു. ഞാൻ വിക്കറ്റിന് പിന്നിൽ നിൽക്കുന്നു, പക്ഷേ എന്റെ അനുഭവത്തിലൂടെ എനിക്ക് പറയാൻ കഴിയും, നിങ്ങൾ വളരെക്കാലം കഴിഞ്ഞ് കാണികൾക്ക് മുന്നിൽ കളിക്കുമ്പോൾ, പന്തുകൾ എടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്, മാത്രമല്ല അവിടെ കാറ്റുള്ള അന്തരീക്ഷം കൂടി ആയിരുന്നു,” രാഹുൽ പറഞ്ഞു.
ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിന് ഞായറാഴ്ചത്തെ കളിയിൽ പരുക്കേറ്റിരുന്നു. ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ വാർണർ പങ്കെടുക്കാതിരുന്നാൽ നന്നായിരുന്നെന്നും രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. രണ്ട് ഏകദിനങ്ങളിലും വാർണർ അർദ്ധസെഞ്ച്വറികൾ നേടിയിരുന്നു.
“അയാൾ ദീർഘനേരം പരുക്കേറ്റ് പുറത്തായാൽ നന്നായിരിക്കും. ഏത് കളിക്കാരനെക്കുറിച്ചും ഞാൻ അങ്ങനെ ആഗ്രഹിക്കില്ല, പക്ഷേ അയാൾ അവരുടെ പ്രധാന ബാറ്റ്സ്മാനാണ്, അത് ഞങ്ങളുടെ ടീമിന് നല്ലതായിരിക്കും,” രാഹുൽ പറഞ്ഞു.