ന്യൂഡൽഹി: ലോകം കോവിഡ്-19 എന്ന മഹാമാരിക്കെതിരായ ചെറുത്ത് നിൽപ്പുകൾ ശക്തമാക്കുകയാണ്. ഇന്ത്യയും തങ്ങളുടെ സകല പ്രതിരോധ മാർഗങ്ങളും ഉപയോഗിച്ചാണ് കോവിഡിനെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഈ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്. ഈ അവസരത്തിൽ കോവിഡിനെതിരായ ചെറുത്തു നിൽപ്പിനെ സഹായിക്കാൻ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്.

Read More: അസാധാരണമായ സാഹചര്യം നേരിടുന്നതിനുള്ള നടപടികള്‍ ആര്‍ബിഐ പ്രഖ്യാപിച്ചു

നിരവധി കായിക താരങ്ങൾ സർക്കാരിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും വലിയ തുക നൽകിയത് സച്ചിൻ ടെൻഡുൽക്കറാണ്. ചിലർ തങ്ങളുടെ ശമ്പളം മുഴുവനായി നൽകാമെന്നു പറഞ്ഞപ്പോൾ മറ്റു ചിലർ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകിയാണ് സഹായിച്ചത്.

സച്ചിൻ ദീർഘകാലമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്. എന്നാൽ ഇതൊന്നും അദ്ദേഹം പുറത്തറിയിക്കാറില്ല.

മറ്റ് പ്രമുഖ ക്രിക്കറ്റ് കളിക്കാരിൽ, പത്താൻ സഹോദരന്മാരായ ഇർഫാൻ, യൂസഫ് എന്നിവർ 4000 ഫെയ്സ് മാസ്ക്കുകൾ ബറോഡ പൊലീസിനും ആരോഗ്യ വകുപ്പിനും നൽകി. പൂനെ ആസ്ഥാനമായുള്ള എൻ‌ജി‌ഒ വഴി മഹേന്ദ്ര സിങ് ധോണി ഒരു ലക്ഷം രൂപ സംഭാവന നൽകി.

മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളിൽ ഗുസ്തി താരം ബജ്‌റംഗ് പുനിയ, ഹിമാ ദാസ് എന്നിവരാണ് 21 ദിവസത്തെ ദേശീയ ലോക്ക്ഡൗണിലേക്ക് നയിച്ച ഭയാനകമായ വൈറസിനെതിരായ പോരാട്ടത്തിൽ ശമ്പളം സംഭാവന ചെയ്ത പ്രമുഖർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook