Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

അർധ സെഞ്ചുറി നേടിയപ്പോൾ ബാറ്റ് ഉയർത്താൻ വൈകിയത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി ഇഷാൻ കിഷൻ

കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്യുന്നത് ഒരു പുതിയ അനുഭവമാണെന്നും ഇഷാൻ കിഷൻ പറഞ്ഞു

ishan kishan, ishan kishan 50, ishan kishan virat kohli, kishan kohli, kohli kishan, ishan kishan debut, ishan kishan england, india vs england, ഇഷാൻ കിഷൻ, ക്രിക്കറ്റ്, കോഹ്ലി, വിരാട് കോഹ്ലി, ഇഷാൻ, കിഷൻ, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടി20, ഇന്ത്യ-ഇംഗ്ലണ്ട്, ടി20, ട്വന്റി 20, ie malayalam

ഞായറാഴ്ച നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി 20 യിൽ ആദിൽ റാഷിദിന്റെ പന്തിൽ സിക്‌സറടിച്ചുകൊണ്ട് ഇഷാൻ കിഷൻ അർധ സെഞ്ചുറി നേടി. എന്നാൽ താൻ അർധ സെഞ്ചുറി നേടിയതായി തിരിച്ചറിയാൻ കുറച്ച് നിമിഷങ്ങളെടുത്തെന്ന് ഇഷാൻ കിഷൻ പറഞ്ഞു. നോൺ-സ്‌ട്രൈക്കർ എൻഡിലുള്ള വിരാട് കോഹ്‌ലി തന്നോട് പറഞ്ഞതിന് ശേഷമാണ് താൻ 50 കടന്നതെന്ന് മനസിലായതായതെന്ന് മത്സരത്തിന് ശേഷം സംസാരിച്ച കിഷൻ പറഞ്ഞു.

“സത്യം പറഞ്ഞാൽ, ഞാൻ 50 തികച്ചോ എന്ന് എനിക്ക് അറിയില്ലായിരുന്നു. വിരാട് ഭായ് എന്നോട് ‘ടോപ്പ് ഇന്നിങ്സ്’ എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. എന്നാൽ 50 റൺസിന് ശേഷം ശേഷം ഞാൻ എന്റെ ബാറ്റ് ഉയർത്തിയില്ല. എന്നാൽ വിരാട് ഭായ് പിന്നിൽ നിന്ന് വിളിച്ചുപറഞ്ഞു, ബാറ്റ് ഉയർത്താനും മൈതാനത്തിന്റെ നാല് കോണുകളിലേക്കും എല്ലാവർക്കുമായി കാണിക്കാനും, ഒപ്പം ഇതെന്റെ ആദ്യ മത്സരമാണെന്നും ഓർമിപ്പിച്ചു. അപ്പോൾ മാത്രമാണ് ഞാൻ എന്റെ ബാറ്റ് ഉയർത്തിയത്. ഇത് ഒരു ഓർഡറാണെന്ന് എനിക്ക് തോന്നി,” ബിസിസി ടിവി വെബ്സൈറ്റിൽ യുസ്വേന്ദ്ര ചഹലിനൊപ്പമുള്ള ചാറ്റ് ഷോയിൽ സംസാരിക്കവെ കിഷൻ പറഞ്ഞു.

കെ‌.എൽ.രാഹുലിന്റെ ആദ്യ വിക്കറ്റ് നഷ്ടത്തിനു ശേഷം കിഷനും കോഹ്‌ലിയും ചേർന്ന് 9 ഓവറിൽ 94 റൺസാണ് മത്സരത്തിൽ നേടിയത്. ബൗണ്ടറികളാൽ സമ്പന്നമായ തന്റെ ഇന്നിങ്സിൽ 28 പന്തിൽ നിന്ന് 50 റൺസ് തികയ്ക്കാൻ ഇഷാന് കഴിഞ്ഞു. 49 പന്തിൽ നിന്ന് പുറത്താകാതെ 73 റൺസെടുത്ത കോഹ്‌ലി, ഇഷാൻ പുറത്തായ ശേഷവും ശേഷം ക്രീസിൽ തുടർന്നു.

Read More: അരങ്ങേറ്റം ഗംഭീരമാക്കി ഇഷാൻ കിഷൻ; തകർത്തടിച്ച് കോഹ്‌ലി: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്യുന്നത് ഒരു പുതിയ അനുഭവമാണെന്ന് ഇഷാൻ കിഷൻ പറഞ്ഞു. “തുടക്കത്തിൽ അദ്ദേഹത്തിന്റെ നിലയുമായി പൊരുത്തപ്പെടാൻ ഞാൻ പാടുപെടുകയായിരുന്നു. ഒരു ബൗണ്ടറി അടിച്ചതിനുശേഷം അല്ലെങ്കിൽ ഇരട്ട റൺ എടുത്തതിനുശേഷം അദ്ദേഹത്തിന്റെ ഊർജം, അത് ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല. എന്നാൽ ഈ തലത്തിൽ വിജയിക്കേണ്ട ശരീരഭാഷ ഞാൻ മനസ്സിലാക്കി. അതിനാൽ ഈ കാര്യങ്ങളെല്ലാം ഞാൻ പഠിച്ചു,” ഇഷാൻ കിഷൻ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cricket ishan kishan raise bat 50 debut

Next Story
ജസ്പ്രീത് ബുംറ വിവാഹിതനായി, വധു സ്‌പോർട്സ് അവതാരക സഞ്ജന ഗണേശൻJasprit Bumrah, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com