scorecardresearch

മുംബെെയിലെ ക്ലബിൽ റെയ്‌ഡ്; അറസ്റ്റിലായവരിൽ ക്രിക്കറ്റ് താരം റെയ്‌നയും

ക്ലബിലെ ഏഴ് ജീവനക്കാർ അടക്കം ആകെ 34 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം സൂസന്നെ ഖാനും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്

ക്ലബിലെ ഏഴ് ജീവനക്കാർ അടക്കം ആകെ 34 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം സൂസന്നെ ഖാനും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്

author-image
Sports Desk
New Update
suresh raina, indian cricket

മുംബെെ: ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അറസ്റ്റിൽ. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ പേരിലാണ് അറസ്റ്റ്. മുംബെെ വിമാനത്താവളത്തിന് അടുത്തുള്ള മുംബെെ ഡ്രാഗൺ ഫ്ലെെ ക്ലബിൽ നിന്നാണ് റെയ്‌നയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പാട്ടുകാരി ഗുരു രാധ്വായും പിടിയിലായിട്ടുണ്ട്. ക്ലബിലെ ഏഴ് ജീവനക്കാർ അടക്കം ആകെ 34 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റെയ്‌നയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ബോളിവുഡ് താരം സൂസന്നെ ഖാനും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. സെക്ഷൻ 188, 269, 34 എന്നീ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലും പ്രത്യേകിച്ച് മുംബെെ നഗരത്തിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ ലംഘിച്ചാണ് പല ക്ലബുകളിലും നിശാ പാർട്ടികൾ നടന്നത്.

Advertisment
Suresh Raina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: