കരീബിയൻ പ്രീമിയർ ലീഗ് (CPL) സീസൺ 5 തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുളളൂ. ഇതിനിടയിൽതന്നെ പല വിചിത്രകരമായ സംഭവങ്ങൾക്കും സീസൺ വേദിയായിക്കഴിഞ്ഞു. അതിലേറ്റവും പുതിയതാണ് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സും (TKR) സെന്റ് ലൂസിയ സ്റ്റാർസും (SLS) തമ്മിൽ നടന്ന മൽസരത്തിൽ സംഭവിച്ചത്.

കളിയുടെ ഏഴാമത്തെ ഓവറിലായിരുന്നു ഏവരെയും അദ്ഭുതപ്പെടുത്തിയ സംഭവം. സെന്റ് ലൂസിയ സ്റ്റാർസിന്റെ ആൻഡർ ഫ്ലെച്ചർ ആയിരുന്നു ബാറ്റ്സ്മാൻ. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഖാരി പിയരേ ആയിരുന്നു ബോളിങ്ങിനായി എത്തിയത്. റൺറേറ്റ് ഉയർത്താനുളള ശ്രമത്തിലായിരുന്നു ഫ്ലെച്ചർ. അതിനാൽതന്നെ രണ്ടാമത്തെ പന്ത് സിക്സർ ഉയർത്താനായി ശ്രമിച്ചു. പക്ഷേ നിർഭാഗ്യവശാൽ സിക്സർ പോവാതെ ബോൾ സ്റ്റംപിൽ തട്ടി. ഇതുകണ്ട പിയാരേ വിക്കറ്റ് കിട്ടിയ സന്തോഷത്തിൽ ആഹ്ലാദവാനായി.

പക്ഷേ ഫ്ലിച്ചറിന്റെ ഭാഗ്യമോ അതോ പിയാരേയുടെ ദൗർഭാഗ്യമോ സ്റ്റംപിലെ ബെയിൽസ് താഴെ വീണില്ല. ബോൾ ബൗണ്ടറി കടക്കുകയും ചെയ്തു. ഇതുകണ്ട പിയാരേക്കോ കാണികൾക്കോ എന്തിനു പറയുന്നു അംപയർക്കു പോലും എന്താ സംഭവിച്ചതെന്ന് വിശ്വസിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ