ബിസിസിഐയ്ക്കും ഐസിസിക്കുമെതിരെ ക്രിക്കറ്റ് ആരാധകര്‍. രണ്ടു കൂട്ടരും ഇന്ത്യക്കാരുടെ അസഭ്യ വിളികള്‍ കേള്‍ക്കുന്നത് രാഹുല്‍ ദ്രാവിഡിനെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ്. രണ്ട് സംഭവങ്ങളാണ് ഇതിന് കാരണമായി മാറിയിരിക്കുന്നത്.

ഐസിസിയുടെ വെബ് സൈറ്റിലെ ഹാള്‍ ഓഫ് ഫെയിം സെക്ഷനില്‍ രാഹുല്‍ ദ്രാവിഡിന്റെ വിവരങ്ങള്‍ നല്‍കിയതിലെ പിഴവാണ് ആരാധകരെ ചൊടിപ്പിച്ചത്. വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ രാഹുലിനെ കുറിച്ചുള്ള ഐസിസിയുടെ പേജിലെ വിവരത്തില്‍ പറയുന്നത് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ എന്നാണ്. ഇതോടെ ആരാധകര്‍ ഐസിസിക്കെതിരെ തിരിയുകയായിരുന്നു.

16 വര്‍ഷത്തെ കരിയര്‍, 13288 ടെസ്റ്റ് റണ്‍സ്, 36 സെഞ്ചുറികള്‍, 10889 ഏകദിന റണ്‍സ് ഇത്രയൊക്കെ നേടിയിട്ടും രാഹുല്‍ ഇടങ്കയ്യനാണോ വലങ്കയ്യനാണോ എന്ന് പോലും ഐസിസിയ്ക്ക് അറിയില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.


Read More: വിക്കറ്റ് കീപ്പര്‍ ആകാന്‍ ഗാംഗുലി പറഞ്ഞതെന്ത്? ചരിത്രം മാറ്റിയെഴുതിയ തീരുമാനത്തെ കുറിച്ച് ദ്രാവിഡ് വെളിപ്പെടുത്തുന്നു

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണാന്‍ എത്തിയ ദ്രാവിഡിന്റെ ചിത്രത്തോടൊപ്പം കുറിച്ച വാക്കുകളാണ് ബിസിസിഐയ്ക്ക് വിനയായത്. രാഹുല്‍ ദ്രാവിഡും രവിശാസ്ത്രിയുമുള്ള ചിത്രമായിരുന്നു ബിസിസിഐ ട്വീറ്റ് ചെയ്തത്. ഇതിന് ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് മഹാന്മാര്‍ കണ്ടുമുട്ടിയപ്പോള്‍ എന്നായിരുന്നു ബിസിസിഐ നല്‍കിയ കുറിപ്പ്.


രാഹുല്‍ ദ്രാവിഡിനേയും രവി ശാസ്ത്രിയേയും ഒരേ തട്ടില്‍ അളക്കുന്നത് തെറ്റാണെന്നും രാഹുലിനോളം ഇന്ത്യന്‍ ക്രിക്കറ്റിന് സംഭാവന ചെയ്യാത്തയാളാണ് ശാസ്ത്രിയെന്നുമാണ് ആരാധകര്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook