ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപമുണ്ടായി; സ്ഥിരീകരണവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങളും ടിക്കറ്റിങ് ഡേറ്റ അടക്കമുള്ളവ പരിശോധിച്ച് വരികയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി

racial abuse at Gabba, Mohammed Siraj, siraj, sydney test, australia vs india, aus vs ind, cricket news,India vs Australia, ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്, India Australia 3 rd Test, Ajinkya Rahane, അജിങ്ക്യ രഹാനെ, ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ്, Pant Pujara, പന്ത് പുജാര, IE Malayalam, ഐഇ മലയാളം, Cricket Australia racial abuse, India vs Australia racial abuse, racism in australia, IND vs AUS, Mohammed Siraj racial abuse

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപമുണ്ടായതായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സ്ഥിരീകരണം. സിഡ്നിയിൽ നടന്ന മത്സരത്തിനിടെയാണ് ഇന്ത്യൻ താരങ്ങളെ കാണികൾ വംശീയമായി അധിക്ഷേപിച്ചത്. സംഭവത്തിൽ ആറ് കാണികളെ അപ്പോൾ തന്നെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് വംശീയാധിക്ഷേപത്തിന് ഇരയായത്. സംഭവത്തിൽ സൗത്ത് വെയ്ൽസ് പൊലീസിനൊപ്പം ക്രിക്കറ്റ് ഓസ്ട്രേലിയയും അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങളും ടിക്കറ്റിങ് ഡേറ്റ അടക്കമുള്ളവ പരിശോധിച്ച് വരികയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

Also Read: വംശിയാധിക്ഷേപം: മത്സരം തുടരാൻ കാരണം രഹാനെയുടെ ഉറച്ച തീരുമാനമെന്ന് സിറാജ്

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വംശീയ അധിക്ഷേപം നടത്തിയ ആറ് കാണികളെ പൊലീസ് ഇടപെട്ട് സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. സിറാജ് ഇക്കാര്യം ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയോടും അംപയറോടും പരാതിപ്പെട്ടു. തന്നെ അധിക്ഷേപിച്ചവരെ സിറാജ് അംപയർക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. ഒരേ വരിയിൽ ഇരിക്കുകയായിരുന്ന ആറ് പേരെ അംപയറുടെ നിർദേശാനുസരണം പൊലീസെത്തി പുറത്താക്കി.

Also Read: ‘ഗാബയിൽ ശർദുലും സുന്ദറും സെഞ്ചുറി നേടുമായിരുന്നു’

“ഞാൻ അവിടെ വംശീയാധിക്ഷേപം നേരിട്ടു. അതിന്റെ കേസ് ഇപ്പോഴും തുടരുകയാണ്. എനിക്ക് നീതി ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണണം. എന്റെ ജോലി നായകനെ അറിയിക്കുക എന്നതായിരുന്നു. ഞാനത് ചെയ്തു. മത്സരം ഉപേക്ഷിച്ച് പോകാമെന്ന് അംപയർമാർ ഓപ്ഷൻ വച്ചിരുന്നു. എന്നാൽ രഹാനെ (ഭയ്യ) തങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്നും മത്സരം ഉപേക്ഷിക്കില്ലെന്നും കളിക്കുകയാണെന്നും വ്യക്തമാക്കുകയായിരുന്നു,” സിറാജ് പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cricket australia confirms indian players subject to racial abuse

The moderation of comments is automated and not cleared manually by malayalam.indianexpress.com