കരുത്തരായ വലൻസിയെയെ തോൽപ്പിച്ച് ബാ​ഴ്സ​ലോ​ണ കോ​പ ഡെ​ൽ റേ ​ഫൈ​ന​ലി​ൽ കടന്നു. വലൻസിയയുടെ തട്ടകത്തിൽ നടന്ന രണ്ടാംപാദ മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്സിലോണയുടെ വിജയം. ബാഴ്സയ്ക്കായി കുട്ടീഞ്ഞോയും, റാക്കിറ്റിച്ചുമാണ് ഗോളുകൾ നേടിയത്. ഏപ്രിൽ 1ന് നടക്കുന്ന ഫൈനലിൽ സെവിയ്യയാണ് ബാഴ്സിലോണയുടെ എതിരാളികൾ.

ആ​ദ്യ പാ​ദ​ത്തി​ൽ ന്യൂ​കാ​മ്പി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു ജ​യി​ച്ച ബാ​ഴ്സ വ​ല​ൻ​സി​യ​യു​ടെ മൈ​താ​ന​ത്ത് മൊ​ത്തം ഗോ​ൾ എ​ണ്ണം മൂ​ന്നാ​ക്കി ആ​ധി​കാ​രി​ക​മാ​യാ​ണ് ക​ലാ​ശ​പ്പോ​രി​ന് യോഗ്യത നേടുന്നത്. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ര​ണ്ടു ഗോ​ളു​ക​ളും പിറ​ന്ന​ത്. 49-ാം മിനിറ്റിൽ ലൂയി സുവാരസിന്റെ പാസിൽ നിറയൊഴിച്ച് ഫിലിപ്പ് കുട്ടീഞ്ഞോയാണ് ബാഴ്സയുടെ ആദ്യ ഗോൾ നേടിയത്. കാറ്റലോണിയൻ കുപ്പായത്തിൽ കുട്ടീഞ്ഞോയുടെ ആദ്യ ഗോളായിരുന്നു ഇത്.

ഇവാൻ റാ​ക്കിറ്റിച്ചാണ് ബാ​ഴ്സ​യു​ടെ ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്. ക​ളി തീ​രാ​ൻ എ​ട്ടു മി​നി​റ്റു​ക​ൾ മാ​ത്ര​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു റാ​ട്ടി​ക്കി​ച്ച് ലീ​ഡ് ഉ​യ​ർ​ത്തി​യ​ത്. ഫൈ​ന​ലി​ൽ ബാ​ഴ്സ സെവിയ്യയെ നേ​രി​ടും. തുടർച്ചയായ അഞ്ചാം തവണയാണ് ബാഴ്സിലോണ കോപ ഡെൽ റേ കപ്പിന്റെ ഫൈനലിൽ എത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ