മെൽബൺ: ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്ങ് ഒരിക്കൽക്കൂടി ഓസ്ട്രേലിയൻ ടീമിലേക്ക് മടങ്ങിയെത്തുന്നു. കങ്കാരുപ്പടയുടെ പരിശീലകനായാണ് മുൻ നായകൻ വീണ്ടും എത്തുന്നത്. ഓസ്ട്രേലിയയുടെ ട്വന്റി-20 ടീമിന്റെ സഹപരിശീലകനായാണ് പോണ്ടിങ്ങിനെ നിയമിച്ചിട്ടുളളത്.

അടുത്ത മാസം നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയ്ക്ക് മുൻപ് പോണ്ടിങ് ചുമതലയേൽക്കും. മുൻ ഓസ്ട്രേലിയൻതാരം ഡാരൻ ലീമാനാണ് ടീമിന്റെ മുഖ്യ പരിശീലകൻ. സഹതാരമായിരുന്നു ജേസൺ ഗില്ലെസ്പിയും ടീമിന്റെ സഹപരിശീലകനായി സേവനം അനുഷ്ടിക്കുന്നുണ്ട്.

ടീം പരിശീലകനായി നിയമിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനത്തില്‍ പോണ്ടിംഗ് സന്തോഷം പ്രകടിപ്പിച്ചു. പോണ്ടിങ്ങിനെ സഹപരിശീലകനാക്കിയതിനെ മുഖ്യപരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും സ്വാഗതം ചെയ്തു.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലക സംഘത്തിൽ പോണ്ടിങ് പ്രവർത്തിച്ചിട്ടുണ്ട്. മുംബൈയുടെ ബാറ്റിങ് പരിശിലകനായിരുന്നു ഓസ്ട്രേലിയൻ താരം പോണ്ടിങ്. ഐപിഎല്ലിന്രെ വരും സീസണിൽ ഡെൽഹി ഡെയർ ഡെവിൾസിന്റെ പരിശീലകനായും പോണ്ടിങ്ങിനെ നിയമിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ