scorecardresearch
Latest News

ആ വിദ്യാർഥികളെക്കുറിച്ചാണ് എന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ: ഇർഫാൻ പഠാൻ

വലിയ അക്രമണ സംഭവങ്ങളാണ് ജാമിയ മിലിയ സർവകലാശാലയിൽ ഞായറാഴ്ച അരങ്ങേറിയത്

Irfan Pathan, ഇർഫാൻ പഠാൻ, Jamia Students, ജാമിയ മിലിയ, caa, cab, cab news, cab protest, jamia miliya campus, പൗരത്വ ഭേദഗതി , വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, cab protest in assam, cab bill news,അസം പ്രതിഷേധം, cab today news, citizenship amendment bill, citizenship amendment bill 2019, citizenship amendment bill protest, citizenship amendment bill protest today, citizenship amendment bill 2019 india, citizenship amendment bill live news, cab news, cab latest news, assam internet ban news, assam, assam news, assam latest news, assam today news, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അക്രമണത്തിൽ പ്രതിഷേധവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികളെയോർത്താണ് തന്റെ ഉത്കണ്ഠയെന്ന് പഠാൻ ട്വിറ്ററിൽ കുറിച്ചു. വലിയ ആക്രമണ സംഭവങ്ങളാണ് ജാമിയ മിലിയ സർവകലാശാലയിൽ ഞായറാഴ്ച അരങ്ങേറിയത്.

‘രാഷ്ട്രീയ നാടകങ്ങള്‍ ഇങ്ങനെ തുടരുക തന്നെ ചെയ്യും. എന്നാൽ എന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ ആ വിദ്യാര്‍ഥികളെക്കുറിച്ചാണ്.’ ഇർഫാൻ പഠാൻ ട്വിറ്ററിൽ കുറിച്ചു. ജാമിയ മിലിയ, ജാമിയ പ്രതിഷേധം എന്നീ ഹാഷ്ടാഗുകളും ചേർത്താണ് പഠാന്റെ ട്വീറ്റ്.

രാജ്യതലസ്ഥാനത്തെ അക്ഷരാർഥത്തിൽ യുദ്ധക്കളമാക്കിയ പ്രക്ഷോഭങ്ങൾ​ അരങ്ങേറിയത് ഇന്നലെ വൈകുന്നേരമായിരുന്നു. കോളേജ് ക്യാമ്പസിനകത്തേക്ക് പ്രവേശിച്ച പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും വിദ്യാർഥികളെ ലൈബ്രറിയിൽ നിന്നും പള്ളിയിൽ നിന്നും വലിച്ചിഴച്ച് ആക്രമിക്കുകയും ചെയ്തു. പ്രക്ഷോഭത്തിൽ നിരവധി പൊലീസുകാർക്കും വിദ്യാർഥികൾക്കും അഗ്നിശമന സേനാംഗങ്ങൾക്കും പരുക്കേറ്റു.

Also Read: പൗരത്വ ഭേദഗതി നിയമം: കൊൽക്കത്തയിൽ കൂറ്റൻ റാലിയുമായി മമത

കഴിഞ്ഞ വെള്ളിയാഴ്ച കാമ്പസിന് പുറത്ത് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ വിദ്യാർത്ഥികളും പ്രദേശവാസികളും ഉൾപ്പെട്ട സംഘം പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 27 പേരെ കസ്റ്റഡിയിലെടുത്ത ശേഷം ദേശീയ തലസ്ഥാനത്ത് നടന്ന രണ്ടാമത്തെ പ്രക്ഷോഭമാണിത്. ഹൈദരാബാദിലെ മൗലാന ആസാദ് ഉറുദു സർവകലാശാല, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, പശ്ചിമ ബംഗാളിലെ ജാദവ്പൂർ യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ രാജ്യത്തുടനീളം ഈ പ്രതിഷേധ പ്രകടനങ്ങൾ​ നടക്കുന്നുണ്ട്.

അക്രമണ സംഭവങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി. വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി. കേരളത്തിലും പ്രതിഷേധം ശക്തമാണ്. കളമശേരി കുസാറ്റില്‍ പഠിപ്പ് മുടക്കിയ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രകടനം നടത്തി. പ്രകടനം പൊലീസ് തടഞ്ഞു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Country and i concerned about jamia students irfan pathan tweets