റിയോ ഡി ജെനീറോ: റയല്‍ മാഡ്രിഡ് മുന്‍ താരം റോബര്‍ട്ടോ കാര്‍വോസിനെ അറസ്റ്റ് ചെയ്യാന്‍ ബ്രസീലിലെ കോടതി ഉത്തരവിട്ടു. താരത്തിന്റെ രണ്ട് കുട്ടികള്‍ക്കുളള ജീവനാംശം കൊടുക്കുന്നതില്‍ മൂന്ന് മാസം വൈകിയതിനാണ് കോടതി നടപടി. കുട്ടികളുടെ മാതാവായ ബാര്‍ബറ തര്‍ലറാണ് 15,148 പൗണ്ട് ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

എന്നാല്‍ താന്‍ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് കാണിച്ചാണ് കാര്‍ലോസ് ജീവനാംശം നല്‍കാതിരുന്നത്. തവണകളായി പണം നല്‍കാമെന്ന് താരം അറിയിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. റയല്‍ മാഡ്രിഡിന്റെ അംബാസിഡറായാണ് കാര്‍ലോസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും താരം ബ്രസീലിന് പുറത്തായതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. അന്തരാഷ്ട്ര അറസ്റ്റ് വാറണ്ട് അല്ലാത്തത് കൊണ്ട് തന്നെ താരത്തിനെതിരെ നിയമനടപടി ഇനിയും വൈകും.

എന്നാല്‍ ജീവനാംശം നല്‍കാനുളള എല്ലാ നടപടിക്രമങ്ങളും എടുത്തതായാണ് കാര്‍ലോസിന്റെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ