കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കങ്ങളിലൊന്നായ യൂറോ കപ്പ് വച്ചു. അടുത്ത വര്‍ഷത്തേക്കാണ് ടൂര്‍ണമെന്റ് മാറ്റിവച്ചതെന്നത് യുവേഫ അറിയിച്ചു.
യുവേഫ ഭരണസമിതി അടിയന്തര വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്നാണ് തീരുമാനം എടുത്തത്. ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് നിശ്ചയിച്ചിരുന്നത്. 2021 ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെ നടത്താനാണ് പുതിയ തീരുമാനം.
തീരുമാനം യൂറോപ്യന്‍ ലീഗുകള്‍ക്ക് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കും. 12 രാജ്യങ്ങളിലായിട്ടാണ് യൂറോ കപ്പ് മത്സരങ്ങള്‍ കമീകരിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളുടെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം വയ്ക്കുന്നത് ഒഴിവാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി യുവേഫ പറഞ്ഞു. കൂടാതെ ആഭ്യന്തര മത്സരങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.