Latest News

കോവിഡ് വ്യാപനം: താരങ്ങള്‍ക്ക് പുറമെ അമ്പയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു

നേരത്തെ ഓസ്ട്രേലിയന്‍ താരങ്ങളായ ആന്‍ഡ്രു ടൈ, കെയിന്‍ റിച്ചാഡ്സണ്‍. ആദം സാമ്പ തുടങ്ങിയവര്‍ കോവിഡ് ഭീതിമൂലം ഐപിഎല്‍ ഉപേക്ഷിച്ചിരുന്നു

IPL Live Updates, ഐപിഎല്‍ ലൈവ്, IPL Live score, ഐപിഎല്‍ സ്കോര്‍, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

മുംബൈ: കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കളിക്കാര്‍ക്ക് പുറമെ അമ്പയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുകയാണ്. ഇന്ത്യന്‍ അമ്പയറായ നിതിന്‍ മേനോനും ഓസ്ട്രേലിയക്കാരനായ പോള്‍ റെയ്ഫലുമാണ് ഏറ്റവും ഒടുവില്‍ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയത്. ഇരുവരും ഐസിസിയുടെ എലൈറ്റ് പാനലില്‍ ഉള്‍പ്പെട്ടവരാണ്.

ഭാര്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചതോടെയാണ് നിതിന്‍ മേനോന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ഓസിസ് ഗവണ്‍മെന്റ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് റെയ്ഫലിന്റെ തിരിച്ചുപോക്ക്.

“നിതിന് ഒരു കുഞ്ഞ് കുട്ടിയുണ്ട്. അമ്മയ്ക്കും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവായതിനാലാണ് പോകുന്നത്. ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് വിമാനങ്ങള്‍ വിലക്കാന്‍ സാധ്യതയുള്ളതിനാലാണ് പോകുന്നതെന്ന് റെയ്ഫല്‍ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. പകരം ഇന്ത്യയില്‍ ഉള്ള അമ്പയര്‍മാരെ പരിഗണിച്ചിട്ടുണ്ട്,” ബിസിസിഐ വ്യക്തമാക്കി.

Also Read: IPL 2021 MI vs RR: നിർണായക മത്സരത്തിൽ ടോസ് നേടി മുംബൈ; രാജസ്ഥാനെതിരെ ബോളിങ് തിരഞ്ഞെടുത്തു

നേരത്തെ ഓസ്ട്രേലിയന്‍ താരങ്ങളായ ആന്‍ഡ്രു ടൈ, കെയിന്‍ റിച്ചാഡ്സണ്‍. ആദം സാമ്പ തുടങ്ങിയവര്‍ കോവിഡ് ഭീതിമൂലം ഐപിഎല്‍ ഉപേക്ഷിച്ചിരുന്നു. ബയോ ബബിളിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണ്‍ മടങ്ങിയത്. കുടുംബത്തില്‍ നിരവധി പേര്‍ക്ക് രോഗം ബാധിച്ചതോടെ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും നാട്ടിലേക്ക് മടങ്ങി.

ഐപിഎല്ലില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് വിമാനം അയക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് മുംബൈ ഇന്ത്യന്‍സ് താരം ക്രിസ് ലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല എന്ന് വ്യക്തമാക്കി.

“താരങ്ങള്‍ സ്വയമേയാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. ഇത് ഓസ്ട്രേലിയന്‍ ടൂറിന്റെ ഭാഗമല്ല. സ്വന്തമായാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അത് തുടരുമെന്നാണ് പ്രതിക്ഷ. അങ്ങനെ തന്നെ അവര്‍ ഓസ്ട്രേലിയയിലേക്ക് എത്തുമെന്ന് കരുതുന്നു,” മോറിസണ്‍ ദി ഗാര്‍ഡിയനോ‍ഡ് പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Covid 19 umpires also pull out of ipl after many players

Next Story
IPL 2021 MI vs RR: ഡി കോക്ക് തിളങ്ങി; രാജസ്ഥാനെതിരെ മുംബൈക്ക് ഏഴ് വിക്കറ്റ് ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com