scorecardresearch
Latest News

ടോക്കിയോയില്‍ കോവിഡ് വ്യാപനം; ഒളിംപിക്സ് വേദികളില്‍ കാണികള്‍ക്ക് പ്രവേശനമില്ല

രണ്ട് മാസത്തിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് ടോക്കിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

Tokyo Olympics 2020

ടോക്കിയോ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഒളിംപിക്സിന്റെ ഗെയിംസ് വേദികളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ജപ്പാന്‍ ഒളിംപിക്ക് മന്ത്രി തമായോ മരുകാവ അറിയിച്ചു. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായി ക്യോഡോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും, വേദികളായ മൂന്ന് അയല്‍ പ്രദേശങ്ങളിലും ഒളിംപിക്സ് കാണികളില്ലാതെ അരങ്ങേറും. ചിബ, കനഗാവ, സൈതാമ എന്നിവയാണ് മൂന്ന് അയല്‍ പ്രദേശങ്ങളെന്നും റിപ്പാര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് പ്രസിഡന്റ് തോമസ് ബാച്ച് വ്യാഴാഴ്ച ടോക്കിയോയില്‍ എത്തും. കോവി‍‍‍ഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ഐസൊലേഷനിലായിരിക്കും അദ്ദേഹം.

രണ്ട് മാസത്തിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് ടോക്കിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് സര്‍ക്കാര്‍.

Also Read: കേരളത്തിൽനിന്നുള്ള വനിതാ അത്‌ലറ്റുകളില്ലാതെ ടോക്യോ ഒളിംപിക്സ്

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Covid japan to stage olympics without spectators in tokyo